عن أبي بَشير الأنصاري رضي الله عنه:
أَنَّهُ كَانَ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي بَعْضِ أَسْفَارِهِ، قَالَ: فَأَرْسَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ رَسُولًا -وَالنَّاسُ فِي مَبِيتِهِمْ-: «لَا يَبْقَيَنَّ فِي رَقَبَةِ بَعِيرٍ قِلَادَةٌ مِنْ وَتَرٍ أَوْ قِلَادَةٌ إِلَّا قُطِعَتْ».
[صحيح] - [متفق عليه] - [صحيح مسلم: 2115]
المزيــد ...
അബൂ ബശീർ അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം:
അദ്ദേഹം നബി -ﷺ- യോടൊപ്പം ഏതോ ഒരു യാത്രയിലുണ്ടായിരുന്നു. അങ്ങനെ ജനങ്ങൾ രാത്രി കിടക്കാനൊരുങ്ങുമ്പോൾ നബി -ﷺ- ഒരു ദൂതനെ അവരിലേക്ക് ഈ സന്ദേശവുമായി പറഞ്ഞയച്ചു: "ഒരു ഒട്ടകത്തിൻ്റെയും കഴുത്തിൽ വില്ലിൻ്റെ ചരട് കൊണ്ടുള്ളതോ അല്ലാത്തതോ ആയ ഉറുക്കുകൾ മുറിച്ചു നീക്കപ്പെടാതെ അവശേഷിക്കരുത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2115]
നബി -ﷺ- അവിടുത്തെ യാത്രകളിലൊന്നിലായിരുന്നു. അവിടുത്തോടൊപ്പമുള്ളവർ തങ്ങളുടെ കൂടാരങ്ങളിലും മറ്റുമായി ഉറങ്ങാനുള്ള സ്ഥലങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ നബി -ﷺ- അവരിലേക്ക് ഒരു ദൂതനെ അയച്ചു: ഒട്ടകങ്ങളുടെ കഴുത്തിൽ കെട്ടാറുണ്ടായിരുന്ന വില്ലിൻ്റെ ഭാഗമായ ചരടോ അതല്ലാത്ത മണിയുള്ളതോ ചെരുപ്പിൻ്റെ വാറു കൊണ്ടുള്ളതോ ആയ ചരടുകളോ മുറിച്ചുകളയാൻ കല്പിച്ചുകൊണ്ടാണ് ആ ദൂതനെ അയച്ചത്. കണ്ണേറിൽ നിന്ന് രക്ഷ തേടാനായി ഇത്തരം കാര്യങ്ങൾ അവർ ഒട്ടകത്തിൻ്റെ കഴുത്തിൽ ബന്ധിക്കാറുണ്ടായിരുന്നു. നബി -ﷺ- അവയെല്ലാം മുറിച്ചു നീക്കാൻ അവരോട് കൽപ്പിച്ചു. കാരണം ഇത്തരം ചരടുകൾക്ക് എന്തെങ്കിലും ഉപദ്രവങ്ങൾ തടുക്കാൻ കഴിയില്ല. എല്ലാ ഉപകാരങ്ങളും ഉപദ്രവങ്ങളും അല്ലാഹുവിൻ്റെ തീരുമാനപ്രകാരം മാത്രമാണ് നടക്കുന്നത്; അവന് അതിൽ യാതൊരു പങ്കുകാരനും ഇല്ല.