عن أنس بن مالك رضي الله عنه مرفوعاً: «يَسِّرُوا وَلاَ تُعَسِّرُوا، وَبَشِّرُوا وَلاَ تُنَفِّرُوا».
[صحيح] - [متفق عليه]
المزيــد ...

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എളുപ്പമാക്കുക; നിങ്ങൾ പ്രയാസം സൃഷ്ടിക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; നിങ്ങൾ (ജനങ്ങളെ) അകറ്റിക്കളയരുത്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പവും ലളിതവുമാക്കാൻ നബി -ﷺ- ഇഷ്ടപ്പെട്ടിരുന്നു. രണ്ട് കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ അവിടുന്ന് അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു എടുത്തിരുന്നത്; അത് നിഷിദ്ധമാകാത്തിടത്തോളം. "നിങ്ങൾ എളുപ്പമാക്കുക; നിങ്ങൾ പ്രയാസം സൃഷ്ടിക്കരുത്." എല്ലാ സന്ദർഭത്തിലും ഇത് ബാധകമാണ്. "നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; (ജനങ്ങളെ) അകറ്റിക്കളയരുത്." നന്മ അറിയിച്ചു നൽകുകയാണ് ചെയ്യേണ്ടത്. ജനങ്ങളെ അകറ്റുക എന്നതിന്റെ നേർവിപരീതമാണത്. തിന്മകളും ചീത്തകാര്യങ്ങളും അറിയിച്ചു കൊടുക്കുക എന്നത് ജനങ്ങളെ അകറ്റുന്നതിൽ പെട്ടതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * ജനങ്ങൾക്ക് അല്ലാഹുവിനോട് സ്നേഹമുണ്ടാക്കുകയും, അവർക്ക് നന്മകളിൽ താൽപര്യം ജനിപ്പിക്കുകയും ചെയ്യലാണ് ഓരോ മുഅ്മിനിന്റെയും മേൽ നിർബന്ധമായിട്ടുള്ളത്.
  2. * ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കേണ്ടതെങ്ങിനെയെന്ന് യുക്തിപരമായി ചിന്തിക്കുക എന്നത് പ്രബോധകർ നിർവ്വഹിക്കേണ്ട കാര്യങ്ങളിൽ പെട്ടതാണ്.
  3. * സന്തോഷവാർത്ത അറിയിക്കുന്നത് ജനങ്ങളിൽ ആഹ്ളാദവും കാര്യങ്ങൾ സ്വീകരിക്കാനുള്ള താൽപര്യവും പ്രബോധകനോടും അയാൾ പറയുന്ന കാര്യത്തോടും മാനസികമായ അടുപ്പവും സൃഷ്ടിക്കും.
  4. * പ്രയാസം സൃഷ്ടിക്കുന്നത് ജനങ്ങൾ അകലാനും മാറിപ്പോകാനും, പ്രബോധകന്റെ സംസാരത്തെ അവർ സംശയിക്കാനും കാരണമായിത്തീരും.
  5. * അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത നോക്കൂ; ലാളിത്യവും എളുപ്പവും നിറഞ്ഞ മതനിയമങ്ങളാണ് അല്ലാഹു മുസ്ലിംകൾക്ക് തൃപ്തിപ്പെട്ടു നൽകിയിരിക്കുന്നത്.
കൂടുതൽ