«مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلَّا غُفِرَ لَهُمَا قَبْلَ أَنْ يَفْتَرِقَا».
[صحيح بمجموع طرقه] - [رواه أبو داود والترمذي وابن ماجه وأحمد] - [سنن أبي داود: 5212]
المزيــد ...
ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"രണ്ട് മുസ്‌ലിംകളായ വ്യക്തികൾ പരസ്പരം കണ്ടുമുട്ടുകയും, ശേഷം ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന് മുൻപ് അവർക്ക് രണ്ടു പേർക്കും പൊറുത്തു നൽകപ്പെടാതിരിക്കില്ല."
മുസ്‌ലിമായ രണ്ട് പേർ ഒരു വഴിയിൽ വെച്ച് കണ്ടുമുട്ടുകയും, അവരിൽ ഒരാൾ മറ്റൊരാൾക്ക് ഹസ്തദാനം നൽകിക്കൊണ്ട് സലാം പറയുകയും ചെയ്താൽ അവർ പിരിഞ്ഞു പോകുകയോ ഹസ്തദാനത്തിൽ നിന്ന് വിരമിക്കുകയോ ചെയ്യുന്നത് വരെ അവരുടെ തിന്മകൾ അവർക്ക് പൊറുത്തു നൽകപ്പെട്ടു കൊണ്ടിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു.