عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«اثْنَتَانِ فِي النَّاسِ هُمَا بِهِمْ كُفْرٌ: الطَّعْنُ فِي النَّسَبِ، وَالنِّيَاحَةُ عَلَى الْمَيِّتِ».
[صحيح] - [رواه مسلم] - [صحيح مسلم: 67]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ജനങ്ങളിലുള്ള രണ്ട് കാര്യങ്ങൾ; അവരിലുള്ള കുഫ്റാണ് അവ രണ്ടും. കുടുംബപരമ്പരയെ കുത്തിപ്പറയുക, മൃതദേഹത്തിനരികെ ആർത്തട്ടഹസിക്കുക എന്നിവയാണവ."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 67]
അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നവരുടെ പ്രവർത്തികളിൽ പെട്ട, (ഇസ്‌ലാമിന് മുൻപുള്ള വിവരമില്ലാത്ത) ജാഹിലിയ്യഃ കാലഘട്ടത്തിലെ സ്വഭാവങ്ങളിൽ പെടുന്ന രണ്ട് സ്വഭാവങ്ങളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിച്ചിരിക്കുന്നു:
ഒന്ന്: ജനങ്ങളുടെ കുടുംബപരമ്പരയെ ആക്ഷേപിക്കുകയും കുറച്ചു കാണിക്കുകയും അവരുടെ മേൽ അഹങ്കാരം നടിക്കുകയും ചെയ്യൽ.
രണ്ട്: പ്രയാസവും വിപത്തും ബാധിക്കുമ്പോൾ കഠിനമായ കോപം പ്രകടിപ്പിക്കുകയും, അല്ലാഹുവിൻ്റെ വിധിയെ പഴിക്കുകയും, വിലാപത്തിൻ്റെ പേരിൽ വസ്ത്രങ്ങൾ കീറിയെറിയുകയും ചെയ്യൽ.