عَنِ ابْنِ عُمَرَ رَضيَ اللهُ عنهما قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِذَا جَمَعَ اللهُ الْأَوَّلِينَ وَالْآخِرِينَ يَوْمَ الْقِيَامَةِ يُرْفَعُ لِكُلِّ غَادِرٍ لِوَاءٌ، فَقِيلَ: هَذِهِ غَدْرَةُ فُلَانِ بْنِ فُلَانٍ».
[صحيح] - [متفق عليه] - [صحيح مسلم: 1735]
المزيــد ...
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു:
"ആദ്യകാലക്കാരെയും അവസാനകാലക്കാരെയും അന്ത്യനാളിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ ഓരോ വഞ്ചകനും ഒരു പതാക ഉയർത്തപ്പെടും; അവൻ്റെ കാര്യത്തിൽ പറയപ്പെടും: 'ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണിത്.'"
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1735]
ആദ്യകാലക്കാരെയും അവസാനകാലക്കാരെയും വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ തൻ്റെ കരാറോ വാഗ്ദാനമോ പാലിക്കാത്ത വഞ്ചകനായ ഓരോ വ്യക്തിക്കും അവൻ്റെ വഞ്ചന പരസ്യമാക്കുകയും അവനെ വഷളാക്കുകയും ചെയ്യുന്ന ഒരു അടയാളം നൽകപ്പെടും; അല്ലാഹുവിനോടുള്ള കരാറുകളിൽ വഞ്ചന നടത്തിയതും ജനങ്ങളുമായുള്ള കരാറുകളിൽ വഞ്ചന നടത്തിയതും ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്. അന്നേ ദിവസം അവൻ്റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിളിച്ചു പറയപ്പെടും: ഇന്ന വ്യക്തിയുടെ മകനായ ഇന്നയാളുടെ വഞ്ചനയാണിത്. മഹ്ശറിൽ ഒരുമിച്ചു കൂടിയ ജനങ്ങൾക്ക് മുൻപിൽ അവൻ്റെ മോശം പ്രവൃത്തി ഇവ്വിധത്തില്‍ പരസ്യമാക്കപ്പെടുന്നതാണ്.