1. മെയിൻ പേജ്
  2. വിഭാഗങ്ങൾ

ഹദീഥ് നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്

عَن عبدِ اللهِ بن خُبَيب رضي الله عنه أنه قال:

خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ، نَطْلُبُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؛ يُصَلِّي لَنَا، قَالَ: فَأَدْرَكْتُهُ، فَقَالَ: «قُلْ»، فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: «قُلْ»، فَلَمْ أَقُلْ شَيْئًا، قَالَ: «قُلْ»، فَقُلْتُ: مَا أَقُولُ؟ قَالَ: «{قُلْ هُوَ اللهُ أَحَدٌ} وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلَاثَ مَرَّاتٍ، تَكْفِيكَ مِنْ كُلِّ شَيْءٍ».

അബ്ദുല്ലാഹി ബ്നു ഖുബൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾ നബി -ﷺ- യെ അന്വേഷിച്ചു കൊണ്ട് പുറത്തിറങ്ങി. അവിടുന്ന് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുത്തെ ഞങ്ങൾ കണ്ടെത്തി. അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറയുക!" പക്ഷേ ഞാൻ യാതൊന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" അപ്പോഴും ഞാൻ ഒന്നും പറഞ്ഞു. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" ഞാൻ പറഞ്ഞു: "എന്താണ് ഞാൻ പറയേണ്ടത്?" നബി -ﷺ- പറഞ്ഞു: "നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്."

صحيح رواه أبو داود والترمذي والنسائي سنن الترمذي - 3575

വിശദീകരണം

അബ്ദുല്ലാഹി ബ്നു ഖുബൈബ് എന്ന മഹാനായ സ്വഹാബി നിവേദനം ചെയ്ത ഹദീഥാണിത്. സ്വഹാബികളിൽ ചിലർ ധാരാളം മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ, തങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടി നബി -ﷺ- യെ അന്വേഷിച്ചു കൊണ്ടിറങ്ങി. അങ്ങനെ അവർ നബി -ﷺ- യെ കണ്ടെത്തുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് 'നീ പറയുക / പാരായണം ചെയ്യുക' എന്ന് പറഞ്ഞു. പക്ഷേ, അദ്ദേഹം യാതൊന്നും പറയുകയോ പാരായണം ചെയ്യുകയോ ചെയ്തില്ല. അപ്പോൾ നബി -ﷺ- തൻ്റെ കൽപ്പന വീണ്ടും ആവർത്തിച്ചു. അപ്പോൾ അബ്ദുല്ല ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ എന്താണ് പാരായണം ചെയ്യേണ്ടത്!" അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് സൂറത്തുൽ ഇഖ്ലാസും, സൂറത്തുൽ ഫലഖും, സൂറത്തുന്നാസും പാരായണം ചെയ്യാൻ പറഞ്ഞു. വൈകുന്നേരവും രാവിലെയും മൂന്നു തവണ വീതം ഈ സൂറത്തുകൾ പാരായണം ചെയ്താൽ അത് എല്ലാ ഉപദ്രവങ്ങളിൽ നിന്നും നിന്നെ സംരക്ഷിക്കുകയും പ്രയാസങ്ങളിൽ നിന്നും നിന്നെ തടുക്കുകയും ചെയ്യുന്നതാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ രാവിലെയും വൈകുന്നേരവും പാരായണം ചെയ്യൽ സുന്നത്താണ്. അവ എല്ലാ ഉപദ്രവത്തിൽ നിന്നും സുരക്ഷ നൽകും.
  2. സൂറത്തുൽ ഇഖ്ലാസ്, മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖ് & സൂറത്തുന്നാസ്) എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.

വിവർത്തനം പ്രദർശിപ്പിക്കുക

58 ഭാഷ
EN English الإنجليزية
UR اردو الأوردية
ES Español الإسبانية
ID Indonesia الإندونيسية
UG ئۇيغۇرچە الأيغورية
BN বাংলা البنغالية
FR Français الفرنسية
TR Türkçe التركية
RU Русский الروسية
BS Bosanski البوسنية
SI සිංහල السنهالية
HI हिन्दी الهندية
ZH 中文 الصينية
FA فارسی الفارسية
VI Tiếng Việt الفيتنامية
TL Tagalog تجالوج
KU Kurdî الكردية
HA Hausa الهوسا
PT Português البرتغالية
TE తెలుగు التلغو
SW Kiswahili السواحيلية
MY မြန်မာ البورمية
TH ไทย التايلندية
DE Deutsch الألمانية
PS پښتو بشتو
AS অসমীয়া الأسامية
SQ Shqip الألبانية
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча القيرقيزية
NE नेपाली النيبالية
YO Yorùbá اليوروبا
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda الكينياروندا
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy المالاجاشية
IT Italiano الإيطالية
OM Oromoo الأورومو
KN ಕನ್ನಡ الكانادا
WO Wolof الولوف
AZ Azərbaycan الأذربيجانية
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
KMR Kurmancî الكرمنجية
വിഭാഗങ്ങൾ