أَنَّ رَجُلًا سَأَلَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: أَرَأَيْتَ إِذَا صَلَّيْتُ الصَّلَوَاتِ الْمَكْتُوبَاتِ، وَصُمْتُ رَمَضَانَ، وَأَحْلَلْتُ الْحَلَالَ، وَحَرَّمْتُ الْحَرَامَ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا، أَأَدْخُلُ الْجَنَّةَ؟ قَالَ: «نَعَمْ»، قَالَ: وَاللهِ لَا أَزِيدُ عَلَى ذَلِكَ شَيْئًا.
[صحيح] - [رواه مسلم] - [صحيح مسلم: 15]
المزيــد ...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "അങ്ങ് എനിക്ക് പറഞ്ഞുതരൂ! അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ ഞാൻ നിർവ്വഹിക്കുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും, (അല്ലാഹു അനുവദനീയമാക്കിയ) ഹലാലുകൾ അനുവദിക്കുകയും, (അല്ലാഹു നിഷിദ്ധമാക്കിയ) ഹറാമുകൾ നിഷിദ്ധമാക്കുകയും, അതിൽ യാതൊന്നും അധികരിപ്പിക്കാതിരിക്കുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽ പോകുമോ?!" നബി -ﷺ- പറഞ്ഞു: "അതെ!" അപ്പോൾ അയാൾ പറഞ്ഞു: "അല്ലാഹു സത്യം! ഞാൻ അതിൽ യാതൊന്നും അധികരിപ്പിക്കുകയില്ല തന്നെ."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 15]
ആരെങ്കിലും അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾ നിർവ്വഹിക്കുകയും, അതിൽ യാതൊരു സുന്നത്തും അധികരിപ്പിക്കാതിരിക്കുകയും, റമദാൻ മാസം നോമ്പെടുക്കുകയും, യാതൊരു സുന്നത്ത് നോമ്പുകളും എടുക്കാതിരിക്കുകയും, അല്ലാഹു അനുവദനീയമാക്കിയ ഹലാലുകളെല്ലാം അനുവദനീയമാണെന്ന് വിശ്വസിക്കുകയും അവ ജീവിതത്തിൽ ഉപയോഗിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ ഹറാമുകളും നിഷിദ്ധമാണെന്ന് വിശ്വസിക്കുകയും അവ അകറ്റി നിർത്തുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.