عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ:
أَنَّ نَبِيَّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَتَبَ إِلَى كِسْرَى، وَإِلَى قَيْصَرَ، وَإِلَى النَّجَاشِيِّ، وَإِلَى كُلِّ جَبَّارٍ يَدْعُوهُمْ إِلَى اللهِ تَعَالَى، وَلَيْسَ بِالنَّجَاشِيِّ الَّذِي صَلَّى عَلَيْهِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ.

[صحيح] - [رواه مسلم] - [صحيح مسلم: 1774]
المزيــد ...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"അല്ലാഹുവിന്റെ നബി -ﷺ- കിസ്‌റക്കും (പേർഷ്യൻ രാജാവ്), കൈസറിനും (റോമൻ രാജാവ്), നജ്ജാശിക്കും (അബിസീനിയൻ രാജാവ്), കൂടാതെ ഓരോ സ്വേച്ഛാധിപതിക്കും അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി. നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- മയ്യിത്ത് നിസ്കരിച്ച നജ്ജാശിയല്ല ഇത്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1774]

വിശദീകരണം

നബി -ﷺ- തന്റെ മരണത്തിന് മുമ്പ്, ചുറ്റുമുള്ള നാടുകളിലെ രാജാക്കന്മാർക്ക് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചതായി അനസ് ഇബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവിടുന്ന് കിസ്‌റക്ക് കത്തെഴുതി; പേർഷ്യ ഭരിക്കുന്ന എല്ലാവർക്കും പറയുന്ന സ്ഥാനപ്പേരാണത്. കൈസറിനും കത്തെഴുതി; റോം ഭരിക്കുന്നവർക്കുള്ള സ്ഥാനപ്പേരാണത്. നജാശിക്കും കത്തെഴുതി; അബ്സീനിയയിലെ രാജാക്കന്മാർക്കുള്ള സ്ഥാനപ്പേരാണത്. ജനങ്ങളെ അടക്കിഭരിക്കുന്ന ഓരോ സ്വേച്ഛാധിപതിക്കും അവിടുന്ന് കത്തെഴുതി. എന്നാൽ ഹദീഥിൽ പറയപ്പെട്ട, കത്തയക്കപ്പെട്ട ഈ നജാശി, നേരത്തെ ഇസ്‌ലാം സ്വീകരിച്ച ശേഷം മരണപ്പെടുകയും നബി -ﷺ- വിദൂരത്തുള്ളവർക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരം (സ്വലാത്തുൽ ഗാഇബ്) നിർവഹിക്കുകയും ചെയ്ത നജാശിയല്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അമുസ്‌ലിംകളെ - അവരുടെ രാജാക്കന്മാരും നേതാക്കളും ഉൾപ്പെടെയുള്ളവരെ - ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നത് ദീനിൻ്റെ ഭാഗമാണ്.
  2. കത്തുകളും സന്ദേശങ്ങളും ഉപയോഗിച്ച് ഇസ്‌ലാമിക പ്രബോധനം നിർവ്വഹിക്കുന്നത് അനുവദനീയമാണ്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക