«إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ».
[صحيح] - [رواه مسلم] - [صحيح مسلم: 82]
المزيــد ...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:
"ഒരു വ്യക്തിക്കും ശിർക്കിനും കുഫ്റിനും ഇടയിലുള്ളത് നിസ്കാരം ഉപേക്ഷിക്കലാണ്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 82]
നിർബന്ധ നിസ്കാരങ്ങൾ ഉപേക്ഷിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു ഈ ഹദീഥിൽ. ഒരു വ്യക്തിക്കും അയാൾ ശിർക്കിലും കുഫ്റിലും ആപതിക്കുന്നതിനും ഇടയിലുള്ളത് നിസ്കാരം ഉപേക്ഷിക്കലാണ് എന്ന് അവിടുന്ന് അറിയിക്കുന്നു. ഇസ്‌ലാമിക സ്തംഭങ്ങളിൽ രണ്ടാമത്തെ സ്തംഭമാണ് നിസ്കാരം. ഇസ്‌ലാമിൽ നിസ്കാരത്തിനുള്ള സ്ഥാനം അതിമഹത്തരമാണ്. ആരെങ്കിലും നിസ്കാരം നിർബന്ധമാണ് എന്ന കാര്യം നിഷേധിച്ചു കൊണ്ടാണ് അത് ഉപേക്ഷിക്കുന്നത് എങ്കിൽ അവൻ കാഫിറാകും എന്നതിൽ മുസ്‌ലിംകൾക്കിടയിൽ ഏകാഭിപ്രായമുണ്ട്. ഇനി ഒരാൾ മടിയും അലസതയും കാരണത്താൽ പരിപൂർണ്ണമായി നിസ്കാരം ഉപേക്ഷിച്ചാൽ അയാളും കാഫിർ തന്നെ. ഈ വിഷയത്തിൽ സ്വഹാബികൾക്കിടയിൽ ഏകാഭിപ്രായമുണ്ട് എന്ന് ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇടക്ക് നിസ്കാരം ഉപേക്ഷിക്കുകയും, ചിലപ്പോൾ നിസ്കരിക്കുകയും ചെയ്യുന്ന അവസ്ഥയിലുള്ള വ്യക്തി ഈ ഹദീഥിൽ വന്ന അതികഠിനമായ താക്കീതിന് അർഹതയുള്ളവനാണ്.