عَنْ عُبَادَةَ بْنِ الصَّامِتِ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الكِتَابِ».
[صحيح] - [متفق عليه] - [صحيح البخاري: 756]
المزيــد ...
ഉബാദഃ ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 756]
സൂറത്തുൽ ഫാതിഹഃ (ഖുർആനിലെ ആദ്യത്തെ അദ്ധ്യായം) പാരായണം ചെയ്യാതെ നിസ്കാരം സാധുവാകില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. നിസ്കാരത്തിലെ ഓരോ റക്അത്തുകളിലെയും ഒഴിച്ചു കൂടാൻ പാടില്ലാത്ത സ്തംഭം (റുക്ൻ) ആണത്.