ഹദീസുകളുടെ പട്ടിക

അല്ലാഹുവിന്റെ തിരുവദനം മാത്രം ഉദ്ദേശിച്ച് പഠിക്കേണ്ട ഒരു വിജ്ഞാനം, ദുനിയാവിലെ എന്തെങ്കിലും താൽക്കാലിക നേട്ടത്തിന് വേണ്ടിമാത്രമായി പഠിക്കുന്നവന് ഖിയാമത്ത് നാളിൽ സ്വർഗ്ഗത്തിന്റെ സുഗന്ധം പോലും ലഭിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നീയും അവനെ ഇഷ്ടപ്പെടുക.' അപ്പോൾ ജിബ്‌രീൽ അവനെ ഇഷ്ടപ്പെടും
عربي ഇംഗ്ലീഷ് ഉർദു
നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം നിൽക്കുന്നതാണ് അവന്റെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ തനിക്ക് ഉത്തമം എന്ന് (അവന് മനസ്സിലാകുമായിരുന്നു)
عربي ഇംഗ്ലീഷ് ഉർദു
വുദൂഅ് നീ പൂർണ്ണമായി നിർവ്വഹിക്കുക! വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും, മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുകയും ചെയ്യുക; നോമ്പുകാരനല്ലെങ്കിൽ
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും ദുനിയാവിൽ ജനങ്ങളെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കും
عربي ഇംഗ്ലീഷ് ഉർദു
തീയുടെ രക്ഷിതാവിനല്ലാതെ തീ കൊണ്ട് ശിക്ഷിക്കാൻ പാടില്ല
عربي ഇംഗ്ലീഷ് ഉർദു
തീർച്ചയായും ഈ മസ്ജിദുകൾ ഈ മൂത്രത്തിനോ മറ്റ് അഴുക്കുകൾക്കോ യോജിച്ചതല്ല. അവ അല്ലാഹുവിനെ സ്മരിക്കുന്നതിനും നിസ്കരിക്കുന്നതിനും ഖുർആൻ പാരായണം ചെയ്യുന്നതിനും മാത്രമുള്ളതാണ്
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- ചാണകം കൊണ്ടോ എല്ല് കൊണ്ടോ ഇസ്തിൻജാഅ് (മലമൂത്ര വിസർജ്ജനം ശുചീകരിക്കുന്നത്) ചെയ്യുന്നത് വിലക്കിയിട്ടുണ്ട്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിൽ ആരും മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുത്
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു അവന്റെ അടിമകളോട് ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ കരുണയുള്ളവനാണ്
عربي ഇംഗ്ലീഷ് ഉർദു
കർമ്മങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്നത് ചെയ്യുക. അല്ലാഹുവാണെ സത്യം! നിങ്ങൾക്ക് മടുക്കുന്നത് വരെ അല്ലാഹു മടുക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
സുബഹ് ബാങ്കിന്റെ സമയത്ത് ബാങ്ക് വിളിക്കുന്ന വ്യക്തി "ഹയ്യ അലൽ ഫലാഹ്" (വിജയത്തിലേക്ക് വരൂ) എന്നു പറഞ്ഞതിന് ശേഷം "അസ്സ്വലാത്തു ഖൈറും മിനന്നൗം" (നിസ്കാരമാണ് ഉറക്കത്തേക്കാൾ ഉത്തമം) എന്ന് പറയൽ (നബി -ﷺ- യുടെ) സുന്നത്തിൽ പെട്ടതാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക; കാരണം അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായി വരും
عربي ഇംഗ്ലീഷ് ഉർദു
ജനങ്ങള്‍ മസ്ജിദുകളുടെ കാര്യത്തിൽ പരസ്പരം പൊങ്ങച്ചം നടിക്കുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും, (അല്ലാഹു അനുവദനീയമാക്കിയ) ഹലാലുകൾ അനുവദിക്കുകയും, (അല്ലാഹു നിഷിദ്ധമാക്കിയ) ഹറാമുകൾ നിഷിദ്ധമാക്കുകയും, അതിൽ യാതൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താൽ
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വിൽക്കുന്നത് അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയിട്ടുണ്ട്
عربي ഇംഗ്ലീഷ് ഉർദു
ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും ജീവനിലും അവകാശമുന്നയിക്കുമായിരുന്നു. അതു കൊണ്ട് തെളിവ് കൊണ്ടുവരാനുള്ള ബാധ്യത വാദിയുടെ മേലാണ്. നിഷേധിക്കുന്നവൻ്റെ ബാധ്യത ശപഥം ചെയ്യലാണ്
عربي ഇംഗ്ലീഷ് ഉർദു
ആദ്യകാല നബിമാരുടെ വാക്കുകളിൽ നിന്ന് ജനങ്ങൾ പഠിച്ചെടുത്ത കാര്യങ്ങളിലൊന്നാണ്; 'നീ ലജ്ജിക്കുന്നില്ലെങ്കിൽ ഉദ്ദേശിക്കുന്നതെല്ലാം ചെയ്തു കൊള്ളുക' എന്നത്
عربي ഇംഗ്ലീഷ് ഉർദു
ദുനിയാവിൽ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ നീ ആയിത്തീരുക
عربي ഇംഗ്ലീഷ് ഉർദു
നിന്റെ നാവ് അല്ലാഹുവിന്റെ ദിക്ർ കൊണ്ട് എപ്പോഴും നനവുള്ളതാകട്ടെ
عربي ഇംഗ്ലീഷ് ഉർദു
നന്മയെന്നാൽ നല്ല സ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾക്കും ദാനമായി അല്ലാഹു ചിലത് നിശ്ചയിച്ചിട്ടുണ്ടല്ലോ?! തീർച്ചയായും എല്ലാ തസ്ബീഹുകളും (സുബ്ഹാനല്ലാഹ്) ദാനമാണ്. എല്ലാ തക്ബീറുകളും (അല്ലാഹു അക്ബർ) ദാനമാണ്. എല്ലാ തഹ്മീദുകളും (അൽഹംദുലില്ലാഹ്) ദാനമാണ്. എല്ലാ തഹ്ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹ്) ദാനമാണ്. ഒരു നന്മ കൽപ്പിക്കൽ ദാനമാണ്. ഒരു തിന്മയിൽ നിന്ന് വിലക്കൽ ദാനമാണ്. നിങ്ങളുടെ (ഇണയുമായുള്ള) ലൈംഗികവേഴ്ചയിൽ വരെ നിങ്ങൾക്ക് ദാനമുണ്ട്
عربي ഇംഗ്ലീഷ് ഉർദു
നിശ്ചയം, കർമ്മങ്ങൾ ഉദ്ദേശ്യങ്ങൾക്ക് അനുസൃതമായി മാത്രമാണ്. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക നിശ്ചയം, നിങ്ങളിലൊരാളുടെ സൃഷ്ടിപ്പ് തന്റെ മാതാവിന്റെ വയറ്റിൽ നാൽപ്പത് ദിവസത്തിലാണ് ഒരുമിച്ച് കൂട്ടപ്പെടുന്നത് ''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്‌ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ് അബൂ റുഖിയ്യഃ, തമീം ബ്നു ഔസ് അദ്ദാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:||"ദീൻ എന്നാൽ ഗുണകാംക്ഷയാണ്." ഞങ്ങൾ ചോദിച്ചു: "ആരോടെല്ലാം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോടും, അവൻ്റെ ഗ്രന്ഥത്തോടും, അവൻ്റെ റസൂലിനോടും, മുസ്‌ലിം ഭരണാധികാരികളോടും അവരിലെ പൊതുജനങ്ങളോടും അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്കിൽ അവൻ അല്ലാഹുവിൻ്റെ മറ കൊണ്ട് മറച്ചു പിടിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യട്ടെ. ആരെങ്കിലും അവൻ്റെ രഹസ്യം നമുക്ക് കാണിച്ചുവെന്നാൽ അവൻ്റെ മേൽ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ വിധി നാം നടപ്പിലാക്കും
عربي ഇംഗ്ലീഷ് ഉർദു
നിശ്ചയം, അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ പാഴാക്കരുത്. അവൻ ചില അതിരുകൾ നിശ്ചയിച്ചിരിക്കുന്നു; അവയെ നിങ്ങൾ ലംഘിക്കരുത്. അവൻ ചില കാര്യങ്ങൾ നിഷിദ്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ ധിക്കരിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; -മറന്നുകൊണ്ടല്ല അത്-; മറിച്ച് നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ നിങ്ങൾ അവയെക്കുറിച്ച് അന്വേഷിക്കരുത് അബൂ അബ്ദിറഹ്‌മാൻ അബ്ദുല്ലാഹ് ഇബ്നു ഉമർ ഇബ്നുൽ ഖത്വാബ് (رضي الله عنه) നിവേദനം: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു:||"ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ അബൂ അബ്ദില്ല നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:||"തീർച്ചയായും ഹലാൽ (അനുവദനീയമായവ) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായവ) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീനും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായവയിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോകുന്നതാണ്. ഒരു സുരക്ഷിതവേലിക്ക് ചുറ്റും മേയ്ക്കുന്ന ഇടയൻ്റെ കാര്യം പോലെ; (അവൻ്റെ മൃഗങ്ങൾ) അതിനുള്ളിൽ കയറി മേയാനായിട്ടുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും അവരുടെ അതിർത്തികളുണ്ട്; അറിയുക! അല്ലാഹുവിൻ്റെ അതിർത്തി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക; ഹൃദയമാകുന്നു അത് ഞാൻ നിങ്ങളോട് വിലക്കിയതെല്ലാം നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചതിൽ സാധ്യമാകുന്നത്ര നിങ്ങൾ പ്രവർത്തിക്കുക സംശയമില്ലാത്തത് ചെയ്തു കൊണ്ട്, സംശയകരമായത് നീ ഉപേക്ഷിക്കുക നബി -ﷺ- യുടെ സേവകനായിരുന്ന അബൂ ഹംസഃ അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:||"ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:||"ജനങ്ങളേ! തീർച്ചയായും അല്ലാഹു അതീവ പരിശുദ്ധൻ (ത്വയ്യിബ്) ആകുന്നു. പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. തൻ്റെ ദൂതന്മാരോട് കൽപ്പിച്ച അതേ കാര്യം അല്ലാഹു എല്ലാ മുഅ്മിനീങ്ങളോടും കൽപ്പിച്ചിരിക്കുന്നു. അല്ലാഹു (അവൻ്റെ ദൂതന്മാരോടായി) പറഞ്ഞു: "ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (അൽ ബഖറ: 172) ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടിപുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ രക്ഷിതാവേ! എൻ്റെ രക്ഷിതാവേ!" എന്ന് പറയുന്നുണ്ട്. എന്നാൽ അവൻ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധമുണ്ട് വളർന്നവനാണ്. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?! തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക അബൂ മസ്ഊദ് ഉഖ്ബതു ബ്നു ആമിർ അൽ അൻസ്വാരി അൽബദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:||"ആദ്യകാല നബിമാരുടെ വാക്കുകളിൽ നിന്ന് ജനങ്ങൾ പഠിച്ചെടുത്ത കാര്യങ്ങളിലൊന്നാണ്; 'നീ ലജ്ജിക്കുന്നില്ലെങ്കിൽ ഉദ്ദേശിക്കുന്നതെല്ലാം ചെയ്തു കൊള്ളുക' എന്നത് അബൂഅംറ് -അല്ലെങ്കിൽ അബൂ അംറഃ-, സുഫ്യാൻ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം:||ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്‌ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും, (അല്ലാഹു അനുവദനീയമാക്കിയ) ഹലാലുകൾ അനുവദിക്കുകയും, (അല്ലാഹു നിഷിദ്ധമാക്കിയ) ഹറാമുകൾ നിഷിദ്ധമാക്കുകയും, അതിൽ യാതൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, (ഭരണാധികാരിയെ) -അതൊരു അബ്സീനിയക്കാരനായ അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്ക് ശേഷം നിങ്ങൾ ധാരാളം ഭിന്നിപ്പുകൾ കാണുന്നതാണ്. അപ്പോൾ എൻ്റെ ചര്യയെയും നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക നീ ചോദിച്ചിരിക്കുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. എന്നാൽ അല്ലാഹു എളുപ്പമാക്കി നൽകിയവർക്ക് അത് ലളിതവുമാണ് (ഇസ്ലാമിൽ) ഉപദ്രവമേൽക്കലോ, ഉപദ്രവിക്കലോ ഇല്ല ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:||"ജനങ്ങളുടെ എല്ലാ സന്ധികളുടെ മേലും ഒരു ദാനം ബാധ്യതയുണ്ട്. സൂര്യൻ ഉദിച്ചുയരുന്ന ഏതൊരു ദിവസവും രണ്ട് പേർക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കുന്നത് ദാനമാണ്. ഒരാളെ അയാളുടെ വാഹനപ്പുറത്ത് കയറാൻ സഹായിക്കുന്നതും, അയാളെ അതിന് മുകളിലേക്ക് ഉയർത്തുന്നതും, അയാളുടെ ചുമടുകൾ വാഹനത്തിന് മേൽ എടുത്തു വെച്ചു കൊടുക്കുന്നതും ദാനമാണ്. നല്ല വാക്ക് ദാനമാണ്. നിസ്കാരത്തിലേക്ക് നടക്കുന്ന ഓരോ കാൽവെപ്പും ദാനമാണ്. വഴിയിൽ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് ദാനമാണ് അബ്ദുല്ലാഹി ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:||"ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും ജീവനിലും അവകാശമുന്നയിക്കുമായിരുന്നു. അതു കൊണ്ട് തെളിവ് കൊണ്ടുവരാനുള്ള ബാധ്യത വാദിയുടെ മേലാണ്. നിഷേധിക്കുന്നവൻ്റെ ബാധ്യത ശപഥം ചെയ്യലാണ് തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും, പിന്നീട് അവ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു അല്ലാഹു പറഞ്ഞിരിക്കുന്നു: "ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല ഞാൻ കൊണ്ടുവന്നതിനോട് നിങ്ങളുടെ ദേഹേഛകൾ കീഴൊതുങ്ങുന്നത് വരെ നിങ്ങളിലൊരാളും മുഅ്മിനാവുകയില്ല ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്. അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:||"നാല് കാര്യങ്ങൾ ആരിലെങ്കിലുമുണ്ടായാൽ അവൻ തനി മുനാഫിഖ് (കപടവിശ്വാസി) ആണ്, എന്നാൽ ആരിലെങ്കിലും ഇതിൽ നിന്ന് ഏതെങ്കിലുമൊരു കാര്യമുണ്ടായാൽ അവൻ ആ കാര്യം വെടിയുന്നത് വരെ കാപട്യത്തിന്റെ അംശം അവനിൽ ഉണ്ടായിരിക്കും, അവ: വിശ്വസിച്ചാൽ ചതിക്കും, സംസാരിച്ചാൽ കളവ് പറയും, കരാർ ചെയ്താൽ ലംഘിക്കും, തർക്കിച്ചാൽ ജയിക്കാൻ മോശമായ മാർഗങ്ങൾ സ്വീകരിക്കും.'' നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അല്ലാഹു നിങ്ങൾക്കും ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു. നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു നന്മയെന്നാൽ സൽസ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട് നിൻ്റെ നാവ് എപ്പോഴും നനവുള്ളതായിരിക്കട്ടെ തീർച്ചയായും അല്ലാഹു എൻ്റെ ഉമ്മത്തിന് അവരിൽ നിന്ന് സംഭവിക്കുന്ന അബദ്ധങ്ങളും മറവിയാൽ ഉണ്ടാകുന്നതും ഭീഷണിയാൽ ചെയ്തു പോകുന്നതും വിട്ടുപൊറുത്തു കൊടുത്തിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
നീ ഇഹലോക വിരക്തിയുള്ളവനാകുക. അല്ലാഹു നിന്നെ സ്നേഹിക്കും. നീ ജനങ്ങളുടെ പക്കലുള്ളതിനോട് വിരക്തി കാണിക്കുക; ജനങ്ങളും നിന്നെ സ്നേഹിക്കും
عربي ഇംഗ്ലീഷ് ഉർദു
ജന്മം നൽകുന്നതിലൂടെ നിഷിദ്ധമാകുന്നതെല്ലാം മുലയൂട്ടുന്നതിലൂടെയും നിഷിദ്ധമാകും
عربي ഇംഗ്ലീഷ് ഉർദു
മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിൻ്റെ മകന് അവന്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ
عربي ഇംഗ്ലീഷ് ഉർദു
ഒരാളുടെ ഇസ്‌ലാമിൻ്റെ നന്മയിൽ പെട്ടതാണ്, അവന് പ്രയോജനമില്ലാത്ത കാര്യങ്ങൾ അവൻ ഉപേക്ഷിക്കുക എന്നത്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ പരസ്പരം ഉപഹാരങ്ങൾ കൈമാറുക; എങ്കിൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതാണ്
عربي ഇംഗ്ലീഷ് ഇന്തോനേഷ്യ
നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ ഉടനെ ഒരു നന്മ ചെയ്യുക; അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഉർദു
മുസ്‌ലിമായ ഒരു വ്യക്തിയുടെ ജീവൻ മൂന്ന് കാരണങ്ങളാലല്ലാതെ ഹനിക്കപ്പെടരുത്
عربي ഇംഗ്ലീഷ് ഉർദു
അനന്തരസ്വത്തിലെ നിശ്ചിത ഓഹരികൾ അതിന് അർഹതപ്പെട്ടവരിലേക്ക് ചേർക്കുക; അതിനുശേഷം ബാക്കിയുള്ളത് ഏറ്റവും അടുത്ത പുരുഷന് അവകാശപ്പെട്ടതാണ്
عربي ഇംഗ്ലീഷ് ഉർദു