عَنْ أَبِي مُوسَى الأَشْعَرِيِّ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«أَطْعِمُوا الجَائِعَ، وَعُودُوا المَرِيضَ، وَفُكُّوا العَانِيَ».

[صحيح] - [رواه البخاري] - [صحيح البخاري: 5373]
المزيــد ...

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"വിശക്കുന്നവന് ഭക്ഷണം നൽകൂ; രോഗിയെ സന്ദർശിക്കൂ; തടവുകാരനെ മോചിപ്പിക്കൂ."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 5373]

വിശദീകരണം

ഒരു മുസ്‌ലിമിന് തൻ്റെ സഹോദരനായ മുസ്‌ലിമിനോടുള്ള ബാധ്യതകളിൽ പെട്ട ചില കാര്യങ്ങൾ നബി (ﷺ) ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നു. വിശക്കുന്നവനെ ഭക്ഷിപ്പിക്കലും, രോഗിയെ സന്ദർശിക്കലും, തടവുകാരനെ മോചിപ്പിക്കലുമാണവ.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മുസ്‌ലിംകൾക്കിടയിൽ പരസ്പര സഹകരണവും സഹായവും നിലനിർത്താനുള്ള പ്രോത്സാഹനം.
  2. വിശപ്പുള്ള, ഭക്ഷണത്തിന് ആവശ്യമുള്ള മനുഷ്യനെ ഭക്ഷിപ്പിക്കാനുള്ള പ്രോത്സാഹനവും കൽപ്പനയും.
  3. രോഗിയെ സന്ദർശിക്കുക എന്നത് ഇസ്‌ലാമിലെ മര്യാദകളിൽ പെട്ടതാണ്; രോഗിയുടെ മനസ്സിന് ആശ്വാസം പകരാനും, അവന് വേണ്ടി പ്രാർത്ഥിക്കാനും, സന്ദർശിച്ച വ്യക്തിക്ക് അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കാനും മറ്റുമെല്ലാം കാരണമാകുന്ന പുണ്യങ്ങളിൽ പെട്ടതാണത്.
  4. ഇസ്‌ലാമിൻ്റെ ശത്രുക്കൾ തടവിലാക്കിയവരെ മോചിപ്പിക്കാൻ പരിശ്രമിക്കണം. അവനെ തടവിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യമായ ജാമ്യത്തുക നൽകിക്കൊണ്ടോ, ശത്രുക്കളിൽ നിന്ന് തടവിലാക്കപ്പെട്ടവരെ പകരം നൽകിക്കൊണ്ടോ ഇത് ചെയ്യാം.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ