1. മെയിൻ പേജ്
  2. വിഭാഗങ്ങൾ

ഹദീഥ് വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ നിർബന്ധമാണ്. (അതു പോലെ) പല്ലുതേക്കുക എന്നതും, സുഗന്ധം ലഭ്യമാണെങ്കിൽ അത് പുരട്ടുക എന്നതും

عَنْ عَمْرِو بْنُ سُلَيْمٍ الأَنْصَارِيُّ قَالَ: أَشْهَدُ عَلَى أَبِي سَعِيدٍ قَالَ: أَشْهَدُ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:

«الغُسْلُ يَوْمَ الجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ، وَأَنْ يَسْتَنَّ، وَأَنْ يَمَسَّ طِيبًا إِنْ وَجَدَ».

അംറുബ്‌നു സുലൈം അൽ അൻസ്വാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: അബൂ സഈദ് അൽ ഖുദ്‌രി ഇപ്രകാരം പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു: (അബൂ സഈദ് പറഞ്ഞു:) നബി -ﷺ- പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു:
"വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ നിർബന്ധമാണ്. (അതു പോലെ) പല്ലുതേക്കുക എന്നതും, സുഗന്ധം ലഭ്യമാണെങ്കിൽ അത് പുരട്ടുക എന്നതും."

الملاحظة
عرفنا ان الاسلام دينا جميلا
النص المقترح لا يوجد...
الملاحظة
عدوا خرجو داكشي علاش بحثو الناس
النص المقترح مالةن

صحيح متفق عليه صحيح البخاري - 880

വിശദീകരണം

വെള്ളിയാഴ്ച്ച ദിവസം കുളിക്കൽ പ്രായപൂർത്തിയായ ജുമുഅ നിർബന്ധമുള്ള, ഓരോ മുസ്‌ലിം പുരുഷനും നിർബന്ധമായ ഒരു കർമ്മം ചെയ്യുന്നത് പോലെ പ്രാധാന്യമുള്ളതാണ്. പല്ലുകൾ തേച്ചു വൃത്തിയാക്കുക എന്നതും, നല്ല മണമുള്ള സുഗന്ധങ്ങളിൽ ഏതെങ്കിലും പുരട്ടുക എന്നതും ഇതു പോലെത്തന്നെ.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പ്രായപൂർത്തിയായ ഓരോ മുസ്‌ലിം പുരുഷനും വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് - മുഅക്കദത്തായ - ഏറ്റവും പ്രാധാന്യമുള്ള സുന്നത്താണ്.
  2. വൃത്തി കാത്തുസൂക്ഷിക്കലും, ദുർഗന്ധങ്ങൾ നീക്കലും ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മതപരമായ ബാധ്യതയാണ്.
  3. വെള്ളിയാഴ്ച്ച ദിവസത്തെ ആദരിക്കലും, അതിന് വേണ്ടി ഒരുങ്ങേണ്ടതിൻ്റെ ആവശ്യകതയും.
  4. വെള്ളിയാഴ്ച്ച ദിവസം പല്ലു തേക്കുക എന്നത് ഏറെ പ്രധാനപ്പെട്ട സുന്നത്താണ്.
  5. ജുമുഅഃക്ക് പോകുന്നതിന് മുൻപ് എന്തെങ്കിലും സുഗന്ധം പുരട്ടൽ സുന്നത്താണ്.
  6. സ്ത്രീകൾ മസ്ജിദിലേക്കോ മറ്റോ പുറപ്പെടുമ്പോൾ സുഗന്ധം പൂശൽ അനുവദനീയമല്ല; അപ്രകാരം ചെയ്യുന്നത് വിലക്കിയ ഹദീഥുകൾ സ്ഥിരപ്പെട്ടിട്ടുണ്ട്.
  7. പ്രായപൂർത്തി എത്തിയവനെ കുറിച്ചാണ് ഹദീഥിൽ 'മുഹ്തലിം' എന്ന് പറഞ്ഞത്. പ്രായപൂർത്തി എത്തി എന്ന് അറിയിക്കുന്ന ചില അടയാളങ്ങളുണ്ട്. അതിൽ മൂന്ന് കാര്യങ്ങൾ പുരുഷനും സ്ത്രീക്കും ഒരു പോലെ ഉണ്ടാവുന്നതാണ്. അവ: ഒന്ന്: പതിനഞ്ചു വയസ്സ് തികയുക. രണ്ട്: ഗുഹ്യസ്ഥാനത്തിന് ചുറ്റും കട്ടിയുള്ള രോമം മുളക്കുക. മൂന്ന്: സ്വപ്നസ്ഖലനം മുഖേനയോ, അതല്ലാത്ത ലൈംഗികതാൽപ്പര്യത്തോടെയോ ഇന്ദ്രിയം പുറപ്പെടുക. നാലാമത്തെ അടയാളം സ്ത്രീകൾക്ക് മാത്രം പ്രത്യേകമായതാണ്. ആർത്തവം സംഭവിക്കുക എന്നതാണത്. സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ അതോടെ അവൾ പ്രായപൂർത്തിയായി.

വിവർത്തനം പ്രദർശിപ്പിക്കുക

58 ഭാഷ
EN English الإنجليزية
UR اردو الأوردية
ES Español الإسبانية
ID Indonesia الإندونيسية
UG ئۇيغۇرچە الأيغورية
BN বাংলা البنغالية
FR Français الفرنسية
TR Türkçe التركية
RU Русский الروسية
BS Bosanski البوسنية
SI සිංහල السنهالية
HI हिन्दी الهندية
ZH 中文 الصينية
FA فارسی الفارسية
VI Tiếng Việt الفيتنامية
TL Tagalog تجالوج
KU Kurdî الكردية
HA Hausa الهوسا
PT Português البرتغالية
TE తెలుగు التلغو
SW Kiswahili السواحيلية
MY မြန်မာ البورمية
TH ไทย التايلندية
DE Deutsch الألمانية
PS پښتو بشتو
AS অসমীয়া الأسامية
SQ Shqip الألبانية
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча القيرقيزية
NE नेपाली النيبالية
YO Yorùbá اليوروبا
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda الكينياروندا
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy المالاجاشية
IT Italiano الإيطالية
OM Oromoo الأورومو
KN ಕನ್ನಡ الكانادا
WO Wolof الولوف
AZ Azərbaycan الأذربيجانية
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
KMR Kurmancî الكرمنجية
വിഭാഗങ്ങൾ