+ -

عَنْ أَنَسٍ رَضيَ اللهُ عنه قَالَ:
مِنَ السُّنَّةِ إِذَا قَالَ الْمُؤَذِّنُ فِي أَذَانِ الْفَجْرِ حَيَّ عَلَى الْفَلَاحِ، قَالَ: الصَّلَاةُ خَيْرٌ مِنَ النَّوْمِ.

[صحيح] - [رواه ابن خزيمة والدارقطني والبيهقي] - [صحيح ابن خزيمة: 386]
المزيــد ...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
സുബഹ് ബാങ്കിന്റെ സമയത്ത് ബാങ്ക് വിളിക്കുന്ന വ്യക്തി "ഹയ്യ അലൽ ഫലാഹ്" (വിജയത്തിലേക്ക് വരൂ) എന്നു പറഞ്ഞതിന് ശേഷം "അസ്സ്വലാത്തു ഖൈറും മിനന്നൗം" (നിസ്കാരമാണ് ഉറക്കത്തേക്കാൾ ഉത്തമം) എന്ന് പറയൽ (നബി -ﷺ- യുടെ) സുന്നത്തിൽ പെട്ടതാണ്.

[സ്വഹീഹ്] - [رواه ابن خزيمة والدارقطني والبيهقي] - [صحيح ابن خزيمة - 386]

വിശദീകരണം

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: സുബഹ് ബാങ്ക് വിളിക്കുമ്പോൾ മുഅദ്ദിൻ "ഹയ്യ അലൽ ഫലാഹ്" എന്ന് പറഞ്ഞതിന് ശേഷം "അസ്സ്വലാത്തു ഖൈറുൻ മിനന്നൗം" എന്ന് പറയൽ നബി -ﷺ- അംഗീകരിച്ച, അവിടുത്തെ സുന്നത്തിൽ പെട്ട കാര്യമാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. "(സുന്നത്തിൽ പെട്ടതാണ്)" എന്നതിൻ്റെ അർത്ഥം നബി -ﷺ- യുടെ സുന്നത്ത് എന്നാണ്. അതിനാൽ, ഇത് നബി -ﷺ- യിലേക്ക് ചേർത്ത് പറയുന്ന ഹദീഥിലാണ് സാങ്കേതികമായി ഉൾപ്പെടുക.
  2. സുബ്ഹ് ബാങ്കിൽ "ഹയ്യ അലൽ ഫലാഹ്" എന്ന് പറഞ്ഞതിനു ശേഷം "അസ്സ്വലാത്തു ഖൈറുൻ മിനന്നൗം" എന്ന് രണ്ട് തവണ പറയുന്നത് പുണ്യകരമാണ്. കാരണം, സുബ്ഹ് നിസ്കാരത്തിന്റെ സമയം സാധാരണയായി ആളുകൾ ഉറങ്ങുന്ന സമയമാണ്, ഉറക്കത്തിൽ നിന്നാണ് അവർ നിസ്കാരത്തിനായി എഴുന്നേൽക്കുന്നത്. അതുകൊണ്ട്, മറ്റു നിസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി സുബ്ഹ് നിസ്കാരത്തിന് മാത്രം ഈ വിധി പ്രത്യേകമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ