വിഭാഗം:
+ -
عَنْ أَبِي مُوسَى رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ:

«إِنَّ لِلْمُؤْمِنِ فِي الْجَنَّةِ لَخَيْمَةً مِنْ لُؤْلُؤَةٍ وَاحِدَةٍ مُجَوَّفَةٍ، طُولُهَا سِتُّونَ مِيلًا، لِلْمُؤْمِنِ فِيهَا أَهْلُونَ، يَطُوفُ عَلَيْهِمِ الْمُؤْمِنُ فَلَا يَرَى بَعْضُهُمْ بَعْضًا».
[صحيح] - [متفق عليه] - [صحيح مسلم: 2838]
المزيــد ...

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീർച്ചയായും മുഅ്മിനിന് സ്വർഗത്തിൽ ഉള്ളുപൊള്ളയായ ഒരൊറ്റ മുത്തു കൊണ്ട് നിർമ്മിച്ച ഒരു കൂടാരമുണ്ടായിരിക്കും. അതിൻ്റെ വിസ്താരം അറുപത് മൈലുകളാണ്. അതിൽ മുഅ്മിനിന് ഭാര്യമാരുണ്ടായിരിക്കും; അവർക്കിടയിൽ അവൻ ചുറ്റിക്കറങ്ങുന്നതാണ്; എന്നാൽ അവർ പരസ്പരം കാണുന്നതുമല്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2838]

വിശദീകരണം

സ്വർഗത്തിലെ ചില അനുഗ്രഹങ്ങളെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. ഉള്ളകം വിശാലമായ, ഒരൊറ്റ മുത്തിൽ നിർമ്മിക്കപ്പെട്ട ഗംഭീരമായ ഒരു കൂടാരം മുഅ്മിനിന് സ്വർഗത്തിൽ ഉണ്ടായിരിക്കുന്നതാണ്. അതിൻ്റെ വിസ്തൃതിയും നീളവും അറുപത് മൈലോളം ഉണ്ടായിരിക്കും. അതിൻ്റെ ഓരോ വശങ്ങളിലും നാല് അതിരുകളിലും അവന് ഇണകളുണ്ടായിരിക്കും. അവർ പരസ്പരം കാണുന്നതല്ല; മുഅ്മിനായ വ്യക്തി അവരെയെല്ലാം സന്ദർശിച്ചു കൊണ്ടേയിരിക്കുന്നതാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സ്വർഗത്തിലെ മഹത്തരമായ അനുഗ്രഹങ്ങളുടെ വിശാലത.
  2. അല്ലാഹു മുഅ്മിനിന് വേണ്ടി ഒരുക്കി വെച്ചിട്ടുള്ള സുഖാനുഗ്രഹങ്ങളുടെ വിവരണത്തിലൂടെ സൽകർമ്മങ്ങൾ പ്രവർത്തിക്കാനുള്ള പ്രേരണയാണ് നബി -ﷺ- നൽകുന്നത്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy Kanadianina الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
വിഭാഗങ്ങൾ
കൂടുതൽ