عَنْ أَبِي مُوسَى رضي الله عنه قَالَ:
سُئِلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الرَّجُلِ يُقَاتِلُ شَجَاعَةً، وَيُقَاتِلُ حَمِيَّةً، وَيُقَاتِلُ رِيَاءً، أَيُّ ذَلِكَ فِي سَبِيلِ اللهِ؟ فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ قَاتَلَ لِتَكُونَ كَلِمَةُ اللهِ هِيَ الْعُلْيَا، فَهُوَ فِي سَبِيلِ اللهِ».
[صحيح] - [متفق عليه] - [صحيح مسلم: 1904]
المزيــد ...
അബൂ മൂസാ -رَضِيَ اللَّهُ عَنْهُ- നിവേദനം:
"ഒരാൾ തന്റെ ധീരത തെളിയിക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നു. വേറൊരാൾ കക്ഷിത്വത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരാൾ ആളെ കാണിക്കാനായി യുദ്ധം ചെയ്യുന്നു. ഇതിലേതാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിലേതെന്ന് റസൂൽ (ﷺ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1904]
യുദ്ധം ചെയ്യുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ വരുന്ന വ്യത്യാസത്തെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു; ഒരാൾ ധൈര്യം പ്രകടിപ്പിക്കുന്നതിനു വേണ്ടിയും, മറ്റൊരാൾ തൻ്റെ ജനതയോടുള്ള വിഭാഗീയതയുടെ പേരിലും, ഇനിയൊരാൾ ജനങ്ങൾക്കിടയിൽ സ്ഥാനം ലഭിക്കുന്നതിനും വേണ്ടിയെല്ലാമാണ് യുദ്ധം ചെയ്യുന്നത്. ഇതിൽ ആരാണ് അല്ലാഹുവിൻ്റെ മാർഗത്തിലുള്ളത് എന്നായിരുന്നു ചോദ്യം. അല്ലാഹുവിൻ്റെ വചനം; അത് ഉന്നതമാവുക എന്ന ഉദ്ദേശ്യത്തോടെ യുദ്ധം ചെയ്യുന്ന വ്യക്തി ആരാണോ, അവനാണ് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന വ്യക്തി എന്ന് നബി -ﷺ- അറിയിക്കുകയും ചെയ്തു.