عَنْ أَبِي سَعِيدٍ سَعْدِ بْنِ مَالِكِ بْنِ سِنَانٍ الخُدْرِيّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا ضَرَرَ وَلَا ضِرَارَ».
[حسن] - [رواه ابن ماجه، والدارقطني، وغيرهما مسندًا] - [الأربعون النووية: 32]
المزيــد ...
അബൂ സഈദ്, സഅ്ദ് ബ്നു മാലിക് ബ്നു സിനാൻ അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"(ഇസ്ലാമിൽ) ഉപദ്രവമേൽക്കലോ, ഉപദ്രവിക്കലോ ഇല്ല."
[ഹസൻ] -
ഉപദ്രവങ്ങൾ -ഏത് വിധത്തിലും രൂപത്തിലുമുള്ളതാണെങ്കിലും- അവ തടയലും പ്രധിരോധിക്കലും അനിവാര്യമാണെന്ന് നബി ﷺ അറിയിക്കുന്നു. അത് സ്വന്തം കാര്യത്തിൽ ആണെങ്കിലും മറ്റുള്ളവരെ ബാധിക്കുന്ന വിഷയങ്ങളിൽ ആണെങ്കിലും ശരി. സ്വന്തത്തിന് ഉപദ്രവമുണ്ടാക്കുന്നതും, മറ്റുള്ളവർക്ക് ഉപദ്രവം സൃഷ്ടിക്കുന്നതുമെല്ലാം ഒരു പോലെ നിഷിദ്ധമാണ്. ഉപദ്രവത്തെ നേരിടുന്നതിന് വേണ്ടിയാണെങ്കിലും ഉപദ്രവമുണ്ടാക്കരുത്. കാരണം ഉപദ്രവം പൂർണ്ണമായും നീക്കാൻ ശ്രമിക്കണമെന്നതാണ് ഇസ്‌ലാമിൻ്റെ അദ്ധ്യാപനം. എന്നാൽ പ്രതിക്രിയാ നടപടികൾ സ്വീകരിക്കുന്ന സന്ദർഭങ്ങളിൽ -അതിരു കവിയാതെ- ഉപദ്രവമേൽപ്പിക്കാൻ അനുവാദമുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.