വിഭാഗം:
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:

«لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ».
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"c2">“നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുക.”

സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലുമെല്ലാം വിശ്വസിച്ചവർ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ എന്ന് നബി -ﷺ- വ്യക്തമാക്കുന്നു. ഒരാളുടെ ഈമാൻ പൂർണ്ണമാവുകയും, മുസ്‌ലിം സമൂഹത്തിൻ്റെ കെട്ടുറപ്പ് നന്നാവുകയും ചെയ്യണമെങ്കിൽ അവർക്കിടയിൽ പരസ്പര സ്നേഹം ഉണ്ടായിരിക്കണം എന്നും അവിടുന്ന് അറിയിക്കുന്നു. ജനങ്ങൾക്കിടയിൽ സ്നേഹം വ്യാപിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു പ്രവർത്തിയെ കുറിച്ചാണ് ശേഷം നബി -ﷺ- അറിയിക്കുന്നത്. മുസ്‌ലിംകൾക്കിടയിൽ പരസ്പരം സലാം പറയുക എന്നത് വ്യാപിപ്പിക്കണമെന്നാണ് അതിനായി അവിടുന്ന് കൽപ്പിച്ചത്. അല്ലാഹു തൻ്റെ ദാസന്മാർക്കിടയിൽ നിശ്ചയിച്ച അഭിവാദനരൂപമാണ് സലാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

പദാർത്ഥങ്ങൾ

الملاحظة
وَالَّذِي نَفْسِي بِيَدِهِ: أقسم لتأكيد الأمر وتحقيقه.
باحث
النص المقترح لا يوجد...

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. (അല്ലാഹുവിലും അവൻ്റെ ദൂതനിലും അന്ത്യനാളിലും ഇസ്ലാമിലും) വിശ്വസിക്കാത്ത ഒരാൾക്ക് സ്വർഗപ്രവേശനം ഉണ്ടാകുന്നതല്ല.
  2. വിശ്വാസത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് ഒരാൾ തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്ന കാര്യം തൻ്റെ സഹോദരനായ മുസ്‌ലിമിനും ഇഷ്ടപ്പെടുക എന്നത്.
  3. സലാം വ്യാപിപ്പിക്കുകയും മുസ്‌ലിംകളോട് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുക എന്നതിൽ ജനങ്ങൾക്കിടയിൽ സ്നേഹവും നിർഭയത്വവും വ്യാപിപ്പിക്കലുണ്ട്.
  4. മുസ്ലിമിനോടല്ലാതെ സലാം പറയരുത്. നബി -ﷺ- 'നിങ്ങൾക്കിടയിൽ സലാം വ്യാപിക്കുക' എന്ന് പറഞ്ഞതിലെ "നിങ്ങൾ" മുസ്ലിംകളാണ്.
  5. സലാം പറയുന്നതിലൂടെ അകൽച്ചകൾ നീക്കാനും മുറിഞ്ഞ ബന്ധങ്ങൾ ഇണക്കി ചേർക്കാനും വിദ്വേഷങ്ങൾ അലിഞ്ഞില്ലാതാക്കാനും സാധിക്കും.
  6. മുസ്‌ലിംകൾക്കിടയിൽ പരസ്പരം സ്നേഹമുണ്ടാകേണ്ടതിൻ്റെ പ്രാധാന്യവും, അത് വിശ്വാസത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണെന്ന പാഠവും.
  7. സലാമിൻ്റെ പൂർണ്ണരൂപം മറ്റു ചില ഹദീഥുകളി വന്നിട്ടുണ്ട്. 'അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വ ബറകാതുഹു' (അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും താങ്കൾക്ക് മേൽ ഉണ്ടാകട്ടെ) എന്നാണത്. 'അസ്സലാമു അലൈക്കും' എന്നെങ്കിലും പറഞ്ഞാൽ സലാമിൻ്റെ ഏറ്റവും ചുരുങ്ങിയ രൂപമായി.
വിഭാഗങ്ങൾ
കൂടുതൽ