വിഭാഗം:
+ -
عَن أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ:

«لاَ يَقُلْ أَحَدُكُمْ: اللَّهُمَّ اغْفِرْ لِي إِنْ شِئْتَ، ارْحَمْنِي إِنْ شِئْتَ، ارْزُقْنِي إِنْ شِئْتَ، وَليَعْزِمْ مَسْأَلَتَهُ، إِنَّهُ يَفْعَلُ مَا يَشَاءُ، لاَ مُكْرِهَ لَهُ». ولمسلم: «وَلَكِنْ لِيَعْزِمِ الْمَسْأَلَةَ وَلْيُعَظِّمِ الرَّغْبَةَ، فَإِنَّ اللهَ لَا يَتَعَاظَمُهُ شَيْءٌ أَعْطَاهُ».
[صحيح] - [متفق عليه] - [صحيح البخاري: 7477]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"'അല്ലാഹുവേ! നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് പൊറുത്തു തരൂ!', 'നീ ഉദ്ദേശിക്കുന്നു വെങ്കിൽ എന്നോട് കരുണ ചെയ്യൂ!', 'നീ ഉദ്ദേശിക്കുന്നു വെങ്കിൽ എനിക്ക് ഉപജീവനം നൽകൂ' എന്നിങ്ങനെ നിങ്ങളിലൊരാളും പറയരുത്. മറിച്ച്, തൻ്റെ തേട്ടങ്ങൾ അവൻ ഉറപ്പിച്ചു പറയട്ടെ. അല്ലാഹു അവൻ ഉദേശിക്കുന്നത് പ്രവർത്തിക്കുന്നവനാണ്; അവൻ്റെ മേൽ നിർബന്ധം ചെലുത്തുന്ന ആരുമില്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 7477]

വിശദീകരണം

പ്രാർത്ഥനകൾ എന്തെങ്കിലുമൊരു കാര്യത്തിനോട് ബന്ധിപ്പിച്ചു പറയുന്നത് നബി -ﷺ- വിലക്കുന്നു; അത് അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിനോട് ചേർത്തു കൊണ്ടാണെങ്കിലും പാടില്ല. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഒരാൾക്ക് അവൻ പൊറുത്തു നൽകില്ലെന്നത് ഒരു സംശയവുമില്ലാത്ത യാഥാർത്ഥ്യമാണെന്നിരിക്കെ, അവൻ ഉദ്ദേശിച്ചാൽ എനിക്ക് പൊറുത്തു തരട്ടെ എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. തൻ്റെ സ്വന്തം ഉദ്ദേശ്യമോ താൽപ്പര്യമോ ഇല്ലാതെ, മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങാൻ സാധ്യതയുള്ള ഒരാളുടെ കാര്യത്തിൽ മാത്രമേ ഇത്തരമൊരു വാക്കിന് പ്രസക്തിയുള്ളൂ; അല്ലാഹുവാകട്ടെ, അതിൽ നിന്ന് സമ്പൂർണ്ണമായും പരിശുദ്ധനാണ്. അതു കൊണ്ടാണ് 'അല്ലാഹുവിൻ്റെ മേൽ നിർബന്ധം ചെലുത്താൻ ആരുമില്ല' എന്ന് നബി -ﷺ- ഹദീഥിൻ്റെ അവസാനത്തിൽ പ്രത്യേകം ഊന്നിപ്പറഞ്ഞത്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, അവൻ നൽകുന്ന എന്തെങ്കിലുമൊരു കാര്യം അവന് ഭീമമായതോ, പ്രയാസകരമോ അസാധ്യമായതോ ആയില്ല. 'നീ ഉദ്ദേശിച്ചാൽ ചെയ്യണം' എന്ന് പറയാൻ പാടില്ലെന്നതിന് ഈയൊരു കാരണവുമുണ്ട്. 'നീ ഉദ്ദേശിച്ചാൽ പൊറുത്തു തരൂ' എന്നു പറയുന്നതിൽ പ്രാർത്ഥിക്കുന്നവന് അല്ലാഹുവിൻ്റെ പാപമോചനം കിട്ടിയില്ലെങ്കിലും പ്രശ്നമില്ല എന്ന ധ്വനിയുമുണ്ട്. ഒരു ദുർബലനോടോ, നിനക്ക് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലാത്ത ഒരുവനോടോ ആയിരുന്നെങ്കിൽ ഈ വാക്കിന് സാംഗത്യമുണ്ടാകുമായിരുന്നു. എന്നാൽ, സർവ്വശക്തനായ അല്ലാഹുവിനോട് എല്ലാ നിലക്കും ആവശ്യക്കാരനായ മനുഷ്യൻ അപ്രകാരം പറയുന്നത് ശരിയല്ല. അവൻ തൻ്റെ തേട്ടം വളരെ ആവശ്യത്തോടെ ചോദിക്കുക തന്നെ വേണം. കഠിനമായ ആവശ്യമുള്ള പരമദരിദ്രനായ ഒരുവൻ്റെ തേട്ടമാണ് അല്ലാഹുവിനോട് അവൻ നടത്തേണ്ടത്. അല്ലാഹുവിലേക്ക് അഭയം തേടാൻ അവൻ എന്തു കൊണ്ടും ആവശ്യക്കാരനാണ്. കാരണം അല്ലാഹു സമ്പൂർണ്ണ ധന്യതയുള്ളവനും എല്ലാത്തിനും കഴിവുള്ളവനുമാകുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിൻ്റെ ഉദ്ദേശ്യമുണ്ടെങ്കിൽ ഉത്തരം ലഭിക്കട്ടെ എന്ന വിധത്തിൽ പ്രാർത്ഥിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു.
  2. അല്ലാഹുവിന് യോജിക്കാത്ത, അവൻ്റെ വിശാലമായ ഔദാര്യത്തിനും പൂർണ്ണമായ ധന്യതക്കും, ഉദാരതക്കും നിലക്കാത്ത ദാനത്തിനും അനുയോജ്യമല്ലാത്ത കാര്യങ്ങളിൽ നിന്ന് അവൻ്റെ പരിശുദ്ധിയെ വാഴ്ത്തണം.
  3. എല്ലാ വിധത്തിലുള്ള പൂർണ്ണതയും അല്ലാഹുവിനുണ്ട് എന്ന സ്ഥിരീകരണം.
  4. അല്ലാഹുവിങ്കലുള്ളതിൽ ആഗ്രഹം ശക്തമാക്കുകയും അവനെ കുറിച്ചുള്ള ധാരണയും വിചാരവും നന്നാക്കുകയും ചെയ്യൽ.
  5. ചിലർ ഉദ്ദേശിക്കാതെയാണെങ്കിലും പ്രാർത്ഥന അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിലേക്ക് ചേർത്തി പറയാറുണ്ട്. ഉദാഹരണത്തിന്, അല്ലാഹു നിനക്ക് നന്മ പ്രതിഫലം നൽകട്ടെ- ഇൻശാ അല്ലാഹ്, അല്ലാഹു കരുണ ചെയ്യട്ടെ- ഇൻശാ അല്ലാഹ് എന്നിങ്ങനെ അവർ പറയുന്നത് കാണാം. ഇത് അനുവദനീയമല്ലെന്ന് മേലെ നൽകിയ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
الملاحظة
تعظيم الرغبة فيما عند الله وحسن الظن به سبحانه.
ما معني جملة وليعظم الرغبة كما جاءت في حديث رسول الله صلى الله عليه وسلم
النص المقترح لا يوجد...
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الرومانية المجرية الموري الجورجية المقدونية
വിവർത്തനം പ്രദർശിപ്പിക്കുക
വിഭാഗങ്ങൾ
കൂടുതൽ