عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صلَّى الله عليه وسلم قال:
«ما مِنْ أحَدٍ يُسلِّمُ علي إلا ردَّ اللهُ عليَّ رُوحي حتى أردَّ عليه السَّلامَ».
[إسناده حسن] - [رواه أبو داود وأحمد] - [سنن أبي داود: 2041]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഏതൊരാൾ എന്നോട് സലാം പറഞ്ഞാലും ഞാൻ അദ്ദേഹത്തിന് സലാം മടക്കാൻ വേണ്ടി അല്ലാഹു എനിക്ക് എന്റെ ആത്മാവ് തിരിച്ചുനൽകുക തന്നെ ചെയ്യുന്നതാണ്."
[അതിന്റെ പരമ്പര ഹസനാകുന്നു] - - [سنن أبي داود - 2041]
നബി -ﷺ- യോട് അടുത്ത് നിന്നോ വിദൂരത്ത് നിന്നോ സലാം പറയുന്നവർക്ക് സലാം മടക്കുന്നതിന് വേണ്ടി അല്ലാഹു അവിടുത്തെ ആത്മാവ് അവിടുത്തേക്ക് മടക്കി നൽകുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കുക: ഖബ്ർ ജീവിതവും അവിടെയുള്ള ബർസഖിയായ ലോകവും നമുക്ക് അദൃശ്യമായ ഗയ്ബിയായ കാര്യമാണ്. അതിൻ്റെ യാഥാർത്ഥ്യത്തെ കുറിച്ച് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.