+ -

عَنْ عُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ:
قَدِمَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ سَبْيٌ، فَإِذَا امْرَأَةٌ مِنَ السَّبْيِ قَدْ تَحْلُبُ ثَدْيَهَا تَسْقِي، إِذَا وَجَدَتْ صَبِيًّا فِي السَّبْيِ أَخَذَتْهُ، فَأَلْصَقَتْهُ بِبَطْنِهَا وَأَرْضَعَتْهُ، فَقَالَ لَنَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَتُرَوْنَ هَذِهِ طَارِحَةً وَلَدَهَا فِي النَّارِ؟» قُلْنَا: لاَ، وَهِيَ تَقْدِرُ عَلَى أَلَّا تَطْرَحَهُ، فَقَالَ: «لَلَّهُ أَرْحَمُ بِعِبَادِهِ مِنْ هَذِهِ بِوَلَدِهَا».

[صحيح] - [متفق عليه] - [صحيح البخاري: 5999]
المزيــد ...

ഉമറുബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ അടുത്തേക്ക് ഒരു കൂട്ടം യുദ്ധത്തടവുകാർ കൊണ്ടുവരപ്പെട്ടു. അവരിൽ ഒരു സ്ത്രീ (തടവുകാരിലെ) കുട്ടികൾക്ക് മുലപ്പാൽ നൽകുന്നുണ്ടായിരുന്നു. തടവുകാരുടെ കൂട്ടത്തിൽ ഒരു കുട്ടിയെ കണ്ടാൽ അവൾ അവനെ എടുത്ത് തൻ്റെ മാറോട് ചേർത്ത് പാൽ കൊടുക്കും. അപ്പോൾ നബി -ﷺ- ഞങ്ങളോട് ചോദിച്ചു: "ഈ സ്ത്രീ തന്റെ കുട്ടിയെ തീയിലിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഞങ്ങൾ പറഞ്ഞു: "ഇല്ല, അവൾക്ക് തീർച്ചയായും അതിന് സാധിക്കില്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു അവന്റെ അടിമകളോട് ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ കരുണയുള്ളവനാണ്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5999]

വിശദീകരണം

ഹവാസിൻ ഗോത്രത്തിൽ നിന്നുള്ള ചില തടവുകാരെ നബിയുടെ -ﷺ- അടുക്കൽ കൊണ്ടുവരപ്പെട്ടു. അക്കൂട്ടത്തിൽ ഒരു സ്ത്രീ തന്റെ കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു. തടവുകാർക്കിടയിൽ ഏതൊരു കുട്ടിയെ കണ്ടാലും അവൾ പാൽ കൊടുക്കുന്നുണ്ടായിരുന്നു; കാരണം അവളുടെ മാറിടത്തിൽ പാൽ നിറഞ്ഞത് അവൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടായിരുന്നു. പിന്നീട് അവൾ തന്റെ സ്വന്തം കുട്ടിയെ തടവുകാരിൽ കണ്ടെത്തുകയും, അവനെ എടുത്ത് തന്റെ മാറോട് ചേർത്തു പാൽ കൊടുക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- സ്വഹാബികളോട് ചോദിച്ചു: "ഈ സ്ത്രീ തന്റെ കുട്ടിയെ തീയിലിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഞങ്ങൾ പറഞ്ഞു: "അവൾ ഇഷ്ടത്തോടെ ഒരിക്കലും അത് ചെയ്യില്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു അവന് വഴിപ്പെട്ടവരായ മുസ്‌ലിംകളായ തൻ്റെ ദാസന്മാരോട്, ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ വലിയ കരുണയുള്ളവനാണ്."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിന് അവൻ്റെ അടിമകളോടുള്ള വിശാലമായ കാരുണ്യം. അവൻ അവർക്ക് നന്മയും സ്വർഗവും നരകത്തിൽ നിന്ന് മോചനവും ഉദ്ദേശിക്കുന്നു.
  2. തൻ്റെ മുൻപിൽ നടക്കുന്ന സംഭവങ്ങളിൽ നിന്നും കാഴ്ച്ചകളിലും നിന്നും പാഠം ഉൾക്കൊള്ളുകയും, അവയോട് ബന്ധിപ്പിച്ചു കൊണ്ട് മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശവും പാഠങ്ങളും പകർന്നു നൽകുകയും ചെയ്യുക എന്ന നബി -ﷺ- യുടെ രീതി ഈ ഹദീഥിലുണ്ട്.
  3. ഒരു മുഅ്മിൻ അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണയുള്ളവനായിരിക്കണം. അല്ലാഹുവിനോട് തഖ്‌വ പാലിച്ചു കൊണ്ട് ജീവിക്കുകയും, അവന്റെ ദീനിൽ നേരായ മാർഗത്തിൽ നിലകൊള്ളുകയും ചെയ്യുന്ന ഒരാൾ അല്ലാഹുവിനെ കുറിച്ച് നിരാശനാകരുത്. കാരണം, അവൻ വിശാലമായ കാരുണ്യവാനാണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ