+ -

عَنِ الْبَرَاءِ رَضيَ اللهُ عنه قَالَ:
مَا رَأَيْتُ مِنْ ذِي لِمَّةٍ أَحْسَنَ فِي حُلَّةٍ حَمْرَاءَ مِنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، شَعْرُهُ يَضْرِبُ مَنْكِبَيْهِ، بَعِيدَ مَا بَيْنَ الْمَنْكِبَيْنِ، لَيْسَ بِالطَّوِيلِ وَلَا بِالْقَصِيرِ.

[صحيح] - [متفق عليه] - [صحيح مسلم: 2337]
المزيــد ...

ബറാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"ചെവിയുടെ താഴേക്കിറങ്ങിയ മുടിയുമായി, ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന നബി -ﷺ- യേക്കാൾ സൗന്ദര്യമുള്ളവരായി മറ്റാരെയും ഞാൻ കണ്ടിട്ടില്ല. നബി -ﷺ- യുടെ മുടിയിഴകൾ അവിടുത്തെ തോളിൽ സ്പർശിക്കുന്നുണ്ടായിരുന്നു. വിരിഞ്ഞ നെഞ്ചുള്ള, നീളമുള്ളവരോ കുറിയവരോ അല്ലാത്ത (ശരീരമായിരുന്നു അവിടുത്തേക്ക്)."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2337]

വിശദീകരണം

രണ്ട് ചുമലിലേക്കും എത്തുന്ന മുടിയും, കറുത്ത നിറത്തിൽ ചുവന്ന വരകളുള്ള മേൽവസ്ത്രവും മുണ്ടും ധരിച്ച നിലയിൽ നബി -ﷺ- യെ കണ്ടപ്പോഴുള്ളതിനേക്കാൾ ഭംഗിയുള്ളതായി ഒരാളെയും താൻ കണ്ടിട്ടില്ലെന്ന് ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- പറയുന്നു. വീതിയുള്ള ചുമലുകളും വിശാലമായ നെഞ്ചും, മദ്ധ്യമ ഉയരവും അവിടുത്തെ ശാരീരിക വിശേഷണങ്ങളിൽ പെട്ടതായിരുന്നു എന്നും, അവിടുന്ന് വളരെ നീണ്ടവരോ തീരെ കുറിയവരോ ആയിരുന്നില്ലെന്നും അദ്ദേഹം അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെ ഭംഗി വെളിവാക്കുന്ന ചില വിശേഷണങ്ങൾ. നല്ല മുടിയും വിരിഞ്ഞ നെഞ്ചും, ഒത്ത ഉയരവുമെല്ലാം ഉള്ളവരായിരുന്നു അവിടുന്ന്.
  2. സ്വഹാബികൾക്ക് നബി -ﷺ- യോടുണ്ടായിരുന്ന സ്നേഹം. അതു കൊണ്ടാണ് നബി -ﷺ- യുടെ ശാരീരികവും സ്വഭാവപരവുമായ വിശേഷണങ്ങളും വിവരണങ്ങളും അവർ തങ്ങൾക്ക് ശേഷമുള്ളവർക്ക് വിവരിച്ചു നൽകിയത്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الصومالية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക