عَنْ عَائِشَةَ أُمِّ المؤْمنينَ رَضيَ اللهُ عنها قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ:
«لَعَنَ اللهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» قَالَتْ: فَلَوْلَا ذَاكَ أُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِدًا.
[صحيح] - [متفق عليه] - [صحيح مسلم: 529]
المزيــد ...
ആഇശാ (رَضيَ اللهُ عنها) നിവേദനം: നബി ﷺ യുടെ മരണം നടന്ന രോഗം ബാധിച്ച വേളയിൽ അവിടുന്ന് പറയുമായിരുന്നു:
"യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കി." ആഇശാ (رَضيَ اللهُ عنها) പറയുന്നു: ഇക്കാര്യം നബി (ﷺ) യുടെ കാര്യത്തിലും ഭയപ്പെട്ടില്ലായിരുന്നെങ്കിൽ അവിടുത്തെ ഖബ്ർ (ജനങ്ങൾക്ക് വീക്ഷിക്കാവുന്ന വിധത്തിൽ) പ്രകടമാകുമായിരുന്നു. എന്നാൽ അവിടുത്തെ ഖബ്ർ മസ്ജിദാക്കപ്പെടുമെന്ന ഭയമുണ്ടായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 529]
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رَضيَ اللهُ عنها) നബി ﷺ തൻ്റെ വഫാത്തിൻ്റെ രോഗത്തിൽ പറയാറുണ്ടായിരുന്ന കാര്യമാണ് ഈ ഹദീഥിലൂടെ അറിയിക്കുന്നത്. നബി ﷺ പറയുമായിരുന്നു: "യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കുകയും അവൻ്റെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റുകയും ചെയ്യട്ടെ! കാരണം തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കിയിരിക്കുന്നു. ഖബ്റുകൾക്ക് മീതെ കെട്ടിടം പണിഞ്ഞു കൊണ്ടും, അവയുടെ അരികിലും അവയിലേക്ക് തിരിഞ്ഞു കൊണ്ടും ആരാധനകൾ നിർവ്വഹിച്ചുമാണ് അവർ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയത്. ശേഷം ആഇശാ (رَضيَ اللهُ عنها) പറഞ്ഞു: "നബി ﷺ വിലക്കുകയും അവിടുന്ന് താക്കീത് നൽകുകയും ചെയ്ത കാരണത്താലും, നബി ﷺ യുടെ ഖബ്റിൻ്റെ അടുക്കൽ യഹൂദനസ്വാറാക്കൾ ചെയ്തു കൂട്ടിയത് പോലുള്ള കാര്യങ്ങൾ സംഭവിക്കുമോ എന്ന ഭയം കാരണത്താലുമാണ് നബി ﷺ യുടെ ഖബ്ർ (ആഇശാ (رَضيَ اللهُ عنها) യുടെ മുറിക്കുള്ളിലായത്). അതല്ലായെങ്കിൽ, അവിടുത്തെ ഖബ്ർ ജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ ആകുമായിരുന്നു.