عَنْ أَبِي مُحَمَّدٍ عَبْدِ اللَّهِ بْنِ عَمْرِو بْنِ العَاصِ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ».
[قال النووي: حديث صحيح] - [رويناه في كتاب الحجة بإسناد صحيح] - [الأربعون النووية: 41]
المزيــد ...
അബൂ മുഹമ്മദ്, അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഞാൻ കൊണ്ടുവന്നതിനോട് നിങ്ങളുടെ ദേഹേഛകൾ കീഴൊതുങ്ങുന്നത് വരെ നിങ്ങളിലൊരാളും മുഅ്മിനാവുകയില്ല."
-
ഒരാളുടെ നിർബന്ധമായ വിശ്വാസം (ഈമാൻ) പൂർണ്ണമാകണമെങ്കിൽ, അവൻ്റെ താൽപ്പര്യങ്ങളും ഇഷ്ടങ്ങളും അല്ലാഹുവിൻ്റെ റസൂൽ കൊണ്ടുവന്ന കല്പനകൾക്കും വിലക്കുകൾക്കും അനുസരിച്ചായിരിക്കണം എന്നാണ് നബി -ﷺ- ഈ ഹദീസിലൂടെ വ്യക്തമാക്കുന്നത്. അതായത്, നബി(ﷺ) കൽപ്പിച്ച കാര്യങ്ങളെ അവൻ ഇഷ്ടപ്പെടുകയും വിലക്കിയ കാര്യങ്ങളെ വെറുക്കുകയും ചെയ്യണം.