عَنْ حَكِيمِ بْنِ حِزَامٍ رَضِيَ اللَّهُ عَنْهُ، قَالَ:
قُلْتُ: يَا رَسُولَ اللَّهِ، أَرَأَيْتَ أَشْيَاءَ كُنْتُ أَتَحَنَّثُ بِهَا فِي الجَاهِلِيَّةِ مِنْ صَدَقَةٍ أَوْ عَتَاقَةٍ، وَصِلَةِ رَحِمٍ، فَهَلْ فِيهَا مِنْ أَجْرٍ؟ فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَسْلَمْتَ عَلَى مَا سَلَفَ مِنْ خَيْرٍ».
[صحيح] - [متفق عليه] - [صحيح البخاري: 1436]
المزيــد ...
ഹകീം ബ്‌നു ഹിസാം -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞാൻ ആരാധനയുടെ ഭാഗമായി ചെയ്തിരുന്ന ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലുമെല്ലാം ഉണ്ടായിരുന്നു. അവക്കെല്ലാം എന്തെങ്കിലും പ്രതിഫലമുണ്ടായിരിക്കുമോ?!" നബി -ﷺ- പറഞ്ഞു: "മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1436]
കാഫിറായ ഒരു മനുഷ്യൻ ഇസ്‌ലാം സ്വീകരിക്കുന്നതോടെ അയാൾ മുൻപ് (വിവരമില്ലാത്ത കാലഘട്ടമായ) ജാഹിലിയ്യത്തിൽ ചെയ്തിരുന്ന നന്മകൾക്കും സൽകർമ്മങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്നതാണ്. ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലും പോലുള്ള നന്മകൾ ഈ പറഞ്ഞവയിൽ ഉൾപ്പെടും.