+ -

عَنْ عَبْدِ اللَّهِ بنِ عُمَرَ رَضِيَ اللَّهُ عَنْهُما:
أَنَّ امْرَأَةً وُجِدَتْ فِي بَعْضِ مَغَازِي النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ مَقْتُولَةً، فَأَنْكَرَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَتْلَ النِّسَاءِ وَالصِّبْيَانِ.

[صحيح] - [متفق عليه] - [صحيح البخاري: 3014]
المزيــد ...

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- യുടെ യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീയെ വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. അപ്പോൾ നബി -ﷺ- സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് വിലക്കുകയുണ്ടായി.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3014]

വിശദീകരണം

നബി -ﷺ- യുടെ കാലഘട്ടത്തിൽ നടന്ന യുദ്ധങ്ങളിലൊന്നിൽ ഒരു സ്ത്രീയെ വധിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായി. അപ്പോൾ നബി -ﷺ- സ്ത്രീകളെയും പ്രായപൂർത്തി എത്തിയിട്ടില്ലാത്ത കുട്ടികളെയും വധിക്കുന്നത് വിലക്കുകയുണ്ടായി.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الليتوانية الدرية الصربية الصومالية الرومانية Malagasy Oromianina Kanadianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. യുദ്ധത്തിൽ പങ്കെടുക്കാത്ത സ്ത്രീകളെയും കുട്ടികളെയും, അവരുടെ അതേ സ്ഥിതിയിലുള്ള പടുവൃദ്ധരെയും (മഠങ്ങളിലും മറ്റും കഴിഞ്ഞുകൂടുന്ന) സന്യാസികളെയും യുദ്ധങ്ങളിൽ വധിക്കാൻ പാടില്ല. എന്നാൽ അവർ യുദ്ധതന്ത്രം നൽകുന്നവരോ മുസ്‌ലിംകൾക്കെതിരെയുള്ള യുദ്ധത്തിൽ സഹായമേകുന്നവരോ ആണെങ്കിൽ അവരെ വധിക്കാവുന്നതാണ്.
  2. സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ വധിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. കാരണം അവർ യുദ്ധത്തിൽ പങ്കെടുക്കുന്നവരല്ല. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെയും ജിഹാദിൻ്റെയും ലക്ഷ്യം ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യുന്നവരുടെ ശക്തി തകർക്കുക എന്നതും, അതിലൂടെ എല്ലാവർക്കും ഇസ്‌ലാമാകുന്ന സത്യമതത്തിൻ്റെ സന്ദേശം എത്തിക്കാൻ സാധിക്കുക എന്നതുമാണ്.
  3. യുദ്ധങ്ങളിലും പോരാട്ടങ്ങളിലും വരെ നബി -ﷺ- കാത്തുസൂക്ഷിക്കാറുണ്ടായിരുന്ന കാരുണ്യത്തിൻ്റെ മാർഗം.