ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

1. നിങ്ങളുടെ പിതാക്കന്മാരുടെ പേരിൽ സത്യം ചെയ്യുന്നത് അല്ലാഹു നിങ്ങളോട് വിലക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
2. അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
3. നബി(സ) രണ്ട് ഖബ്റുകൾക്കരികിലൂടെ നടന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: നിശ്ചയമായും ഇവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നുണ്ട്, എന്നാൽ അവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നത് വൻപാപത്താലല്ല; അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു, അപരൻ: അവൻ ഏഷണിയുമായി നടക്കുന്നവനുമായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
4. നിങ്ങൾ ബാങ്ക് വിളിക്കുന്നവനെ കേട്ടാൽ അപ്പോൾ നിങ്ങൾ അവൻ പറയുന്നത് പോലെ പറയുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
5. ഞാൻ നബി(സ)യോടൊപ്പം ഒരു യാത്രയിലായിരുന്നു, അങ്ങനെ ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ തുനിഞ്ഞു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവ രണ്ടിനെയും വിട്ടേക്കുക, നിശ്ചയമായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്, അനന്തരം അവിടുന്ന് അവ രണ്ടിന്മേലും തടവി
عربي ഇംഗ്ലീഷ് ഫ്രഞ്ച്
6. അതൊരു നാഡിയാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
7. നിങ്ങളിൽ ആരെങ്കിലും വുദു ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയിട്ട എണ്ണമാക്കട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
8. ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല - 2 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
9. തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ തലമുറകളായി ജീവിപ്പിക്കുന്നതാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുന്നതിനാണത്. അതിനാൽ നിങ്ങൾ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
10. നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
11. ഇമാമിന് മുൻപ് തലയുയർത്തിയാൽ അല്ലാഹു അവൻ്റെ തല കഴുതയുടെ തലയാക്കുമെന്ന് -അല്ലെങ്കിൽ അവൻ്റെ രൂപം കഴുതയുടെ രൂപമാക്കുമെന്ന്- നിങ്ങളിൽ ഒരാളും ഭയക്കുന്നില്ലേ?!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
12. വിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ, എൻ്റെ കൈപ്പത്തികൾ നബി -ﷺ- യുടെ കൈപ്പത്തികൾക്കിടയിൽ വെച്ച് കൊണ്ടാണ് എനിക്ക് നബി -ﷺ- നിസ്കാരത്തിനെ തശഹ്ഹുദിൻ്റെ പ്രാർത്ഥന പഠിപ്പിച്ചത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
13. അല്ലാഹുവേ! ഞാൻ ഖബർ ശിക്ഷയിൽ നിന്നും, നരകശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്നും നിന്നോട് രക്ഷ തേടുന്നു - 2 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
14. നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
15. (ഭരണാധികാരികളിൽ നിന്ന്) സ്വജനപക്ഷപാതവും നിങ്ങൾക്ക് അനിഷ്ടകരമായ ചില കാര്യങ്ങളും ഭാവിയിൽ ഉണ്ടാകുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേലുള്ള ബാധ്യതകൾ നിങ്ങൾ നിറവേറ്റുക. നിങ്ങൾക്കുള്ളത് നിങ്ങൾ അല്ലാഹുവിനോട് തേടുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
16. നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കുന്ന വേളയിൽ തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുകയും, നിസ്കാരത്തിന് വേണ്ടി വുദു ചെയ്യുന്നത് പോലെ അംഗശുദ്ധി വരുത്തുകയും, ശേഷം കുളിക്കുകയും ചെയ്യുമായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
17. അല്ലാഹുവിൻ്റെ അതിർവരമ്പുകളിൽ നിലകൊള്ളുന്നവനും അവയെ അതിലംഘിക്കുന്നവനുമുള്ള ഉപമ ഒരു കപ്പലിൽ നറുക്കെടുപ്പ് നടത്തിയവരെ പോലെയാണ്. അങ്ങനെ അവരിൽ ചിലർക്ക് മുകൾഭാഗവും മറ്റുചിലർക്ക് താഴ്ഭാഗവും ലഭിച്ചു - 8 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
18. ഞാൻ ധാരാളമായി മദ്‌യ് (രേതസ്സ്) വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുമായുള്ള എൻ്റെ (വിവാഹ)ബന്ധം കാരണത്താൽ അവിടുത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ എനിക്ക് ലജ്ജയായിരുന്നു. അതിനാൽ മിഖ്ദാദ് ബ്നു അസ്‌വദിനോട് ഞാൻ പറഞ്ഞതു പ്രകാരം അദ്ദേഹം ഇക്കാര്യം ചോദിച്ചപ്പോൾ നബി -ﷺ- പറഞ്ഞു: “അവൻ തൻ്റെ ലൈംഗികാവയവം കഴുകുകയും വുദു എടുക്കുകയും ചെയ്യട്ടെ.”
عربي ഇംഗ്ലീഷ് ഫ്രഞ്ച്
19. 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
20. “നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുക.” - 2 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
21. ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യലാണ് - 2 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
22. ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിൻ്റെ വലതു കൈ കൊണ്ട് കഴിക്കുക." അയാൾ പറഞ്ഞു: "എനിക്ക് സാധിക്കില്ല." നബി -ﷺ- പറഞ്ഞു: "നിനക്ക് സാധിക്കാതിരിക്കട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
23. ആരെങ്കിലും ഒരു സന്മാർഗത്തിലേക്ക് ക്ഷണിച്ചാൽ അത് പിൻപറ്റിയവരുടെ പ്രതിഫലങ്ങൾക്ക് സമാനമായത് അവനുമുണ്ട്; അവരുടെ (നന്മ പിൻപറ്റിയവരുടെ) പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
24. ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്." മൂന്നു തവണ നബി -ﷺ- അക്കാര്യം പറഞ്ഞു. (ശേഷം ഇബ്നു മസ്ഊദ് പറയുന്നു) നമ്മിൽ ഒരാളും അത് ശ്രദ്ധിക്കാത്തവരായില്ല; എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിലൂടെ അവൻ അതിനെ ഇല്ലാതെയാക്കുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
25. ഞങ്ങൾ (അവിടുത്തോട്) പറഞ്ഞു: അങ്ങ് ഞങ്ങളുടെ 'സയ്യിദ്' (നേതാവ്) ആണ്." അപ്പോൾ നബി (സ) പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്' (സർവ്വരുടെയും ആശ്രയം)." ഞങ്ങൾ പറഞ്ഞു: "ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഞങ്ങളിൽ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവരുമാണ്." അപ്പോൾ നബി (സ) പറഞ്ഞു: "നിങ്ങളുടെ ഈ വാക്കുകൾ -അല്ലെങ്കിൽ അവയിൽ ചിലത്- നിങ്ങൾ പറഞ്ഞോളൂ. എന്നാൽ പിശാച് നിങ്ങളെ പിശാച് (വഴികേടിലേക്ക്) നയിക്കാതിരിക്കട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
26. ജനങ്ങളേ! നിങ്ങൾ ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുന്നതിനെ സൂക്ഷിക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുക എന്നത് മാത്രമാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
27. എൻ്റെ പിതാവിൻ്റെ സഹോദരാ! താങ്കൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് പറയുക! അല്ലാഹുവിങ്കൽ ആ വാക്ക് കൊണ്ട് ഞാൻ താങ്കളുടെ ന്യായം പറയാം
عربي ഇംഗ്ലീഷ് ഫ്രഞ്ച്
28. രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു: "ശുഭവാക്കുകൾ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
29. നബി -ﷺ- അൻസ്വാരികളെ കുറിച്ച് പറഞ്ഞു: "ഒരു മുഅ്മിനല്ലാതെ (വിശ്വാസിയല്ലാതെ) അവരെ സ്നേഹിക്കുകയില്ല. ഒരു കപടവിശ്വാസിയല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അൻസ്വാരികളെ സ്നേഹിച്ചാൽ അല്ലാഹു അവനെ സ്നേഹിക്കുന്നതാണ്. ആരെങ്കിലും അവരെ വെറുത്താൽ അല്ലാഹു അവരെ വെറുക്കുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
30. അവർക്ക് വേണ്ടി നബി (സ) യുടെ വുദു ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്തു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
31. നിൻ്റെ രണ്ടു കൈകളും കൊണ്ട് ഇപ്രകാരം ചെയ്യുക മാത്രമേ വേണ്ടിയിരുന്നുള്ളൂ." ശേഷം തൻ്റെ രണ്ട് കൈകളും അവിടുന്ന് മണ്ണിൽ ഒരു തവണ അടിക്കുകയും, വലതു കൈയിന് മുകളിൽ ഇടതു കൈ കൊണ്ട് തടവുകയും, തൻ്റെ കൈപ്പത്തികളുടെ പുറംഭാഗവും മുഖവും തടവുകയും ചെയ്തു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
32. ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ജനാബത്തുകാരായിരിക്കെ ഒരേ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു. അവിടുന്ന് എന്നോട് 'ഇസാർ' (അരക്ക് താഴെയുള്ളത് മറക്കുന്ന വസ്ത്രം) ധരിക്കാൻ കൽപ്പിക്കുകയും ഞാനത് ധരിക്കുകയും ചെയ്യും; ശേഷം -എനിക്ക് ആർത്തവമുള്ള സന്ദർഭങ്ങളിൽ- അവിടുന്ന് ബാഹ്യകേളികളിൽ ഏർപ്പെടുമായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
33. നബി (സ) ക്ക് ഞാൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനവും, നിസ്കാരം നിലർത്തുക എന്നതും, സകാത്ത് നൽകുക എന്നതും, (ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യാം എന്നതും, എല്ലാ ഓരോ മുസ്‌ലിമിനോടും ഗുണകാംക്ഷ പുലർത്താമെന്നും കരാർ (ബയ്അത്ത്) നൽകിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
34. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അഞ്ചു നേരത്തെ നിങ്ങളുടെ നിസ്കാരങ്ങൾ നിർവ്വഹിക്കുകയും, നിങ്ങളുടെ നോമ്പ് അതിൻ്റെ മാസത്തിൽ അനുഷ്ഠിക്കുകയും, നിങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും, നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങളുടെ റബ്ബിൻ്റെ സ്വർഗത്തിൽ നിങ്ങൾക്ക് പ്രവേശിക്കാം
عربي ഇംഗ്ലീഷ് ഫ്രഞ്ച്
35. അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
36. എൻ്റെ സമുദായം മുഴുവൻ മാപ്പ് നൽകപ്പെടുന്നവരാണ്; (തിന്മകൾ) പരസ്യമാക്കുന്നവരൊഴികെ - 2 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
37. ഞങ്ങൾ എന്താണ് അങ്ങയോട് കരാർ ചെയ്യേണ്ടത്?" നബി (സ) പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, അവനിൽ നിങ്ങൾ യാതൊന്നിനെയും പങ്കുചേർക്കില്ലെന്നും, അഞ്ചു നേരത്തെ നിസ്കാരം നിർവ്വഹിക്കുമെന്നും, നിങ്ങൾ (ഭരണാധികാരികളെ) അനുസരിക്കുമെന്നും, -ശേഷം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു-: നിങ്ങൾ ജനങ്ങളോട് യാതൊന്നും ചോദിക്കില്ലെന്നും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
38. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
39. വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം)
عربي ഇംഗ്ലീഷ് ഫ്രഞ്ച്
40. ഒരാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ നിസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ ചില്ല്വാനം പദവികൾ അധികമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
41. അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
42. നിങ്ങളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം കുളിക്കുകയും ചെയ്യുന്ന ഒരാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ മേൽ എന്തെങ്കിലും മാലിന്യം അത് ബാക്കിവെക്കുമെന്ന് നിങ്ങൾ പറയുമോ?
عربي ഇംഗ്ലീഷ് ഫ്രഞ്ച്
43. പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുസ്ലിംകളുടെ ഉപമ ഒരൊറ്റ ശരീരത്തിന്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും - 6 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
44. നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
45. നല്ല സ്വഭാവം എന്നതിനേക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
46. നബി (സ) ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട് സലാം പറയേണ്ടത് എന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? - 2 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
47. (ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല - 4 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
48. ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
49. നബി -ﷺ- യുടെ ഏറ്റവുമധികമുള്ള പ്രാർത്ഥന ഇപ്രകാരമായിരുന്നു: അല്ലാഹുവേ! ഞങ്ങൾക്ക് ദുനിയാവിൽ നല്ലത് നൽകേണമേ! പരലോകത്തിലും ഞങ്ങൾക്ക് നല്ലത് നൽകേണമേ! നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!
عربي ഇംഗ്ലീഷ് ഫ്രഞ്ച്
50. പാപമോചനപ്രാർത്ഥനകളുടെ നേതാവ് - 2 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
51. അന്യായത്തെ നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും അന്യായം അന്ത്യനാളിൽ ഇരുട്ടുകളായിരിക്കും. കടുത്ത പിശുക്കിനെയും നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും കടുത്ത പിശുക്കാണ് നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് - 2 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
52. നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
53. നിങ്ങളെല്ലാം ഇടയന്മാരാണ്; അതിനാൽ തൻ്റെ കീഴിലുള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
54. എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾ മുൻപുള്ളവരുടെ ചര്യയെ പിൻപറ്റുക തന്നെ ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
55. ഒരാൾ നബി (സ) യുടെ അടുക്കൽ വരികയും ചില കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." അപ്പോൾ നബി (സ) പറഞ്ഞു: "നീ എന്നെ അല്ലാഹുവിന് തുല്ല്യനാക്കുകയാണോ? 'അല്ലാഹു; അവനൊരുവൻ മാത്രം ഉദ്ദേശിച്ചാൽ' എന്ന് നീ പറയുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
56. ജനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടിപ്പുകളോട് സാദൃശ്യം പുലർത്താൻ ശ്രമിക്കുന്നവർക്കാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
57. നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
58. നീ ഇപ്രകാരം പറയുക: (സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് ആരാധനക്ക് അർഹൻ; അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവൻ. അല്ലാഹുവിനെ ധാരാളമായി ഞാൻ സ്തുതിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു. പ്രതാപവാനും യുക്തിമാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും അവസ്ഥാന്തരവുമില്ല - 2 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
59. ഏതൊരു മുസ്‌ലിമായ വ്യക്തിയാകട്ടെ, അയാൾക്ക് നിർബന്ധ നിസ്കാരത്തിൻ്റെ സമയം ആഗതമാവുകയും, അങ്ങനെ അയാൾ തൻ്റെ വുദു നന്നാക്കുകയും, നിസ്കാരത്തിലെ ഭയഭക്തിയും റുകൂഉകളും നന്നാക്കുകയും ചെയ്താൽ -വൻപാപങ്ങൾ ചെയ്യാത്തിടത്തോളം- അതിന് മുൻപുള്ള തിന്മകൾക്ക് ആ നിസ്കാരം പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറഞ്ഞത് വർഷം മുഴുവനുമുണ്ടാകുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
60. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല രുചിയുമുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനിൻ്റെ ഉപമ ഈത്തപ്പഴത്തിൻ്റെ ഉപമയാണ്. അതിന് സുഗന്ധമില്ല; (എന്നാൽ) രുചി മധുരമുള്ളതാണ് - 6 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
61. എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷമുള്ള ചില വാക്കുകൾ; അവ പറയുന്നവർ -അല്ലെങ്കിൽ പ്രവർത്തിക്കുന്നവർ- ഒരിക്കലും നഷ്ടമുള്ളവരാകില്ല. മുപ്പത്തിമൂന്ന് തസ്ബീഹുകൾ, മുപ്പത്തിമൂന്ന് ഹംദുകൾ, മുപ്പത്തിനാല് തക്ബീറുകൾ എന്നിവയാണവ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
62. മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നത്) കേൾക്കുമ്പോൾ ഒരാൾ ഇപ്രകാരം പറഞ്ഞാൽ അവൻ്റെ തെറ്റുകൾ പൊറുക്കപ്പെടുന്നതാണ്. (പ്രാർത്ഥനയുടെ സാരം) "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും, മുഹമ്മദ് ﷺ അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായും, മുഹമ്മദ് നബിﷺയെ റസൂലായും, ഇസ്ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
63. അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ സന്തതി എന്നെ കളവാക്കിയിരിക്കുന്നു; അവന് യോജിച്ചതായിരുന്നില്ല അത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
64. ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
65. ആരെങ്കിലും ഒരു ഉറുക്ക് കെട്ടിയാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
66. ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: "മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുക." അദ്ദേഹം മടങ്ങിച്ചെല്ലുകയും, (വുദൂഅ് എടുക്കുകയും) ശേഷം നിസ്കരിക്കുകയും ചെയ്തു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
67. നരകക്കാരായ രണ്ട് കൂട്ടരുണ്ട്, അവരെ ഞാൻ കണ്ടിട്ടില്ല. ഒരു വിഭാഗത്തോടൊപ്പം പശുവിന്റെ വാലു പോലത്തെ ചമ്മട്ടിയുണ്ട്, അതുകൊണ്ടവർ ജനങ്ങളെ അടിക്കുന്നു. (മറ്റൊരു വിഭാഗം) ഉടുത്ത നഗ്നകളും തലകൾ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ചാഞ്ഞും ചരിഞ്ഞും നടക്കുന്നവരുമാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
68. ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
69. നായയോ മണിനാദമോ ഉള്ള സംഘത്തെ മലക്കുകൾ അനുഗമിക്കുന്നതല്ല
عربي ഇംഗ്ലീഷ് ഫ്രഞ്ച്
70. ആർത്തവം ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന കാപ്പിനിറമോ മഞ്ഞ നിറമോ ഞങ്ങൾ യാതൊന്നുമായി പരിഗണിക്കാറില്ലായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
71. നിൻ്റെ ആർത്തവമുറ നിന്നെ (നിസ്കാരത്തിൽ നിന്നും മറ്റും) തടഞ്ഞു വെക്കാറുള്ളത്ര സമയം നീ കാത്തുനിൽക്കുകയും, ശേഷം കുളിക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
72. വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ അനിവാര്യമാണ്. (അതു പോലെ) പല്ലുതേക്കുക എന്നതും, സുഗന്ധം ലഭ്യമാണെങ്കിൽ അത് പുരട്ടുക എന്നതും - 4 ملاحظة
عربي ഇംഗ്ലീഷ് ഫ്രഞ്ച്
73. ഒരു യഥാർത്ഥ മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായിരിക്കും. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് യഥാർത്ഥ മുഹാജിർ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
74. ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്