عَنْ عَبْدِ اللَّهِ بْنِ مَالِكٍ ابْنِ بُحَيْنَةَ رضي الله عنه:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا صَلَّى فَرَّجَ بَيْنَ يَدَيْهِ حَتَّى يَبْدُوَ بَيَاضُ إِبْطَيْهِ.
[صحيح] - [متفق عليه] - [صحيح البخاري: 390]
المزيــد ...
അബ്ദുല്ലാഹി ബ്നു മാലിക് ഇബ്നി ബുഹൈനഃ -رَضِيَ اللَّهُ عَنْهُ- നിവേദനം:
"നബി -ﷺ- നിസ്കരിക്കുമ്പോൾ അവിടുത്തെ രണ്ട് കൈകളും -കക്ഷത്തിലെ വെളുപ്പ് കാണുന്നത് വരെ- അകറ്റിപ്പിടിക്കുമായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 390]
നബി -ﷺ- സുജൂദ് ചെയ്യുന്ന വേളയിൽ തൻ്റെ രണ്ട് കൈകളും അകറ്റിപ്പിടിക്കാറുണ്ടായിരുന്നു. തൻ്റെ പാർശ്വങ്ങളിൽ നിന്ന് രണ്ട് കൈകളും -ചിറകുകൾ വിടർത്തിയത് പോലെ- അകറ്റുന്നതിനാൽ അവിടുത്തെ കക്ഷത്തിലെ വെളുപ്പ് കാണാൻ സാധിക്കുമായിരുന്നു. നബി -ﷺ- തൻ്റെ രണ്ട് മുഴം കൈകളും പാർശ്വങ്ങളിൽ നിന്ന് അകറ്റിപ്പിടിക്കുകയും, അവ ചിറകുകൾ പോലെ വിരിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നത് ബോധ്യപ്പെടുത്താനാണ് ഈ പ്രയോഗം.