വിഭാഗം:
+ -
عَنْ أَبِي الدَّرْدَاءِ رضي الله عنه أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:

«مَا شَيْءٌ أَثْقَلُ فِي مِيزَانِ الْمُؤْمِنِ يَوْمَ القِيَامَةِ مِنْ خُلُقٍ حَسَنٍ، وَإِنَّ اللَّهَ لَيُبْغِضُ الفَاحِشَ البَذِيءَ».
[صحيح] - [رواه أبو داود والترمذي] - [سنن الترمذي: 2002]
المزيــد ...

അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സൽ സ്വഭാവത്തെക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു."

[സ്വഹീഹ്] - - [سنن الترمذي - 2002]

വിശദീകരണം

അന്ത്യനാളിൽ മുഅ്മിനിൻ്റെ തുലാസിൽ വെക്കപ്പെടുന്ന വാക്കുകളിലും പ്രവർത്തനങ്ങളിലും വെച്ച് ഏറ്റവും ഭാരം തൂങ്ങുന്നത് നല്ല സ്വഭാവത്തിനായിരിക്കും. നല്ല സ്വഭാവമെന്നാൽ; പ്രസന്നവദനനായിരിക്കുക എന്നതും, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതും, അന്യരെ സഹായിക്കുക എന്നതുമാണ്. വാക്കുകളിലും പ്രവർത്തികളിലും മ്ലേഛതകൾ ചെയ്യുന്നവനെയും, സംസാരിച്ചാൽ അസഭ്യവും അശ്ലീലതയും പറയുന്നവനെയും അല്ലാഹു വെറുക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നല്ല സ്വഭാവത്തിൻ്റെ ശ്രേഷ്ഠത. അല്ലാഹുവിൻ്റെ സ്നേഹവും മനുഷ്യരുടെ സ്നേഹവും നേടാൻ അതവനെ സഹായിക്കുന്നു. അന്ത്യനാളിൽ ഏറ്റവും ഭാരം തൂങ്ങുന്ന പ്രവർത്തിയും അതായിരിക്കും.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف Azerianina الأوزبكية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
വിഭാഗങ്ങൾ
കൂടുതൽ