ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

1. ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത് - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
2. നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തൻ്റെ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ - 4 ملاحظة
عربي ഇംഗ്ലീഷ് ഉർദു
3. ആരെങ്കിലും ഇസ്‌ലാമിക ജീവിതത്തിൽ കാര്യങ്ങൾ നന്നാക്കിയാൽ ജാഹിലിയ്യത്തിലുള്ളതിന് അവൻ ശിക്ഷിക്കപ്പെടുകയില്ല. എന്നാൽ ആരെങ്കിലും ഇസ്‌ലാമിലും മോശം ചെയ്താൽ അവൻ ആദ്യത്തേതിനും അവസാനത്തേതിനും ശിക്ഷിക്കപ്പെടും
عربي ഇംഗ്ലീഷ് ഉർദു
4. അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും, (അല്ലാഹു അനുവദനീയമാക്കിയ) ഹലാലുകൾ അനുവദിക്കുകയും, (അല്ലാഹു നിഷിദ്ധമാക്കിയ) ഹറാമുകൾ നിഷിദ്ധമാക്കുകയും, അതിൽ യാതൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താൽ
عربي ഇംഗ്ലീഷ് ഉർദു
5. ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ് - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
6. അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഒരു ഹദീഥ് തനിക്ക് വന്നെത്തുമ്പോൾ തൻ്റെ സോഫയിൽ ചാരിയിരുന്ന്, 'ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട് - 6 ملاحظة
عربي ഇംഗ്ലീഷ് ഉർദു
7. അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം
عربي ഇംഗ്ലീഷ് ഉർദു
8. ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും
عربي ഇംഗ്ലീഷ് ഉർദു
9. അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്‌ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
10. അന്ത്യനാളിൽ അല്ലാഹു സർവ്വ സൃഷ്ടികൾക്കും ഇടയിൽ നിന്ന് എൻ്റെ ഉമ്മത്തിൽ പെട്ട ഒരാളെ തിരഞ്ഞെടുക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
11. അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്‌രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു
عربي ഇംഗ്ലീഷ് ഉർദു
12. സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
13. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, (ഭരണാധികാരിയെ) -അതൊരു അബ്സീനിയക്കാരനായ അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്ക് ശേഷം നിങ്ങൾ കഠിനമായ ഭിന്നത കാണുന്നതാണ്. അപ്പോൾ എൻ്റെ ചര്യയെയും നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക - 6 ملاحظة
عربي ഇംഗ്ലീഷ് ഉർദു
14. ബാങ്ക് വിളിക്കുന്ന വ്യക്തി 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്ന് പറഞ്ഞപ്പോൾ ഒരാൾ 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്നു പറഞ്ഞു
عربي ഇംഗ്ലീഷ് ഉർദു
15. ആരെങ്കിലും ഏതെങ്കിലും നിസ്കാരം (നിർവ്വഹിക്കാൻ) മറന്നു പോവുകയും, പിന്നീട് അത് ഓർമ്മ വരുമ്പോൾ നിസ്കരിക്കട്ടെ. അതല്ലാതെ, മറ്റൊരു പ്രായശ്ചിത്തവും അതിനില്ല
عربي ഇംഗ്ലീഷ് ഉർദു
16. ഒരു വ്യക്തിക്കും ശിർക്കിനും കുഫ്റിനും ഇടയിലുള്ളത് നിസ്കാരം ഉപേക്ഷിക്കലാണ്
عربي ഇംഗ്ലീഷ് ഉർദു
17. നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
18. അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു: "(നിസ്കാരത്തിലെ) ഖുര്‍ആന്‍ പാരായണത്തെ എനിക്കും എന്റെ അടിമക്കും ഇടയില്‍ ഞാന്‍ രണ്ട് പകുതികളായി വീതിച്ചിരിക്കുന്നു. എന്റെ അടിമക്ക് അവന്‍ ചോദിക്കുന്നത് ഉണ്ടായിരിക്കും
عربي ഇംഗ്ലീഷ് ഉർദു
19. അല്ലാഹുവിൻ്റെ റസൂലേ! വലുതോ ചെറുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ വിട്ടിട്ടില്ല." നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?
عربي ഇംഗ്ലീഷ് ഉർദു
20. കാരണം, ഒരു ദിവസം പോലും 'എൻ്റെ രക്ഷിതാവേ! പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ എനിക്ക് നീ പൊറുത്തു തരണേ!' എന്ന് അയാൾ പറഞ്ഞിട്ടില്ല
عربي ഇംഗ്ലീഷ് ഉർദു
21. നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനും അറിയാം." നബി -ﷺ- പറഞ്ഞു: "(അല്ലാഹു പറഞ്ഞിരിക്കുന്നു): എൻ്റെ അടിമകൾ എന്നിൽ വിശ്വസിക്കുന്നവരും എന്നെ നിഷേധിക്കുന്നവരുമായി നേരംപുലർന്നിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
22. (നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്
عربي ഇംഗ്ലീഷ് ഉർദു
23. പിശാചിൻ്റെ കുതന്ത്രത്തെ ദുർമന്ത്രണത്തിലേക്ക് നീക്കിയ അല്ലാഹുവിന് സർവ്വസ്തുതിയും
عربي ഇംഗ്ലീഷ് ഉർദു
24. പിശാച് നിങ്ങളിലൊരാളുടെ അടുത്ത് വരികയും 'ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്? ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്?' എന്ന് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവസാനം 'ആരാണ് നിൻ്റെ റബ്ബിനെ സൃഷ്ടിച്ചത്?' എന്ന് അവൻ ചോദിക്കും. അവിടെ എത്തിയാൽ അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്യട്ടെ
عربي ഇംഗ്ലീഷ് ഉർദു
25. പ്രവർത്തനങ്ങൾ ആറു തരവും ജനങ്ങൾ നാല് വിഭാഗവുമാണ്. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങളും, തുല്യത്തിന് തുല്യമായുള്ളതും, പത്തിരട്ടിയായി നൽകപ്പെടുന്ന നന്മയും, എഴുന്നൂറ് ഇരട്ടിയായി നൽകപ്പെടുന്ന നന്മയും
عربي ഇംഗ്ലീഷ് ഉർദു
26. അല്ലാഹു (അവനിൽ വിശ്വസിച്ച) മുഅ്മിനായ ഒരു ദാസനോടും അവൻ്റെ നന്മയുടെ കാര്യത്തിൽ അനീതി കാണിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
27. മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്
عربي ഇംഗ്ലീഷ് ഉർദു
28. തീർച്ചയായും അല്ലാഹു, അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നത് അവൻ്റെ കൽപ്പനകൾ നിറവേറ്റുന്നത് പോലെത്തന്നെ ഇഷ്ടപ്പെടുന്നു
عربي ഇംഗ്ലീഷ് ഉർദു
29. കപടവിശ്വാസിയുടെ ഉപമ രണ്ട് ആട്ടിൻകൂട്ടങ്ങൾക്കിടയിൽ സംശയിച്ചു നിൽക്കുന്ന ആടിനെ പോലെയാണ്. ഒരിക്കൽ ഈ കൂട്ടത്തോടൊപ്പം പോകുമെങ്കിൽ മറ്റൊരിക്കൽ മറിച്ചുള്ളതിനൊപ്പം പോകും
عربي ഇംഗ്ലീഷ് ഉർദു
30. തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക
عربي ഇംഗ്ലീഷ് ഉർദു
31. നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക
عربي ഇംഗ്ലീഷ് ഉർദു
32. ഒരാൾ മറ്റൊരാളുടെ ഖബ്റിന് അരികിലൂടെ നടന്നു പോവുകയും 'ഞാനായിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ' എന്ന് പറയുകയും ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
33. നിങ്ങൾ യഹൂദരോട് യുദ്ധം ചെയ്യും. എത്രത്തോളമെന്നാൽ അവരിലൊരാൾ കല്ലിന് പിന്നിൽ ഒളിച്ചിരിക്കും. അപ്പോൾ കല്ല് വിളിച്ചുപറയും: ഹേ മുസ്‌ലിം! ഇതാ എൻ്റെ പിറകിലൊരു യഹൂദൻ! അവനെ വധിക്കൂ
عربي ഇംഗ്ലീഷ് ഉർദു
34. എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! മർയമിൻ്റെ പുത്രൻ നീതിമാനായ ഒരു ഭരണകർത്താവായി നിങ്ങളിലേക്ക് ഇറങ്ങിവരാറായിരിക്കുന്നു. അങ്ങനെ അദ്ദേഹം കുരിശ് തകർക്കുകയും, പന്നിയെ കൊല്ലുകയും, ജിസ്‌യ അവസാനിപ്പിക്കുകയും ചെയ്യും. അപ്പോൾ സ്വീകരിക്കാൻ ആരുമില്ലാത്തവിധം ധനം കവിഞ്ഞൊഴുകുകയും ചെയ്യും
عربي ഇംഗ്ലീഷ് ഉർദു
35. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും
عربي ഇംഗ്ലീഷ് ഉർദു
36. സമയം ചുരുങ്ങുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
37. അല്ലാഹു ഭൂമിയെ കൈപ്പിടിയിലാക്കുകയും, തൻ്റെ വലതു കൈ കൊണ്ട് ആകാശത്തെ ചുരുട്ടുകയും ചെയ്യുന്നതാണ്. ശേഷം അവൻ പറയും: ഞാനാകുന്നു സർവ്വാധിരാജനായ മലിക്! ഭൂമിയിലെ രാജാക്കന്മാരെവിടെ?!
عربي ഇംഗ്ലീഷ് ഉർദു
38. എൻ്റെ ഹൗദ് (അന്ത്യനാളിലെ ജലസംഭരണി) ഒരു മാസം വഴിദൂരം (വിശാലമാണ്). അതിലെ വെള്ളം പാലിനേക്കാൾ വെളുത്തതും, അതിൻ്റെ സുഗന്ധം കസ്തൂരിയേക്കാൾ പരിശുദ്ധവും, - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
39. ഞാൻ ഹൗദ്വിങ്കൽ ഉണ്ടായിരിക്കും. നിങ്ങളിൽ നിന്ന് എൻ്റെ അടുക്കൽ വരുന്നവരെയെല്ലാം ഞാൻ കാണും. എന്നാൽ ചിലരെ എൻ്റെ അടുക്കൽ എത്തുന്നതിന് മുൻപ് പിടികൂടുന്നതാണ്. അപ്പോൾ ഞാൻ പറയും: "എൻ്റെ രക്ഷിതാവേ! (അവർ) എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെടുന്നവരുമാണ്
عربي ഇംഗ്ലീഷ് ഉർദു
40. മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആകാശത്തുള്ള നക്ഷത്രങ്ങളുടെയും താരകങ്ങളുടെയും എണ്ണത്തേക്കാളധികം അധികമുണ്ട് ഹൗദ്വിലെ പാത്രങ്ങൾ
عربي ഇംഗ്ലീഷ് ഉർദു
41. കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
42. നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്
عربي ഇംഗ്ലീഷ് ഉർദു
43. സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിങ്ങളുടെ ഓരോരുത്തരുടെയും സൃഷ്ടിപ്പ് അവൻ്റെ മാതാവിൻ്റെ വയറ്റിൽ നാൽപ്പത് ദിവസം -അല്ലെങ്കിൽ നാൽപ്പത് രാത്രി- ഒരുമിച്ചു കൂട്ടപ്പെടുന്നതാണ് - 4 ملاحظة
عربي ഇംഗ്ലീഷ് ഉർദു
44. എല്ലാ കാര്യവും അല്ലാഹുവിൻ്റെ വിധിപ്രകാരമാണ്; കഴിവുകേടും സാമർഥ്യവും പോലും. അല്ലെങ്കിൽ സാമർഥ്യവും കഴിവുകേടും പോലും
عربي ഇംഗ്ലീഷ് ഉർദു
45. അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
46. ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ - 8 ملاحظة
عربي ഇംഗ്ലീഷ് ഉർദു
47. ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്
عربي ഇംഗ്ലീഷ് ഉർദു
48. നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക
عربي ഇംഗ്ലീഷ് ഉർദു
49. നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. "ഞങ്ങൾ അല്ലാഹുവിലും ഞങ്ങളിലേക്ക് അവതരിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു" (ബഖറ: 136) എന്ന് നിങ്ങൾ പറയുക
عربي ഇംഗ്ലീഷ് ഉർദു
50. പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന്നിലെത്താനോ വേണ്ടി നിങ്ങൾ വിജ്ഞാനം പഠിക്കരുത് - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
51. അല്ലാഹു ഒരു നേർപാതയുടെ ഉപമ വിവരിച്ചിരിക്കുന്നു;
عربي ഇംഗ്ലീഷ് ഉർദു
52. നബി -ﷺ- ക്ക് നാൽപ്പത് വയസ്സുള്ളപ്പോൾ അവിടുത്തേക്ക് അല്ലാഹുവിൻ്റെ സന്ദേശം ഇറക്കപ്പെട്ടു - 4 ملاحظة
عربي ഇംഗ്ലീഷ് ഉർദു
53. നബി -ﷺ- ക്ക് (ഖുർആനിലെ) സൂറത്തുകളുടെ അവസാനവും ആരംഭവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നത് 'ബിസ്‌മി' അവതരിക്കുന്നതോടെയായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
54. നിങ്ങളിലാർക്കെങ്കിലും വീട്ടിലേക്ക് തിരിച്ചു മടങ്ങിയെത്തുമ്പോൾ അവിടെ ഗർഭിണികളായ, തടിച്ച, വലുപ്പമുള്ള മൂന്ന് ഒട്ടകങ്ങളെ കാണുന്നത് പ്രിയങ്കരമായുണ്ടോ?!
عربي ഇംഗ്ലീഷ് ഉർദു
55. ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത് - 4 ملاحظة
عربي ഇംഗ്ലീഷ് ഉർദു
56. വിശുദ്ധ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമാക്കുന്നവനെ പോലെയാണ്. ഖുർആൻ രഹസ്യമായി പാരായണം ചെയ്യുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ്
عربي ഇംഗ്ലീഷ് ഉർദു
57. നബി -ﷺ- യിൽ നിന്ന് അവർ പത്ത് ആയത്തുകളായിരുന്നു ഓതിക്കേൾപ്പിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നത്. അതിലുള്ള വിജ്ഞാനവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത് വരെ അവർ അടുത്ത പത്ത് വചനങ്ങൾ (പഠിക്കാനായി) എടുക്കാറുണ്ടായിരുന്നില്ല
عربي ഇംഗ്ലീഷ് ഉർദു
58. ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ! - 10 ملاحظة
عربي ഇംഗ്ലീഷ് ഉർദു
59. നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
60. യഹൂദർ കോപിക്കപ്പെട്ടവരും, നസ്വാറാക്കൾ അങ്ങേയറ്റം വഴിപിഴച്ചവരുമാണ്
عربي ഇംഗ്ലീഷ് ഉർദു
61. ഖുർആനിലെ ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നവരെ നീ കണ്ടാൽ അവരാണ് അല്ലാഹു പേരെടുത്ത് പറഞ്ഞ കൂട്ടർ (എന്ന് അറിഞ്ഞു കൊള്ളുക). അതിനാൽ അവരെ നീ സൂക്ഷിക്കുക
عربي ഇംഗ്ലീഷ് ഉർദു
62. ഏതൊരാൾ ഒരു തിന്മ പ്രവർത്തിക്കുകയും, ശേഷം എഴുന്നേറ്റ് ശുദ്ധി വരുത്തുകയും, പിന്നീട് നിസ്കരിക്കുകയും, അതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കാതിരിക്കില്ല
عربي ഇംഗ്ലീഷ് ഉർദു
63. നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
64. ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!
عربي ഇംഗ്ലീഷ് ഉർദു
65. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത് കൊണ്ട് ഖിയാമത്ത് നാളിൽ ഞാൻ സാക്ഷ്യം പറയാം
عربي ഇംഗ്ലീഷ് ഉർദു
66. താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു പ്രായശ്ചിത്തമുണ്ടോ എന്ന് താങ്കൾ പറഞ്ഞു തന്നിരുന്നെങ്കിൽ
عربي ഇംഗ്ലീഷ് ഉർദു
67. നീ ഥാബിതിൻ്റെ അടുത്ത് ചെല്ലുകയും, 'താങ്കൾ നരകക്കാരിൽ പെട്ടവനല്ല; മറിച്ച്, സ്വർഗക്കാരിൽ പെട്ടവനാണ്' എന്ന് അറിയിക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഉർദു
68. ജനങ്ങളേ! (ഇസ്‌ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടമായ) ജാഹിലിയ്യതിൻ്റെ അഹങ്കാരവും താൻപോരിമയും പിതാക്കന്മാരുടെ പേരിലുള്ള പൊങ്ങച്ചവും അല്ലാഹു നിങ്ങളിൽ നിന്ന് ഇല്ലാതെയാക്കിയിരിക്കുന്നു - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
69. പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
70. എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ നിങ്ങളോട് പറയുന്നതാണ്. നിങ്ങൾ അവരെ സൂക്ഷിച്ചു കൊള്ളുക! - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
71. നീ എഴുതിക്കൊള്ളുക! എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഇതിൽ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
72. നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദൂഅ് ചെയ്യാറുണ്ടായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
73. നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്
عربي ഇംഗ്ലീഷ് ഉർദു
74. നബി -ﷺ- ഈരണ്ട് തവണകളായി വുദൂഅ് ചെയ്തു
عربي ഇംഗ്ലീഷ് ഉർദു
75. നിങ്ങളിലാർക്കെങ്കിലും തൻ്റെ വയറിൽ എന്തെങ്കിലും അനുഭവപ്പെടുകയും, അവനിൽ നിന്ന് ( വുദൂഅ് മുറിക്കുന്ന) എന്തെങ്കിലും പുറത്തു പോയോ ഇല്ലയോ എന്ന് സംശയമുണ്ടാവുകയും ചെയ്താൽ അവൻ മസ്ജിദിൽ നിന്ന് പുറത്തു പോകേണ്ടതില്ല; എന്തെങ്കിലും ശബ്ദം കേൾക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ
عربي ഇംഗ്ലീഷ് ഉർദു
76. ഓരോ ഏഴു ദിവസങ്ങളിലും ഒരു ദിവസം തൻ്റെ തലയും ശരീരം മുഴുവനും കഴുകിക്കൊണ്ട് കുളിക്കുക എന്നത് മുസ്‌ലിമിൻ്റെ മേലുള്ള ബാധ്യതയാണ്
عربي ഇംഗ്ലീഷ് ഉർദു
77. ഞാൻ നബി -ﷺ- യുടെ അടുക്കൽ ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് വെള്ളവും സിദ്റും കൊണ്ട് കുളിക്കാൻ പറഞ്ഞു
عربي ഇംഗ്ലീഷ് ഉർദു
78. മുഅദ്ദിൻ്റെ (ബാങ്ക് വിളിക്കുന്നയാൾ) ശബ്ദം കേട്ടാൽ അയാൾ പറയുന്നത് പോലെ നിങ്ങൾ പറയുക. ശേഷം എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും ചെയ്യുക - 6 ملاحظة
عربي ഇംഗ്ലീഷ് ഉർദു
79. ആരെങ്കിലും അല്ലാഹുവിനായി ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു സ്വർഗത്തിൽ സമാനമായത് അവന് വേണ്ടി നിർമ്മിക്കും
عربي ഇംഗ്ലീഷ് ഉർദു
80. എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- ഇതല്ലാത്ത മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്
عربي ഇംഗ്ലീഷ് ഉർദു
81. നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുകൾ (നിസ്കാരം) നിർവ്വഹിക്കട്ടെ
عربي ഇംഗ്ലീഷ് ഉർദു
82. നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിക്കുന്നുവെങ്കിൽ അവൻ പറയട്ടെ; اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ "അല്ലാഹുവേ! എനിക്ക് നിൻ്റെ കാരുണ്യത്തിൻ്റെ വാതിലുകൾ നീ തുറന്നു നൽകേണമേ!" (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ അവൻ പറയട്ടെ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ "അല്ലാഹുവേ! നിൻ്റെ ഔദാര്യം ഞാൻ നിന്നോട് ചോദിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
83. ഹേ ബിലാൽ! നിസ്കാരത്തിന് ഇഖാമത്ത് വിളിക്കുക; അതിലൂടെ ഞങ്ങൾക്ക് ആശ്വാസം പകരുക!
عربي ഇംഗ്ലീഷ് ഉർദു
84. ജനങ്ങളേ! ഞാൻ ഇപ്രകാരം ചെയ്തത് നിങ്ങൾ എന്നെ പിൻപറ്റുന്നതിനും, എൻ്റെ നമസ്കാരം നിങ്ങൾ പഠിച്ചെടുക്കുന്നതിനും വേണ്ടിയാണ്
عربي ഇംഗ്ലീഷ് ഉർദു
85. നിങ്ങൾ നിസ്കരിക്കുമ്പോൾ നിങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കുക. ശേഷം നിങ്ങളിൽ ഒരാൾ ഇമാം നിൽക്കട്ടെ; അയാൾ തക്ബീർ കെട്ടിയാൽ നിങ്ങളും തക്ബീർ കെട്ടുക
عربي ഇംഗ്ലീഷ് ഉർദു
86. എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നബി -ﷺ- യുടെ നിസ്കാരത്തോട് നിങ്ങളിൽ ഏറ്റവും സാദൃശ്യമുള്ളത് എനിക്കാണ്. അവിടുന്ന് ഇഹലോകത്തോട് വേർപിരിയുന്നത് വരെ അവിടുത്തെ നിസ്കാരം ഇപ്രകാരമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
87. ജനങ്ങളിൽ ഏറ്റവും മോശം കള്ളൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നവനാണ്." അദ്ദേഹം ചോദിച്ചു: "എങ്ങനെയാണ് അവൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "തൻ്റെ റുകൂഓ സുജൂദോ ഒന്നും അവൻ പൂർണ്ണമാക്കുന്നില്ല
عربي ഇംഗ്ലീഷ് ഉർദു
88. നബി -ﷺ- റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: "(സാരം) തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
89. നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
90. നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!
عربي ഇംഗ്ലീഷ് ഉർദു
91. ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഉർദു