+ -

عَنْ أُمِّ عَطِيَّةَ رَضِيَ اللَّهُ عَنْهَا قَالَتْ:
نُهِينَا عَنِ اتِّبَاعِ الجَنَائِزِ، وَلَمْ يُعْزَمْ عَلَيْنَا.

[صحيح] - [متفق عليه] - [صحيح البخاري: 1278]
المزيــد ...

ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം:
ജനാസകൾ പിന്തുടരുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് അക്കാര്യം ഊന്നിപ്പറയുകയുണ്ടായില്ല.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1278]

വിശദീകരണം

സ്ത്രീകൾ ജനാസഃയോടൊപ്പം നടക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട് എന്ന് അൻസ്വാരീ വനിതയായ ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- പറയുന്നു. ജനാസകളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് അവർക്കും മറ്റുള്ളവർക്കും ഫിത്‌നയായേക്കാം (തിന്മകളിലേക്ക് വാതിൽ തുറന്നേക്കാം) എന്നതു കൊണ്ടും, സ്ത്രീകൾ പൊതുവെ ക്ഷമ കുറവുള്ളവരാണ് എന്നത് കൊണ്ടുമാണ് അവിടുന്ന് അത് വിലക്കിയത്. എന്നാൽ മറ്റു നിഷിദ്ധങ്ങൾ വിലക്കുന്നത് പോലെ, നബി -ﷺ- ഇക്കാര്യം ശക്തമായി വിലക്കിയിട്ടില്ല എന്ന് കൂടെ ഉമ്മു അത്വിയ്യഃ കൂട്ടിച്ചേർക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജനാസഃയെ പിന്തുടരുന്നതിൽ നിന്ന് സ്ത്രീകൾ വിലക്കപ്പെട്ടിരിക്കുന്നു. ജനാസഃ ഒരുക്കുന്ന സ്ഥലത്തേക്കും നിസ്കരിക്കുന്ന സ്ഥലത്തേക്കും മറവ് ചെയ്യുന്ന മഖ്ബറയിലേക്കുമെല്ലാം ഈ വിലക്ക് ബാധകമാണ്.
  2. ജനാസഃയുമായി ബന്ധപ്പെട്ട ദുഃഖകരമായ കാഴ്ചകളും പ്രയാസകരമായ അവസ്ഥകളും താങ്ങാൻ സ്ത്രീകൾക്ക് സാധിക്കില്ല എന്നതാണ് അവരെ ഇപ്രകാരം വിലക്കാനുള്ള കാരണം. നിർബന്ധമായും ക്ഷമ കൈക്കൊള്ളേണ്ട ഈ സാഹചര്യത്തിൽ അതിന് വിരുദ്ധമാകുന്ന വിലാപവും ദുഃഖപ്രകടനവും അവരിൽ നിന്ന് സംഭവിക്കാൻ സാധ്യതയുണ്ട്.
  3. നബി -ﷺ- ഒരു കാര്യം വിലക്കിയാൽ ആ വിലക്കപ്പെട്ട കാര്യം ഹറാമാണ് എന്നതാണ് പൊതു തത്വം. എന്നാൽ നബി -ﷺ- ജനാസകളെ പിന്തുടരുന്നത് വിലക്കിയത് ഈ അർത്ഥത്തിലല്ല എന്ന് ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- സാഹചര്യങ്ങളിൽ നിന്ന് മനസ്സിലാക്കുകയാണ് ചെയ്തത്. പക്ഷേ, ഈ ഹദീഥിൽ വന്നതിനേക്കാൾ ശക്തമായി, സ്ത്രീകൾ ജനാസഃയെ പിന്തുടരുന്നത് വിലക്കുന്ന മറ്റു ഹദീഥുകൾ വേറെയും വന്നിട്ടുണ്ട്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക