«يَا أَيُّهَا النَّاسُ تُوبُوا إِلَى اللهِ، فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ».
[صحيح] - [رواه مسلم] - [صحيح مسلم: 2702]
المزيــد ...
അഗർ (رضي الله عنه) നിവേദനം -നബി (ﷺ) യുടെ സ്വഹാബിമാരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം-: നബി (ﷺ) പറഞ്ഞു:
"ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു."
അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി കൊണ്ട് തൗബ അധികരിപ്പിക്കാനും, പശ്ചാത്താപം വർദ്ധിപ്പിച്ചു കൊണ്ട് ഇസ്തിഗ്ഫാർ നിലനിർത്താനും നബി (ﷺ) ജനങ്ങളോട് കൽപ്പിക്കുന്നു. മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം പൊറുത്തു നൽകപ്പെട്ടവരായ നബി (ﷺ) യാകട്ടെ, ഒരു ദിവസത്തിൽ നൂറിലധികം തവണ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നുണ്ടെന്നും അവിടുന്ന് അറിയിക്കുന്നു. അല്ലാഹുവിനോടുള്ള അവിടുത്തെ പരിപൂർണ്ണ വിനയത്തിൻ്റെയും താഴ്മയുടെയും ആരാധനയുടെയും അടയാളമാണത്.