عَنْ أُمِّ المُؤْمِنِينَ أُمِّ عَبْدِ اللَّهِ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم:
«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».
وَفِي رِوَايَةٍ لِمُسْلِمٍ: «مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ».
[صحيح] - [رواه البخاري ومسلم] - [الأربعون النووية: 5]
المزيــد ...
ഉമ്മുൽ മുഅ്മിനീൻ ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്‌ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുവിട്ടാൽ അത് തള്ളപ്പെടേണ്ടതാണ്."
[സ്വഹീഹ്] - [رواه البخاري ومسلم] - [الأربعون النووية - 5]
ആരെങ്കിലും മതത്തിൽ എന്തെങ്കിലും ഒന്ന് പുതുതായി നിർമ്മിക്കുകയോ ഖുർആനിലും സുന്നത്തിലും തെളിവില്ലാത്ത ഒരു പ്രവർത്തി ചെയ്യുകയോ ഉണ്ടായാൽ അത് അയാളിലേക്ക് തന്നെ മടക്കപ്പെടുന്നതാണ്. അല്ലാഹുവിങ്കൽ അവ സ്വീകരിക്കപ്പെടുന്നതല്ല.