عَن أَبي عَبْدِ اللهِ الْجَدَلِيِّ قَالَ: سَأَلْتُ عَائِشَةَ أُمِّ المؤْمنينَ رَضيَ اللهُ عنها عَنْ خُلُقِ رَسُولِ اللهِ صلى الله عليه وسلم فَقَالَتْ:
لَمْ يَكُنْ فَاحِشًا وَلَا مُتَفَحِّشًا وَلَا صَخَّابًا فِي الْأَسْوَاقِ، وَلَا يَجْزِي بِالسَّيِّئَةِ السَّيِّئَةَ وَلَكِنْ يَعْفُو وَيَصْفَحُ.
[صحيح] - [رواه الترمذي وأحمد] - [سنن الترمذي: 2016]
المزيــد ...
അബൂ അബ്ദില്ല അൽജദലി (رحمه الله) നിവേദനം: നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ഞാൻ ആഇശ (رضي الله عنها) യോട് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു:
"അവിടുന്ന് (വാക്കിലോ പ്രവർത്തിയിലോ) അശ്ലീലക്കാരനോ അശ്ലീലം ഏച്ചുകെട്ടുന്നവനോ ആയിരുന്നില്ല. അങ്ങാടികളിൽ അട്ടഹസിക്കുന്നവനോ തിന്മക്ക് തിന്മ കൊണ്ട് പ്രതിഫലം നൽകുന്നവനോ ആയിരുന്നില്ല. മറിച്ച്, അവിടുന്ന് മാപ്പ് നൽകുകയും പൊറുത്തു കൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു."
[സ്വഹീഹ്] - [رواه الترمذي وأحمد] - [سنن الترمذي - 2016]
മുഅ്മിനീങ്ങളുടെ മാതാവ് ആഇശ (رضي الله عنها) യോട് നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: വാക്കുകളിലും പ്രവർത്തികളിലും മ്ലേഛത പ്രകൃതമായുള്ളവരോ, മ്ലേഛതയും വൃത്തികേടും കരുതിക്കൂട്ടി ചെയ്യുന്നവരോ ആയിരുന്നില്ല അവിടുന്ന്. അങ്ങാടികളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ആളുമായിരുന്നില്ല നബി -ﷺ-. തിന്മകൾക്ക് പകരമായി പോലും അവിടുന്ന് തിന്മ ചെയ്തിരുന്നില്ല; മറിച്ച് നന്മ കൊണ്ടായിരുന്നു അവിടുന്ന് അതിനെ നേരിട്ടിരുന്നത്. അതോടൊപ്പം, മനസ്സ് കൊണ്ട് മാപ്പ് നൽകുകയും പ്രവർത്തനം കൊണ്ട് എല്ലാ തരത്തിലും പൊറുത്തു നൽകുകയും ചെയ്യുന്നവരായിരുന്നു അവിടുന്ന്.