عَنْ أَبِي بُرْدَةَ، عَنْ أَبِيهِ أَبِي مُوسَى الأَشْعَريِّ رَضِيَ اللَّهُ عَنْهُ:
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعَثَهُ إِلَى اليَمَنِ، فَسَأَلَهُ عَنْ أَشْرِبَةٍ تُصْنَعُ بِهَا، فَقَالَ: وَمَا هِيَ؟، قَالَ: «البِتْعُ وَالمِزْرُ»، فَقِيلَ لِأَبِي بُرْدَةَ: مَا البِتْعُ؟ قَالَ: نَبِيذُ العَسَلِ، وَالمِزْرُ: نَبِيذُ الشَّعِيرِ، فَقَالَ: «كُلُّ مُسْكِرٍ حَرَامٌ» خرجه البخاري.
وَخَرَّجَهُ مُسْلِمٌ وَلَفْظُهُ: قَالَ: بَعَثَنِي رَسُولُ اَلله أَنَا وَمُعَاذٌ إِلَى اَليَمَنِ، فَقُلْتُ: يَا رَسُولُ اَللَّهِ! إِنَّ شَرَابًا يُصْنَعُ بِأَرْضِنَا يُقَال لَهُ: المِزَرُ مِنَ الشَّعِيرِ، وَشَرَابٌ يُقَالُ لَهُ: البِتْعُ مِنَ العَسَلِ، فَقَالَ: «كُلُّ مُسْكِرٍ حَرَامٌ».
وَفِي رِوَايَةٍ لِمُسْلِمٍ: «فَقَالَ: كُلُّ مَا أَسْكَرَ عَنِ الصَّلَاةِ فَهُوَ حَرَامٌ».
وَفِي رِوَايَةٍ لَهُ: «وَكَانَ رَسُولُ الله قَدْ أُعْطِيَ جَوَامِعَ الكَلِمِ بِخَوَاتِمِهِ، فَقَالَ: أَنْهَى عَنْ كُلِّ مُسْكِرٍ أَسْكَرَ عَنْ الصَّلَاةِ».
[صحيح] - [رواه البخاري ومسلم] - [الأربعون النووية: 46]
المزيــد ...
അബൂ ബുർദഃ നിവേദനം: അദ്ദേഹത്തിൻ്റെ പിതാവായ അബൂ മൂസൽ അശ്അരി (رضي الله عنه) പറഞ്ഞു:
നബി (ﷺ) അദ്ദേഹത്തെ യമനിലേക്ക് അയക്കുന്ന വേളയിൽ, അവിടെ ഉണ്ടാക്കുന്ന ചില പാനീയങ്ങളെക്കുറിച്ച് അദ്ദേഹം നബിയോട് ചോദിച്ചു. നബി (ﷺ) ചോദിച്ചു: "അവ എന്തെല്ലാമാണ്?" അദ്ദേഹം പറഞ്ഞു: "ബിത്അ്, മിസ്ർ എന്നിവയാണവ." അപ്പോൾ അബൂ ബുർദയോട് ചോദിക്കപ്പെട്ടു: "എന്താണ് ബിത്അ്?" അദ്ദേഹം പറഞ്ഞു: "തേൻ കലക്കി സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന പാനീയമാണത്. മിസ്ർ എന്നാൽ യവം കലക്കി സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന പാനീയവുമാണ്." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്." (ബുഖാരി)
[സ്വഹീഹ്] -
നബി (ﷺ) തന്നെ യമനിലേക്ക് നിയോഗിക്കുന്ന വേളയിൽ, അവിടെയുണ്ടാക്കുന്ന പാനീയങ്ങൾ നിഷിദ്ധമാണോ എന്ന് അബൂ മൂസൽ അശ്അരി (رضي الله عنه) അവിടുത്തോട് ചോദിച്ചു. അപ്പോൾ നബി (ﷺ) അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. അബൂ മൂസ (رضي الله عنه) പറഞ്ഞു: "ഒന്ന് 'ബിത്അ്' (തേൻ കലക്കിയുണ്ടാക്കുന്ന പാനീയം) എന്നും മറ്റൊന്ന് 'മിസ്ർ' (യവം കലക്കിയുണ്ടാക്കുന്ന പാനീയം) എന്നും അറിയപ്പെടുന്നു." അപ്പോൾ നബി (ﷺ) പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്." - സംക്ഷിപ്തവും സമഗ്രവുമായ അവിടുത്തെ വാക്കുകൾക്ക് ഉദാഹരണമായിരുന്നു ഈ മറുപടി.