ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

1. ചെരുപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും തൻ്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
2. നബി -ﷺ- അവിടുത്തെ ചെറുനാവ് കാണുന്ന രൂപത്തിൽ ആർത്തു ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അവിടുന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ
عربي ഇംഗ്ലീഷ് ഉർദു
3. നിങ്ങളിലാരെങ്കിലും അവന് ഇഷ്ടമുള്ള ഒരു സ്വപ്നം കണ്ടാൽ അത് അല്ലാഹുവിൽ നിന്നാകുന്നു. ആ സ്വപ്നത്തിന് അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. അവനത് (മറ്റുള്ളവരോട്) പറയുകയും ചെയ്യട്ടെ. ഇനി അവന് വെറുപ്പുണ്ടാക്കുന്ന സ്വപ്നമാണ് കണ്ടതെങ്കിൽ അത് പിശാചിൽ നിന്ന് മാത്രമുള്ളതാണ്. അവൻ അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും, ഒരാളോടും അതിനെ കുറിച്ച് പറയാതിരിക്കുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമുണ്ടാക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
4. ആരെങ്കിലും രണ്ട് പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നത് വരെ നോക്കിവളർത്തിയാൽ ഖിയാമത് നാളിൽ വന്നെത്തുമ്പോൾ അവനും ഞാനും ഇപ്രകാരമായിരിക്കും." (എന്നു പറഞ്ഞു കൊണ്ട്) തൻ്റെ വിരലുകൾ അവിടുന്ന് ചേർത്തുപിടിച്ചു
عربي ഇംഗ്ലീഷ് ഉർദു
5. എൻ്റെ ഉമ്മത്തിന് പ്രയാസകരമാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിൻ്റെ വേളയിലും പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
6. ജനങ്ങൾ ഏതൊരു ദിവസം പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് മലക്കുകൾ ഇറങ്ങി വരികയും അവരിൽ ഒരാൾ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യും: അല്ലാഹുവേ! ചെലവഴിക്കുന്നവന് നീ പകരം നൽകേണമേ! രണ്ടാമത്തെയാൾ പ്രാർത്ഥിക്കും: അല്ലാഹുവേ! പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകേണമേ!
عربي ഇംഗ്ലീഷ് ഉർദു
7. നിങ്ങൾ (ശരിയോട്) അടുത്തെത്തുകയും, നേരെ നിലകൊള്ളുകയും ചെയ്യുക. അറിയുക! നിങ്ങളിലൊരാളും തൻ്റെ പ്രവർത്തനം കൊണ്ട് രക്ഷപ്പെടുകയില്ല." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളും രക്ഷപ്പെടുകയില്ല?!" നബി -ﷺ- പറഞ്ഞു: "ഞാനും രക്ഷപ്പെടില്ല. അല്ലാഹു അവൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് എന്നെ മൂടിയാലല്ലാതെ
عربي ഇംഗ്ലീഷ് ഉർദു
8. അല്ലാഹുവേ! നിൻ്റെ തൃപ്തി കൊണ്ട് നിൻ്റെ കോപത്തിൽ നിന്നും, നിൻ്റെ മാപ്പ് കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. നിന്നിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നീ അർഹിക്കുന്ന വിധം നിന്നെ സ്തുതിക്കാനും പുകഴ്ത്താനും എനിക്ക് കഴിവില്ല. നീ എങ്ങനെയാണോ നിന്നെ പുകഴ്ത്തിയിരിക്കുന്നത്; അതു പോലെയാണ് നീ
عربي ഇംഗ്ലീഷ് ഉർദു
9. സ്വർഗക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! ദുർബലനും അടിച്ചമർത്തപ്പെട്ടവനുമായ എല്ലാവരും (ആണവർ). അല്ലാഹുവിൻ്റെ മേൽ അവൻ ശപഥം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് സത്യമായി പുലർത്തുന്നതാണ്. നരകക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! പരുഷനും അതിക്രമിയും അഹങ്കാരിയുമായ എല്ലാവരും
عربي ഇംഗ്ലീഷ് ഉർദു
10. തീർച്ചയായും എനിക്കൊരു വാക്ക് അറിയാം; അതവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം അവനിൽ നിന്ന് ഇല്ലാതെയാകും
عربي ഇംഗ്ലീഷ് ഉർദു
11. നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്. മോശം സ്വപ്നം പിശാചിൽ നിന്നുള്ളതാണ്. ആരെങ്കിലും അവന് അനിഷ്ടമുണ്ടാക്കുന്ന എന്തെങ്കിലും കാര്യം കണ്ടുവെങ്കിൽ അവൻ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ഉമിനീർ ചെറുതായി തെറിപ്പിച്ചു കൊണ്ട്) തുപ്പട്ടെ. പിശാചിൽ നിന്ന് അവൻ രക്ഷതേടുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമേൽപ്പിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
12. ഞാൻ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് രക്ഷ?" അവിടുന്ന് പറഞ്ഞു: "നിൻ്റെ നാവിനെ നീ പിടിച്ചു വെക്കുക. നിൻ്റെ ഭവനം നിനക്ക് വിശാലമാവുക. നിൻ്റെ തെറ്റുകളെക്കുറിച്ചോർത്ത് നീ കരയുക
عربي ഇംഗ്ലീഷ് ഉർദു
13. എൻ്റെ അടിമക്ക് എന്നെ കുറിച്ചുള്ള ധാരണയിലാണ് ഞാനുണ്ടാവുക. അവൻ എന്നെ സ്മരിക്കുമ്പോഴെല്ലാം ഞാൻ അവനോടൊപ്പമുണ്ടാകും - 4 ملاحظة
عربي ഇംഗ്ലീഷ് ഉർദു
14. ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ഞാൻ ചോദിച്ചു: "നബി -ﷺ- തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യം ചെയ്യാറുണ്ടായിരുന്നത് എന്താണ്?" അവർ പറഞ്ഞു: "പല്ലു തേക്കുക എന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
15. രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പറയപ്പെട്ടു. അവിടുന്ന് പറഞ്ഞു: "പിശാച് ഇരുചെവികളിലും -അല്ലെങ്കിൽ ചെവിയിൽ- മൂത്രമൊഴിച്ചവനാണ് അവൻ
عربي ഇംഗ്ലീഷ് ഉർദു
16. നബി -ﷺ- മറ്റൊരു സന്ദർഭത്തിലും പ്രവർത്തിക്കാത്ത വിധം റമദാനിൽ പരിശ്രമിക്കുമായിരുന്നു. റമദാനിലെ അവസാനത്തെ പത്തിൽ അവിടുന്ന് മറ്റൊരു സമയവും ചെയ്യാത്ത കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
17. ഇഹലോകത്ത് ഒരാൾ മറ്റൊരാളെ മറച്ചു പിടിച്ചാൽ അല്ലാഹു പരലോകത്ത് അവനെയും മറച്ചു പിടിക്കാതിരിക്കില്ല
عربي ഇംഗ്ലീഷ് ഉർദു
18. അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരിച്ചു പോകരുത്
عربي ഇംഗ്ലീഷ് ഉർദു
19. നീ പറഞ്ഞതു പോലെയാണ് കാര്യമെങ്കിൽ നീയവരെ ചുടുമണ്ണു തീറ്റിക്കുന്നതു പോലെയാണ്. ഈ രൂപത്തിൽ നീ തുടരുന്ന കാലത്തോളം അല്ലാഹുവിൽ നിന്ന് ഒരു സഹായി നിന്നോടൊപ്പം ഉണ്ടായിരിക്കും
عربي ഇംഗ്ലീഷ് ഉർദു
20. അല്ലാഹുവിൻ്റെ മാർഗത്തിൽ കാലുകളിൽ മണ്ണു പുരണ്ട ഒരാളെയും നരകം സ്പർശിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
21. അല്ലാഹുവിനെ സ്മരിക്കാതെ ഒരു സദസ്സിൽ നിന്ന് എഴുന്നേറ്റു പോകുന്ന ഏതൊരു കൂട്ടരും ഒരു കഴുതയുടെ ജഢത്തിന് സമാനമായതിൽ നിന്നാണ് എഴുന്നേറ്റു പോകുന്നത്. (പ്രസ്തുത സദസ്സ്) അവർക്ക് ഖേദമായിത്തീരുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
22. തൻ്റെ റബ്ബിനെ സ്മരിക്കുന്നവൻ്റെയും തൻ്റെ റബ്ബിനെ സ്മരിക്കാത്തവൻ്റെയും ഉദാഹരണം ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉദാഹരണമാണ്
عربي ഇംഗ്ലീഷ് ഉർദു
23. നിങ്ങൾക്ക് തുറന്നു നൽകപ്പെടാനിരിക്കുന്ന ഐഹിക ആഡംബരങ്ങളും അലങ്കാരങ്ങളും എൻ്റെ കാലശേഷം നിങ്ങളുടെ കാര്യത്തിൽ ഞാൻ ഭയപ്പെടുന്ന വിഷയങ്ങളിലൊന്നാണ് - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
24. ഖിയാമത് നാളിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ പ്രയാസം അനുഭവിക്കുന്ന ഒരാൾക്ക് ആശ്വാസം നൽകുകയോ, അത് ഒഴിവാക്കി കൊടുക്കുകയോ ചെയ്യട്ടെ
عربي ഇംഗ്ലീഷ് ഉർദു
25. തീ കൊണ്ടുള്ള രണ്ട് ചെരുപ്പുകൾ അതിന്റെ വാറുകൾ സഹിതം ധരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിക്കും ഖിയാമത് നാളിൽ നരകത്തിൽ ഏറ്റവും നിസ്സാരമായ ശിക്ഷ ലഭിക്കുന്ന വ്യക്തി. ആ ചെരുപ്പുകളുടെ ചൂടിൻ്റെ അതിതീവ്രത കാരണത്താൽ അവൻ്റെ തലച്ചോർ ചെമ്പുപാത്രം തിളച്ചുമറിയുന്നതുപോലെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും. തന്നേക്കാൾ കഠിനമായ ശിക്ഷ മറ്റൊരാൾക്കുമില്ലെന്നായിരിക്കും അവൻ ധരിക്കുന്നുണ്ടാവുക; എന്നാൽ അവനാണ് അവരിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ
عربي ഇംഗ്ലീഷ് ഉർദു
26. ഖിയാമത് നാളിൽ മുഅ്മിൻ തൻ്റെ റബ്ബിൻ്റെ അടുത്തേക്ക് നിർത്തപ്പെടും. എത്രത്തോളമെന്നാൽ അല്ലാഹു അവൻ്റെ മേൽ തൻ്റെ മറ വെക്കുകയും, അവൻ്റെ തിന്മകൾ അവനെ ബോധ്യപ്പെടുത്തുകയും ചെയ്യും
عربي ഇംഗ്ലീഷ് ഉർദു
27. നന്മയെന്നാൽ നല്ല സ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്
عربي ഇംഗ്ലീഷ് ഉർദു
28. മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
29. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
30. നോമ്പു തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും
عربي ഇംഗ്ലീഷ് ഉർദു
31. നബി (ﷺ) യുടെ കാലഘട്ടത്തിൽ (ഞങ്ങളുടെ കീഴിലുള്ള) ചെറിയ കുട്ടികളുടെയും വലിയവരുടെയും സ്വതന്ത്രരുടെയും അടിമകളുടെയും ഫിത്വർ സകാത്ത് ഒരു സ്വാഅ് ഭക്ഷണമായി ഞങ്ങൾ നൽകാറുണ്ടായിരുന്നു. ഒരു സ്വാഅ് വെണ്ണയോ, ഒരു സ്വാഅ് ഗോതമ്പോ, ഒരു സ്വാഅ് ഈത്തപ്പഴമോ, ഒരു സ്വാഅ് ഉണക്കമുന്തിരിയോ ആണ് നൽകാറുണ്ടായിരുന്നത്
عربي ഇംഗ്ലീഷ് ഉർദു
32. ഞങ്ങൾ നബി -ﷺ- യോടൊപ്പം അത്താഴം കഴിക്കുകയും, ശേഷം അവിടുന്ന് നിസ്കാരത്തിനായി എഴുന്നേൽക്കുകയും ചെയ്തു." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഞാൻ ചോദിച്ചു: "അത്താഴത്തിനും ഇഖാമത്തിനും ഇടയിൽ എത്ര ദൈർഘ്യമുണ്ടായിരുന്നു?" അദ്ദേഹം പറഞ്ഞു: "അൻപത് ആയത്തുകളുടെ ദൈർഘ്യം (ഉണ്ടായിരുന്നു)
عربي ഇംഗ്ലീഷ് ഉർദു
33. നബി -ﷺ- റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് വഫാത്താകുന്നത് വരെ (മരണപ്പെടുന്നത് വരെ) അത് തുടർന്നു. അദ്ദേഹത്തിന് ശേഷം അവിടുത്തെ പത്നിമാരും ഇഅ്തികാഫിരുന്നു
عربي ഇംഗ്ലീഷ് ഉർദു
34. നിങ്ങൾ അത്താഴം കഴിക്കുക; തീർച്ചയായും അത്താഴത്തിൽ ബറകത് (അനുഗ്രഹം) ഉണ്ട് - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
35. റമദാനിന് തൊട്ടുമുൻപുള്ള ദിവസമോ രണ്ട് ദിവസങ്ങൾക്ക് മുൻപോ നിങ്ങൾ നോമ്പെടുത്തു തുടങ്ങരുത്; എന്നാൽ ഒരാൾ (സ്ഥിരമായി ഏതെങ്കിലും) നോമ്പ് എടുക്കാറുണ്ടായിരുന്നെങ്കിൽ അവനത് നോറ്റുകൊള്ളട്ടെ
عربي ഇംഗ്ലീഷ് ഉർദു
36. നബി -ﷺ- മുസ്‌ലിംകളിൽ പെട്ട അടിമയുടെയും സ്വതന്ത്രൻ്റെയും പുരുഷൻ്റെയും സ്ത്രീയുടെയും കുട്ടിയുടെയും വലിയവരുടെയും മേൽ ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാർളിയോ ഫിത്വർ സകാത്തായി നൽകുന്നത് നിർബന്ധമാക്കിയിരിക്കുന്നു. ജനങ്ങൾ (പെരുന്നാൾ) നിസ്കാരത്തിന് പുറപ്പെടുന്നതിന് മുൻപ് അത് വിതരണം ചെയ്യപ്പെടണമെന്നും അവിടുന്ന് കൽപ്പിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
37. ഒരു മുസ്‌ലിമായ സ്ത്രീക്ക് വിവാഹ ബന്ധം പാടില്ലാത്തവർ അവളുടെ ഒപ്പമില്ലാതെ ഒരു രാത്രി വഴിദൂരം സഞ്ചരിക്കുക അനുവദനീയമല്ല
عربي ഇംഗ്ലീഷ് ഉർദു
38. ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും അവന് വെള്ളം നൽകുകയും ചെയ്തത് അല്ലാഹു മാത്രമാണ്
عربي ഇംഗ്ലീഷ് ഉർദു
39. ഞാൻ ഉമർ ബ്നുൽ ഖത്താബിനോടൊപ്പം പെരുന്നാളിന് സാക്ഷിയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്. നിങ്ങളുടെ നോമ്പ് നിങ്ങൾ അവസാനിപ്പിക്കുന്ന ദിവസവും, നിങ്ങളുടെ ബലിമൃഗത്തിൽ നിന്ന് (മാംസം) നിങ്ങൾ ഭക്ഷിക്കുന്ന ദിവസവും
عربي ഇംഗ്ലീഷ് ഉർദു
40. നബി -ﷺ- യുടെ തൽബിയ്യത് (ഹജ്ജിലെ വാചകം) ഇപ്രകാരമായിരുന്നു. «لَبَّيْكَ اللهُمَّ، لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ
عربي ഇംഗ്ലീഷ് ഉർദു
41. റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാത്രികളിൽ ലൈലതുൽ ഖദ്റിനെ നിങ്ങൾ അന്വേഷിക്കുക
عربي ഇംഗ്ലീഷ് ഉർദു
42. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം അവസാനത്തെ ഏഴിൽ ഒരുമിച്ചതായി ഞാൻ കാണുന്നു. അതിനാൽ ആരെങ്കിലും ലൈലതുൽ ഖദ്ർ അന്വേഷിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴിൽ അവനത് അന്വേഷിക്കട്ടെ
عربي ഇംഗ്ലീഷ് ഉർദു
43. നിങ്ങൾക്കും ദാനമായി അല്ലാഹു ചിലത് നിശ്ചയിച്ചിട്ടുണ്ടല്ലോ?! തീർച്ചയായും എല്ലാ തസ്ബീഹുകളും (സുബ്ഹാനല്ലാഹ്) ദാനമാണ്. എല്ലാ തക്ബീറുകളും (അല്ലാഹു അക്ബർ) ദാനമാണ്. എല്ലാ തഹ്മീദുകളും (അൽഹംദുലില്ലാഹ്) ദാനമാണ്. എല്ലാ തഹ്ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹ്) ദാനമാണ്. ഒരു നന്മ കൽപ്പിക്കൽ ദാനമാണ്. ഒരു തിന്മയിൽ നിന്ന് വിലക്കൽ ദാനമാണ്. നിങ്ങളുടെ (ഇണയുമായുള്ള) ലൈംഗികവേഴ്ചയിൽ വരെ നിങ്ങൾക്ക് ദാനമുണ്ട്
عربي ഇംഗ്ലീഷ് ഉർദു
44. ആരെങ്കിലും ദുനിയാവിൽ ഒരു മുഅ്മിനിൻ്റെ പ്രതിസന്ധികളിൽ ആശ്വാസo പകർന്നാൽ അല്ലാഹു അന്ത്യനാളിലെ പ്രതിസന്ധികളിൽ നിന്ന് അവന് ആശ്വാസം നൽകും
عربي ഇംഗ്ലീഷ് ഉർദു
45. ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
46. (വിപത്തുകൾ സംഭവിച്ചാൽ) അട്ടഹസിക്കുന്നവളിൽ നിന്നും, തല മുണ്ഡനം ചെയ്യുന്നവളിൽ നിന്നും, വസ്ത്രം വലിച്ചു കീറുന്നവളിൽ നിന്നും നബി -ﷺ- ബന്ധം വിഛേദിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
47. ഇസ്രാഈല്യരെ നയിച്ചിരുന്നത് നബിമാരായിരുന്നു. ഓരോ നബിയും മരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പിൻഗാമിയായി മറ്റൊരു നബി വരും. എന്നാൽ എനിക്ക് ശേഷം ഇനിയൊരു നബിയില്ല. എനിക്ക് ശേഷം ഭരണാധികാരികളുണ്ടാകും; അവർ അധികരിക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
48. നബി -ﷺ- (റമദാനിലെ അവസാനത്തെ) പത്ത് പ്രവേശിച്ചാൽ രാത്രികൾ സജീവമാക്കുകയും, തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ശക്തമായി പരിശ്രമിക്കുകയും, മുണ്ട് മുറുക്കിയുടുക്കുകയും ചെയ്യുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
49. കുഴപ്പങ്ങളുടെ സന്ദർഭത്തിലുള്ള ആരാധന എൻ്റെ അടുക്കലേക്കുള്ള പലായനം പോലെയാണ്
عربي ഇംഗ്ലീഷ് ഉർദു
50. തിന്മക്ക് വേണ്ടിയോ കുടുംബബന്ധം വിഛേദിക്കുന്നതിനോ വേണ്ടിയല്ലാതെ ഒരു മുസ്‌ലിമായ വ്യക്തി (അല്ലാഹുവിനോട്) പ്രാർത്ഥിക്കുകയാണെങ്കിൽ അത് മുഖേന മൂന്നിലൊരു കാര്യം അല്ലാഹു അവന് നല്കാതിരിക്കില്ല. ഒന്നുകിൽ അവന്റെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകും. അല്ലെങ്കിൽ പരലോകത്തേക്ക് അവനുവേണ്ടി അതിനെ സൂക്ഷിച്ച് വെക്കും. അതുമല്ലെങ്കിൽ അതിനു പകരമായി തതുല്യമായ ഒരു തിന്മ അവനിൽ നിന്ന് തടയും." അപ്പോൾ സ്വഹാബികൾ ചോദിച്ചു. നമ്മൾ അധികരിപ്പിക്കുകയാണെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു. "അല്ലാഹു ഏറ്റവും അധികരിപ്പിക്കുന്നവനാകുന്നു
عربي ഇംഗ്ലീഷ് ഉർദു
51. നബി -ﷺ- ദുരിതങ്ങൾ ബാധിച്ചാൽ ഇപ്രകാരം പറയുമായിരുന്നു: «لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ» (സാരം) "അതിമഹാനും അത്യധികം ക്ഷമിക്കുന്നവനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അതിമഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, ശ്രേഷ്ഠമായ സിംഹാസനത്തിൻ്റെ രക്ഷിതാവുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല
عربي ഇംഗ്ലീഷ് ഉർദു
52. ഞങ്ങളുടെ രക്ഷിതാവേ! നിന്നെ സ്തുതിച്ചു കൊണ്ട് ഞങ്ങൾ നിൻ്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അല്ലാഹുവേ! എനിക്ക് നീ പൊറുത്തു നൽകണേ!
عربي ഇംഗ്ലീഷ് ഉർദു
53. നിങ്ങളിലൊരാൾ കോട്ടുവായ ഇട്ടാൽ തൻ്റെ കൈ കൊണ്ട് വായയുടെ മേൽ പിടിക്കട്ടെ; തീർച്ചയായും പിശാച് (അതിലൂടെ) പ്രവേശിക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
54. ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ ആറു കാര്യങ്ങളാണ്." ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?" നബി (ﷺ) പറഞ്ഞു: "അവനെ കണ്ടുമുട്ടിയാൽ നീ സലാം പറയുക. നിന്നെ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക. നിന്നോട് ഉപദേശം തേടിയാൽ അവന് സദുപദേശം നൽകുക. അവൻ തുമ്മുകയും 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ അവന് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുക. അവൻ രോഗിയായാൽ സന്ദർശിക്കുക. അവൻ മരണപ്പെട്ടാൽ (അവൻ്റെ ജനാസയെ) അനുഗമിക്കുക - 4 ملاحظة
عربي ഇംഗ്ലീഷ് ഉർദു
55. തൻ്റെ വസ്ത്രം അഹങ്കാരത്തോടെ വലിച്ചിഴച്ചവനെ അല്ലാഹു (കാരുണ്യത്തോടെ) നോക്കുന്നതല്ല
عربي ഇംഗ്ലീഷ് ഉർദു
56. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ അവകാശം തൻ്റെ ശപഥം കൊണ്ട് കവർന്നെടുത്താൽ അല്ലാഹു അവന് നരകം നിർബന്ധമാക്കുകയും, സ്വർഗം ഹറാമാക്കുകയും ചെയ്തിരിക്കുന്നു." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ നിസ്സാരമായ ഒരു കാര്യമാണെങ്കിലും?!" അവിടുന്ന് പറഞ്ഞു: "ഒരു അറാകിൻ്റെ കൊള്ളിയാണെങ്കിലും
عربي ഇംഗ്ലീഷ് ഉർദു
57. രണ്ട് അനുഗ്രഹങ്ങൾ; ധാരാളം ജനങ്ങൾ അതിൽ നഷ്ടക്കാരായിരിക്കുന്നു. ആരോഗ്യവും ഒഴിവു സമയവുമാണത്
عربي ഇംഗ്ലീഷ് ഉർദു
58. നബി -ﷺ- തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എന്റെ പാപങ്ങൾ മുഴുവൻ നീ പൊറുത്തുതരേണമേ! അതിലെ ചെറുതും വലുതും, ആദ്യത്തേതും അവസാനത്തേതും, രഹസ്യമായതും, പരസ്യമായതും (പൊറുത്തുതരേണമേ)
عربي ഇംഗ്ലീഷ് ഉർദു
59. തീർച്ചയായും അധികമായി ശപിക്കുന്നവർ ഖിയാമത് നാളിൽ ശുപാർശകരോ സാക്ഷികളോ ആവുകയില്ല
عربي ഇംഗ്ലീഷ് ഉർദു
60. നിങ്ങളുടെ റബ്ബ് അതീവ ലജ്ജയുള്ള 'ഹയിയ്യും' അങ്ങേയറ്റം ഉദാരനായ 'കരീമും' ആണ്. തൻ്റെ അടിമ അവൻ്റെ ഇരുകരങ്ങൾ തന്നിലേക്ക് ഉയർത്തിയാൽ അവ ശൂന്യമായി മടക്കുന്നതിൽ നിന്ന് അവൻ ലജ്ജിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
61. ഏതൊരു കൂട്ടരാണോ ഒരു സദസിലിരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെയും അവരുടെ നബിയുടെ മേൽ സ്വലാത് ചൊല്ലാതെയും ഇരുന്നത് എങ്കിൽ അത് അവർക്കൊരു നഷ്ടമാകാതിരിക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ചാൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചെങ്കിൽ അവർക്കവൻ പൊറുത്തു കൊടുക്കും
عربي ഇംഗ്ലീഷ് ഉർദു
62. നബി -ﷺ- പ്രാർത്ഥനകളിൽ കുറഞ്ഞ വാക്കുകളിൽ സമ്പന്നമായ ആശയങ്ങൾ സ്വാംശീകരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതല്ലാത്തത് അവിടുന്ന് ഉപേക്ഷിച്ചിരുന്നു
عربي ഇംഗ്ലീഷ് ഉർദു
63. ശപഥം കച്ചവടച്ചരക്ക് വിറ്റഴിക്കുമെങ്കിലും ലാഭം തുടച്ചുനീക്കും
عربي ഇംഗ്ലീഷ് ഉർദു
64. 'നിങ്ങൾ കാറ്റിനെ ചീത്ത പറയരുത്. നിങ്ങൾക്ക് അനിഷ്ടകരമായത് നിങ്ങൾ കണ്ടാൽ നിങ്ങൾ പറയുക: അല്ലാഹുവേ, ഈ കാറ്റിൻ്റെ നന്മയിൽ നിന്നും അതിലുള്ള നന്മയിൽ നിന്നും അത് എന്തൊന്ന് കൊണ്ട് കൽപ്പിക്കപ്പെട്ടുവോ അതിലുള്ള നന്മയിൽ നിന്നും ഞങ്ങൾ നിന്നോട് തേടുന്നു. ഈ കാറ്റിൻ്റെ കെടുതിയിൽ നിന്നും അതിലുള്ള കെടുതിയിൽ നിന്നും അതുകൊണ്ട് കല്പിക്കപ്പെട്ട തിന്മയിൽ നിന്നും ഞങ്ങൾ നിന്നോട് അഭയം തേടുന്നു.'
عربي ഇംഗ്ലീഷ് ഉർദു
65. 'അല്ലാഹുവേ! നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് പൊറുത്തു തരൂ!', 'നീ ഉദ്ദേശിക്കുന്നു വെങ്കിൽ എന്നോട് കരുണ ചെയ്യൂ!', 'നീ ഉദ്ദേശിക്കുന്നു വെങ്കിൽ എനിക്ക് ഉപജീവനം നൽകൂ' എന്നിങ്ങനെ നിങ്ങളിലൊരാളും പറയരുത്. മറിച്ച്, തൻ്റെ തേട്ടങ്ങൾ അവൻ ഉറപ്പിച്ചു പറയട്ടെ. അല്ലാഹു അവൻ ഉദേശിക്കുന്നത് പ്രവർത്തിക്കുന്നവനാണ്; അവൻ്റെ മേൽ നിർബന്ധം ചെലുത്തുന്ന ആരുമില്ല
عربي ഇംഗ്ലീഷ് ഉർദു
66. എന്നെ കുറിച്ച് തൻ്റെ അടുക്കൽ പരാമർശിക്കപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത്ത് ചൊല്ലാത്തവന് നാശമുണ്ടാകട്ടെ! ഒരാൾക്ക് റമദാൻ വന്നെത്തുകയും ശേഷം അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതിന് മുൻപ് അത് അവനിൽ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവനും നാശമുണ്ടാകട്ടെ! വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ പോയവനും നാശമുണ്ടാകട്ടെ!
عربي ഇംഗ്ലീഷ് ഉർദു
67. വർഷം മുഴുവൻ നോമ്പെടുത്തവൻ നോമ്പെടുത്തിട്ടില്ല. (എന്നാൽ) മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വർഷം മുഴുവൻ നോമ്പെടുക്കലാണ്
عربي ഇംഗ്ലീഷ് ഉർദു
68. ഇന്നയിന്ന വിധമെല്ലാം പറഞ്ഞിരിക്കുന്ന ചിലരുടെ കാര്യമെന്താണ്?! എന്നാൽ ഞാൻ നിസ്കരിക്കുകയും ഉറങ്ങുകയും, നോമ്പെടുക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ആരെങ്കിലും എൻ്റെ ചര്യയോട് വിമുഖത കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല
عربي ഇംഗ്ലീഷ് ഉർദു
69. രണ്ട് മുസ്‌ലിംകളായ വ്യക്തികൾ പരസ്പരം കണ്ടുമുട്ടുകയും, ശേഷം ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന് മുൻപ് അവർക്ക് രണ്ടു പേർക്കും പൊറുത്തു നൽകപ്പെടാതിരിക്കില്ല - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
70. ആരെങ്കിലും സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ മനഃപാഠമാക്കിയാൽ അവൻ ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്." മറ്റൊരു നിവേദനത്തിൽ "സൂറത്തുൽ കഹ്ഫിലെ അവസാനത്തെ പത്ത് ആയത്തുകൾ" എന്നാണുള്ളത്
عربي ഇംഗ്ലീഷ് ഉർദു
71. ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു
عربي ഇംഗ്ലീഷ് ഉർദു
72. തീർച്ചയായും ആദം സന്തതികളുടെ മുഴുവൻ പേരുടെയും ഹൃദയങ്ങൾ (സർവ്വവിശാലമായ കാരുണ്യമുള്ള) റഹ്മാനായ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ടു വിരലുകൾക്ക് ഇടയിലാണ്; ഒരൊറ്റ ഹൃദയം പോലെയാണ് അവയുള്ളത്. അല്ലാഹു ഉദ്ദേശിക്കുന്ന വിധം അവനതിനെ മാറ്റിമറിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
73. നബി -ﷺ- ക്ക് രണ്ടു കാര്യങ്ങളിലൊന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ അവിടുന്ന് അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു തിരഞ്ഞെടുത്തിരുന്നത്; (എളുപ്പമുള്ളത്) ഒരു തിന്മയാണെങ്കിലൊഴികെ. അതൊരു തിന്മയാണെങ്കിൽ ജനങ്ങളിൽ ഏറ്റവുമധികം അതിനോട് അകന്നു നിൽക്കുന്നത് അവിടുന്നായിരിക്കും
عربي ഇംഗ്ലീഷ് ഉർദു
74. നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്റുള്ളവർക്ക്) എത്തിച്ചു നൽകുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രശോഭിതമാക്കട്ടെ. എത്തിക്കപ്പെട്ട ചിലർ നേരിട്ട് കേട്ടവരെക്കാൾ അത് ഗ്രഹിക്കുന്നവരായേക്കാം
عربي ഇംഗ്ലീഷ് ഉർദു
75. അല്ലാഹു മനുഷ്യരിൽ ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരൊറ്റ പ്രതലത്തിൽ ഒരുമിച്ചു കൂട്ടും; ഒരാൾ നോക്കിയാൽ എല്ലാവരെയും വീക്ഷിക്കാനും, ഒരാൾ വിളിച്ചാൽ ഏവർക്കും കേൾക്കാനും കഴിയുംവിധം. സൂര്യൻ അവരുടെ അടുത്തേക്ക് വന്നെത്തും; അങ്ങനെ ജനങ്ങൾ അവർക്ക് സഹിക്കാനോ താങ്ങാനോ കഴിയാത്ത തരത്തിലുള്ള ഇടുക്കത്തിലും പ്രയാസത്തിലും ആയിത്തീരും
عربي ഇംഗ്ലീഷ് ഉർദു
76. തീർച്ചയായും മുഅ്മിനിന് സ്വർഗത്തിൽ ഉള്ളുപൊള്ളയായ ഒരൊറ്റ മുത്തു കൊണ്ട് നിർമ്മിച്ച ഒരു കൂടാരമുണ്ടായിരിക്കും. അതിൻ്റെ വിസ്താരം അറുപത് മൈലുകളാണ്. അതിൽ മുഅ്മിനിന് ഭാര്യമാരുണ്ടായിരിക്കും; അവർക്കിടയിൽ അവൻ ചുറ്റിക്കറങ്ങുന്നതാണ്; എന്നാൽ അവർ പരസ്പരം കാണുന്നതുമല്ല
عربي ഇംഗ്ലീഷ് ഉർദു
77. സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
78. ആർക്കെങ്കിലും ഉദ്ഹിയ്യത്തിന് അറുക്കാനായി മൃഗമുണ്ട് എങ്കിൽ ദുൽ ഹിജ്ജ മാസപ്പിറവി വെളിവായാൽ തൻ്റെ അറവ് നിർവ്വഹിക്കുന്നത് വരെ അവൻ തൻ്റെ മുടിയിൽ നിന്നോ നഖങ്ങളിൽ നിന്നോ യാതൊന്നും എടുക്കാതിരിക്കട്ടെ
عربي ഇംഗ്ലീഷ് ഉർദു