1. മെയിൻ പേജ്
  2. വിഭാഗങ്ങൾ

ഹദീഥ് വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം)

عَن أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:

«يُسَلِّمُ الرَّاكِبُ عَلَى المَاشِي، وَالمَاشِي عَلَى القَاعِدِ، وَالقَلِيلُ عَلَى الكَثِيرِ». وَلِلبُخَارِي: «يُسَلِّمُ الصَّغِيرُ عَلَى الكَبِيرِ، وَالمَارُّ عَلَى القَاعِدِ، وَالقَلِيلُ عَلَى الكَثِيرِ».

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം). ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ചെറിയവർ വലിയവർക്ക് സലാം പറയണം. നടക്കുന്നവൻ ഇരിക്കുന്നവനും, കുറച്ചു പേരുടെ സംഘം കൂടുതൽ പേർക്കും."

صحيح متفق عليه صحيح البخاري - 6232

വിശദീകരണം

ജനങ്ങൾ തമ്മിൽ സലാം പറഞ്ഞു കൊണ്ട് അഭിവാദനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില മര്യാദകളാണ് നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിക്കുന്നത്. ''അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറകാതുഹു'' എന്നതാണ് ഇസ്‌ലാമിലെ അഭിവാദനം. ചെറിയവർ വലിയവർക്കും, വാഹനപ്പുറത്തുള്ളവർ നടന്നു പോകുന്നവർക്കും, നടന്നു പോകുന്നവർ ഇരിക്കുന്നവർക്കും, കുറഞ്ഞ എണ്ണമുള്ള സംഘം അവരേക്കാൾ കൂടുതൽ പേരുള്ള സംഘത്തിനും സലാം പറയണം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഹദീഥിൽ പറഞ്ഞ രൂപത്തിൽ സലാം പറയുക എന്നത് സുന്നത്താണ്. എന്നാൽ അതിൽ പറഞ്ഞതല്ലാത്ത രൂപത്തിൽ -ഉദാഹരണത്തിന് നടന്നു പോകുന്ന വ്യക്തി വാഹനപ്പുറത്തിരിക്കുന്ന വ്യക്തിയോട് സലാം പറഞ്ഞാൽ- അത് അനുവദനീയമാണ്. കൂടൂതൽ നല്ലതും ശ്രേഷ്ഠവുമായ രീതിക്ക് അത് വിരുദ്ധമാകും എന്ന് മാത്രം.
  2. ഹദീഥിൽ പറയപ്പെട്ട രൂപത്തിൽ സലാം ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നത് പരസ്പരം സ്നേഹവും ഇണക്കവും വർദ്ധിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.
  3. ഹദീഥിൽ പറയപ്പെട്ട അവസ്ഥകളിൽ ഒരേ സമയം രണ്ടു പേരും തുല്യരാണെങ്കിൽ ആദ്യം സലാം പറഞ്ഞു കൊണ്ട് ആരംഭിക്കുന്നവനാണ് അവരിൽ ഏറ്റവും നല്ല വ്യക്തി.
  4. ജനങ്ങൾക്ക് ആവശ്യമുള്ള ഏതൊരു വിഷയവും വിശദീകരിക്കുന്നതിൽ ഇസ്‌ലാമിക വിധിവിലക്കുകളുടെ പൂർണ്ണത.
  5. സലാം പറയുന്നതിൻ്റെ മര്യാദകൾ പഠിപ്പിക്കുകയും, ഓരോരുത്തരുടെയും അവകാശങ്ങൾ കൃത്യമായി നിർണ്ണയിക്കുകയും ചെയ്യുന്നു.

വിവർത്തനം പ്രദർശിപ്പിക്കുക

58 ഭാഷ
EN English الإنجليزية
UR اردو الأوردية
ES Español الإسبانية
ID Indonesia الإندونيسية
UG ئۇيغۇرچە الأيغورية
BN বাংলা البنغالية
FR Français الفرنسية
TR Türkçe التركية
RU Русский الروسية
BS Bosanski البوسنية
SI සිංහල السنهالية
HI हिन्दी الهندية
ZH 中文 الصينية
FA فارسی الفارسية
VI Tiếng Việt الفيتنامية
TL Tagalog تجالوج
KU Kurdî الكردية
HA Hausa الهوسا
PT Português البرتغالية
TE తెలుగు التلغو
SW Kiswahili السواحيلية
MY မြန်မာ البورمية
TH ไทย التايلندية
DE Deutsch الألمانية
PS پښتو بشتو
AS অসমীয়া الأسامية
SQ Shqip الألبانية
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
KY Кыргызча القيرقيزية
NE नेपाली النيبالية
YO Yorùbá اليوروبا
LT Lietuvių الليتوانية
PRS دری الدرية
SR Српски الصربية
SO Soomaali الصومالية
TG тоҷикӣ الطاجيكية
RW Kinyarwanda الكينياروندا
RO Română الرومانية
HU Magyar المجرية
CS Čeština التشيكية
MOS Moore الموري
MG Malagasy المالاجاشية
IT Italiano الإيطالية
OM Oromoo الأورومو
KN ಕನ್ನಡ الكانادا
WO Wolof الولوف
AZ Azərbaycan الأذربيجانية
UZ O‘zbek الأوزبكية
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية
KMR Kurmancî الكرمنجية
വിഭാഗങ്ങൾ