വിഭാഗം:
عَنْ عَائِشَةَ أُمِّ المؤمنين رضي الله عنها قَالَتْ:

كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا اغْتَسَلَ مِنَ الجَنَابَةِ، غَسَلَ يَدَيْهِ، وَتَوَضَّأَ وُضُوءَهُ لِلصَّلاَةِ، ثُمَّ اغْتَسَلَ، ثُمَّ يُخَلِّلُ بِيَدِهِ شَعَرَهُ، حَتَّى إِذَا ظَنَّ أَنَّهُ قَدْ أَرْوَى بَشَرَتَهُ، أَفَاضَ عَلَيْهِ المَاءَ ثَلاَثَ مَرَّاتٍ، ثُمَّ غَسَلَ سَائِرَ جَسَدِهِ، وَقَالَتْ: كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ إِنَاءٍ وَاحِدٍ، نَغْرِفُ مِنْهُ جَمِيعًا.
[صحيح] - [رواه البخاري]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
"നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കുന്ന വേളയിൽ തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുകയും, നിസ്കാരത്തിന് വേണ്ടി വുദു ചെയ്യുന്നത് പോലെ അംഗശുദ്ധി വരുത്തുകയും, ശേഷം കുളിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടികൾ ചിക്കുകയും, തൻ്റെ തൊലിയിൽ മുഴുവൻ നനവെത്തി എന്ന് ബോധ്യമായാൽ മൂന്ന് തവണ വെള്ളം മുകളിലൂടെ ഒഴിക്കുകയും, ശേഷം തൻ്റെ ശരീരം മുഴുവൻ കഴുകുകയും ചെയ്യുമായിരുന്നു." ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: " ഞാനും അല്ലാഹുവിൻ്റെ ദൂതരും -ﷺ- ഒരേ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും അതിൽ നിന്ന് വെള്ളം കോരിയെടുക്കുമായിരുന്നു."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുമായിരുന്നു. ശേഷം നിസ്കാരത്തിന് വേണ്ടി വുദു ചെയ്യുന്നത് പോലെ വുദുവെടുക്കും. അതിന് ശേഷം ശരീരത്തിലെ വെള്ളം ഒഴിക്കുകയും, പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടിയിലൂടെ വിരലുകൾ ഓടിക്കുകയു ചെയ്യുമായിരുന്നു. മുടിയുടെ ഉള്ളിലേക്ക് വെള്ളം എത്തുകയും, തൊലി മുഴുവനായി നനവെത്തുകയും ചെയ്തു എന്ന് ബോധ്യമായാൽ നബി -ﷺ- തൻ്റെ തലയുടെ മുകളിലൂടെ മൂന്ന് തവണ വെള്ളമൊഴിക്കുകയും, ശേഷം ശരീരത്തിലെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം കഴുകുകയും ചെയ്യുമായിരുന്നു. ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ഒരേ പാത്രത്തിൽ നിന്ന് കുളിക്കുകയും, അതിൽ നിന്ന് ഒരുമിച്ച് വെള്ളം കോരിയെടുക്കുകയും ചെയ്യുമായിരുന്നു."

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

പദാർത്ഥങ്ങൾ

ثُمَّ يُخَلِّلُ بِيَدَيْهِ شَعْرَهُ:
التخليل هنا إدخال الأصابع المبتلة بين أجزاء الشعر.
أَنَّهُ قَدْ أَرْوَى بَشَرَتَهُ:
أوصل الماء إلى أصول الشعر، والبشرة المرادة هنا: ظاهر الجلد المستور بالشعر.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജനാബത്തിൽ നിന്നുള്ള കുളി രണ്ട് രൂപത്തിലുണ്ട്. ഒന്ന് കേവല നിർബന്ധ കർമ്മങ്ങൾ മാത്രം അടങ്ങുന്നതാണെങ്കിൽ രണ്ടാമത്തേത് പൂർണ്ണമായ രൂപത്തിലുള്ളതാണ്.
  2. കേവലമായ കുളി എന്നാൽ: അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ശരീരം മുഴുവൻ വെള്ളമൊഴിക്കുകയും, വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യലാണ്.
  3. പൂർണ്ണമായ കുളി എന്നാൽ: ഈ ഹദീഥിൽ വിവരിക്കപ്പെട്ടത് പോലെ, നബി -ﷺ- യുടെ കുളി പൂർണ്ണമായും പകർത്തി കൊണ്ട് കുളിക്കലാണ്>
  4. ഇന്ദ്രിയം സ്ഖലിക്കുകയോ, ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെങ്കിലും സ്ഖലനം സംഭവിക്കാതിരിക്കുകയോ ചെയ്തവർ ജനാബത്ത് (വലിയ അശുദ്ധി) ഉള്ളവരാണ്.
  5. ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം ഔറതുകളിലേക്ക് നോക്കാം. ഒരേ പാത്രത്തിൽ നിന്ന് അവർക്ക് കുളിക്കുകയുമാകാം.
വിഭാഗങ്ങൾ
കൂടുതൽ