حَفِظْتُ مِنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَشْرَ رَكَعَاتٍ: رَكْعَتَيْنِ قَبْلَ الظُّهْرِ، وَرَكْعَتَيْنِ بَعْدَهَا، وَرَكْعَتَيْنِ بَعْدَ المَغْرِبِ فِي بَيْتِهِ، وَرَكْعَتَيْنِ بَعْدَ العِشَاءِ فِي بَيْتِهِ، وَرَكْعَتَيْنِ قَبْلَ صَلاَةِ الصُّبْحِ، وَكَانَتْ سَاعَةً لاَ يُدْخَلُ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِيهَا، حَدَّثَتْنِي حَفْصَةُ أَنَّهُ كَانَ إِذَا أَذَّنَ المُؤَذِّنُ وَطَلَعَ الفَجْرُ صَلَّى رَكْعَتَيْنِ، وَفِي لَفْظٍ: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي بَعْدَ الْجُمُعَةِ رَكْعَتَيْنِ. المزيد
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
"നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കി. ദുഹ്റിന് മുൻപ് രണ്ട് റക്അത്തുകൾ, ശേഷം രണ്ട് റക്അത്തുകൾ, മഗ്രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, ഇശാക്ക് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, സുബ്ഹ് നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകൾ എന്നിവയാണത്. നബി -ﷺ- യുടെ അടുക്കൽ പ്രവേശിക്കാൻ സാധിക്കാത്ത സമയമായിരുന്നു (സുബ്ഹിന് മുമ്പുള്ള സമയം); അതിനാൽ (എൻ്റെ സഹോദരിയായ) ഹഫ്സ്വ -رَضِيَ اللَّهُ عَنْهَا- സുബ്ഹ് ബാങ്ക് കൊടുത്ത ശേഷം നബി -ﷺ- രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു എന്ന് എന്നെ അറിയിച്ചു." മറ്റൊരു നിവേദനത്തിൽ "നബി -ﷺ- ജുമുഅഃക്ക് ശേഷം രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു" എന്ന് കൂടിയുണ്ട്.