+ -

عن عائشةَ أُمِّ المُؤْمِنينَ رضي الله عنها:
أن النبي صلى الله عليه وسلم كان لا يَدع أربعا قَبل الظهر وركعتين قبل الغَدَاة.

[صحيح] - [رواه البخاري] - [صحيح البخاري: 1182]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബി -ﷺ- ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ഫജ്റിന് മുൻപുള്ള രണ്ട് റക്അത്തും ഉപേക്ഷിക്കാറില്ലായിരുന്നു.

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 1182]

വിശദീകരണം

നബി -ﷺ- തൻ്റെ വീട്ടിൽ വെച്ച് റവാതിബായ (നിർബന്ധ നിസ്കാരങ്ങൾക്ക് ഒപ്പമുള്ള സുന്നത്തായ നിസ്കാരങ്ങൾ) സ്ഥിരമായി നിലനിർത്താറുണ്ടായിരുന്നു എന്നും അവിടുന്ന് അത് ഉപേക്ഷിക്കാറില്ലായിരുന്നു എന്നും ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. ദ്വുഹർ നിസ്കാരത്തിന് മുൻപ് -രണ്ട് സലാമുകളോടെ- നാല് റക്അത്തുകളും, ഫജ്ർ നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകളും അവിടുന്ന് നിസ്കരിക്കുമായിരുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ദ്വുഹ്ർ നിസ്കാരത്തിന് മുൻപ് നാല് റക്അത്തുകളും, ഫജ്ർ നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകളും സ്ഥിരമായി നിലനിർത്തുക എന്നത് നബി -ﷺ- യുടെ ചര്യയിൽ പെട്ടതാണ്.
  2. സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ വെച്ച് നിർവ്വഹിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠകരം. അതു കൊണ്ടാണ് ആഇശ -رَضِيَ اللَّهُ عَنْهَا- അക്കാര്യം പ്രത്യേകം അറിയിച്ചത്.