عَنْ أَبِي ذَرٍّ، جُنْدُبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ، مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُمَا عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«اتَّقِ اللَّهَ حَيْثُمَا كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ».
[قال الترمذي: حديث حسن] - [رواه الترمذي] - [الأربعون النووية: 18]
المزيــد ...
അബൂ ദർറ് ജുൻദുബ് ഇബ്നു ജുനാദ,
(رضي الله عنه)
അബൂ അബ്ദിറഹ്മാൻ മുആദ് ഇബ്നു ജബൽ (رضي الله عنه) എന്നിവരിൽ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു:
"നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ ഉടനെ ഒരു നന്മ ചെയ്യുക; അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുക."
[قال الترمذي: حديث حسن] - [തുർമുദി ഉദ്ധരിച്ചത്] - [الأربعون النووية - 18]
നബി (ﷺ) ഈ ഹദീഥിൽ മൂന്ന് കാര്യങ്ങളാണ് കൽപ്പിച്ചിട്ടുള്ളത്: ഒന്നാമത്തേത്: അല്ലാഹുവിനെ സൂക്ഷിക്കുക (തഖ്‌വ പാലിക്കുക) എന്നതാണ്. എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും ഏതവസ്ഥയിലാണെങ്കിലും -രഹസ്യത്തിലും പരസ്യത്തിലും, സൗഖ്യത്തിലും പരീക്ഷണത്തിലും- അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് തഖ്‌വ കാത്തുസൂക്ഷിക്കേണ്ടത്. രണ്ടാമത്തേത്: ഒരു തിന്മയിൽ നീ വീണുപോയാൽ -ഉടൻ തന്നെ നിസ്‌കാരമോ, ദാനധർമ്മമോ, പരോപകാരമോ, ബന്ധം ചേർക്കലോ, പശ്ചാത്താപമോ പോലുള്ള- എന്തെങ്കിലും ഒരു നന്മ ചെയ്യുക. ഈ നന്മ മുൻപ് സംഭവിച്ച തിന്മയെ മായ്ച്ചുകളയുന്നതാണ്. മൂന്നാമത്തേത്: ജനങ്ങളോട് നല്ല സ്വഭാവത്തിൽ വർത്തിക്കുക. അവരെ പുഞ്ചിരിച്ചു കൊണ്ട് അഭിമുഖീകരിക്കുന്നതും, സൗമ്യതയും വിനയവും കാത്തുസൂക്ഷിക്കുന്നതും, അവർക്ക് സഹായം ചെയ്യുന്നതും, അവരെ ഉപദ്രവിക്കാതിരിക്കുന്നതുമെല്ലാം ഇതിൽ പെടുന്നു.