ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

1. ഞാൻ പറയാതെവിട്ട കാര്യങ്ങൾ നിങ്ങൾ (ചോദിക്കാതെ) വിടുക. നിങ്ങൾക്ക് മുൻപുള്ളവർ നശിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും തങ്ങളുടെ നബിമാരോടുള്ള അവരുടെ എതിരിടലും കാരണത്താലാണ്
عربي ഇംഗ്ലീഷ് ഉർദു
2. ആർക്കെങ്കിലും സൗമ്യത തടയപ്പെട്ടാൽ എല്ലാ നന്മകളും അവന് തടയപ്പെട്ടിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
3. നിങ്ങൾ സത്യസന്ധത മുറുകെ പിടിക്കുക. തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും നയിക്കുന്നു - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
4. നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ഭൂമിയിലുള്ളതെല്ലാം നിൻ്റെ പക്കലുണ്ടായിരുന്നെങ്കിൽ (നരകത്തിൽ നിന്ന് രക്ഷപ്പെടാൻ) നീ അത് പ്രായശ്ചിത്തമായി നൽകുമായിരുന്നോ?!" അയാൾ പറയും: അതെ
عربي ഇംഗ്ലീഷ് ഉർദു
5. നബി (ﷺ) എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് മരണപ്പെട്ട ആ വർഷം ഇരുപത് ദിവസം ഇഅ്തികാഫ് ഇരിക്കുകയുണ്ടായി.
عربي ഇംഗ്ലീഷ് ഉർദു
6. അല്ലാഹുവിന്റെ വചനം ഉന്നതമാക്കുന്നതിന് വേണ്ടി യുദ്ധം ചെയ്തവനാരോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാകുന്നു
عربي ഇംഗ്ലീഷ് ഉർദു
7. നിങ്ങൾ പട്ടു വസ്ത്രമോ (കട്ടിയുള്ള പട്ടായ) ദീബാജോ ധരിക്കരുത്. സ്വർണത്തിന്റേയോ വെള്ളിയുടെയോ പാത്രങ്ങളിൽ കുടിക്കുകയോ അവ രണ്ടിന്റെയും തളികകളിൽ ഭക്ഷിക്കുകയോ ചെയ്യരുത്. അവ ഇഹലോകത്ത് അവർ (കാഫിറുകൾ) ക്കുള്ളതും പരലോകത്ത് നമുക്കുള്ളതുമാണ്
عربي ഇംഗ്ലീഷ് ഉർദു
8. ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്നു. - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
9. എന്നാൽ നിങ്ങളെ സംശയമുള്ളത് കൊണ്ടല്ല ഞാൻ നിങ്ങളെ കൊണ്ട് ശപഥം ചെയ്യിപ്പിച്ചത്. മറിച്ച്, ജിബ്‌രീൽ -عَلَيْهِ السَّلَامُ- എൻ്റെ അരികിൽ വരികയും, അല്ലാഹു നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനം പറഞ്ഞിരിക്കുന്നു എന്ന് എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
10. നിങ്ങളുടെ സ്വഫ്ഫുകൾ (നിസ്കാരത്തിൻ്റെ അണികൾ) നേരെയാക്കുക. സ്വഫ്ഫുകൾ നേരെയാക്കുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
11. ഒരു മുഅ്മിൻ (അല്ലാഹുവിൽ വിശ്വസിക്കുന്ന വ്യക്തി) ഒരു മുഅ്മിനതിനെ (അല്ലാഹുവിൽ വിശ്വസിക്കുന്ന സ്ത്രീയെ) വെറുക്കാൻ പാടില്ല. അവളിൽ ഒരു സ്വഭാവം അവന് അനിഷ്ടകരമായാലും മറ്റൊന്നിൽ അവൻ തൃപ്തനാകും
عربي ഇംഗ്ലീഷ് ഉർദു
12. നിങ്ങൾ വിസർജന സ്ഥലത്ത് വന്നെത്തിയാൽ ഖിബ്‌ലക്ക് നേരെയോ, ഖിബ്‌ലക്ക് പിന്തിരിഞ്ഞു കൊണ്ടോ ഇരിക്കരുത്. മറിച്ച് നിങ്ങൾ കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിഞ്ഞിരിക്കുക
عربي ഇംഗ്ലീഷ് ഉർദു
13. നിങ്ങളിലൊരാളും മൂത്രമൊഴിക്കുമ്പോൾ തൻ്റെ ഗുഹ്യസ്ഥാനം വലതുകൈ കൊണ്ട് പിടിക്കരുത്. വിസർജ്യം തൻ്റെ വലതു കൈ കൊണ്ട് തുടച്ചു നീക്കുകയുമരുത്. പാത്രത്തിൽ ശ്വാസം വിടുകയും ചെയ്യരുത്
عربي ഇംഗ്ലീഷ് ഉർദു
14. നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക് നേരെയാകും വിധം ഉയർത്തുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
15. അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ചയുണ്ടാക്കിയത് പോലെ എനിക്കും എൻ്റെ തിന്മകൾക്കുമിടയിൽ നീ അകൽച്ചയുണ്ടാക്കണമേ!
عربي ഇംഗ്ലീഷ് ഉർദു
16. ഒരു നബിയും തൻ്റെ ജനതക്ക് അറിയിച്ചു നൽകിയിട്ടില്ലാത്ത, ദജ്ജാലിനെ കുറിച്ചുള്ള ഒരു വാർത്ത ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അവൻ ഒറ്റക്കണ്ണനാകുന്നു (എന്നതാണത്); തന്നോടൊപ്പം സ്വർഗവും നരകവും പോലുള്ളതുമായാണ് അവൻ വന്നെത്തുക
عربي ഇംഗ്ലീഷ് ഉർദു
17. നല്ല ഒരു സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ സുഗന്ധം വിൽക്കുന്നവൻ്റെയും ഉലയിൽ ഊതുന്നവൻ്റെയും ഉപമയാണ് - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
18. ഇരുട്ടു നിറഞ്ഞ രാത്രിയുടെ കഷണങ്ങൾ പോലെ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സൽപ്രവർത്തനങ്ങൾക്ക് നിങ്ങൾ ധൃതി കൂട്ടുക - 4 ملاحظة
عربي ഇംഗ്ലീഷ് ഉർദു
19. നബി -ﷺ- നിസ്കരിക്കുമ്പോൾ അവിടുത്തെ രണ്ട് കൈകളും -കക്ഷത്തിലെ വെളുപ്പ് കാണുന്നത് വരെ- അകറ്റിപ്പിടിക്കുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
20. ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു
عربي ഇംഗ്ലീഷ് ഉർദു
21. മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
22. ജനാബത്തിൽ നിന്ന് കുളിക്കേണ്ടതിൻ്റെ രൂപം.
عربي ഇംഗ്ലീഷ് ഉർദു
23. നബി -ﷺ- തുമ്മിയാൽ തൻ്റെ കൈകളോ വസ്ത്രമോ വായയുടെ മുകളിൽ വെക്കും; അങ്ങനെ തൻ്റെ ശബ്ദം താഴ്ത്തും
عربي ഇംഗ്ലീഷ് ഉർദു
24. നിങ്ങൾക്ക് മുൻപുള്ളവരുടെ ചര്യയെ നിങ്ങൾ പിൻപറ്റുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും
عربي ഇംഗ്ലീഷ് ഉർദു
25. രോഗപ്പകർച്ചയോ, ശകുനമോ, മൂങ്ങയോ സ്വഫറോ ഇല്ല. സിംഹത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് പോലെ കുഷ്ഠരോഗിയിൽ നിന്ന് നീ ഓടിരക്ഷപ്പെടുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഉർദു
26. അല്ലാഹു തന്നെ സത്യം! നീ കാരണം അല്ലാഹു ഒരാളെ ഹിദായത്തിൽ (സന്മാർഗത്തിൽ) ആക്കുന്നതാണ് അനേകം ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനെക്കാൾ നിനക്ക് ഉത്തമം - 4 ملاحظة
عربي ഇംഗ്ലീഷ് ഉർദു
27. ജനങ്ങൾ അതിക്രമിയെ കാണുമ്പോൾ അവൻ്റെ കൈക്ക് പിടിച്ചില്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അവരെയെല്ലാം മൊത്തത്തിൽ ബാധിക്കും
عربي ഇംഗ്ലീഷ് ഉർദു
28. തിന്മകൾ അല്ലാഹു മായ്ച്ചു കളയാനും, പദവികൾ ഉയർത്തി നൽകാനും കാരണമാകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! - 6 ملاحظة
عربي ഇംഗ്ലീഷ് ഉർദു
29. നിങ്ങളുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും, നിങ്ങളുടെ രാജാധി രാജനായ അല്ലാഹുവിങ്കൽ നിങ്ങൾക്കേറ്റവും പരിശുദ്ധി നേടിത്തരുന്നതും, നിങ്ങളുടെ പദവികൾ ഏറെ ഉയർത്തിത്തരുന്നതും
عربي ഇംഗ്ലീഷ് ഉർദു
30. അവൻ പറഞ്ഞത് സത്യമാണെങ്കിൽ അവൻ വിജയിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
31. സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്
عربي ഇംഗ്ലീഷ് ഉർദു
32. തൻ്റെ മാതാപിതാക്കളെ -അല്ലെങ്കിൽ അവരിലൊരാളെ- വാർദ്ധക്യ വേളയിൽ ലഭിക്കുകയും, ശേഷം സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്ത മനുഷ്യൻ നശിക്കട്ടെ. വീണ്ടും നശിക്കട്ടെ. വീണ്ടും നശിക്കട്ടെ
عربي ഇംഗ്ലീഷ് ഉർദു
33. 'മുഫർരിദുകൾ'മുൻകടന്നിരിക്കുന്നു!
عربي ഇംഗ്ലീഷ് ഉർദു
34. നീ ധാരാളമായി അല്ലാഹുവിന് സുജൂദ് ചെയ്യുക. നീ അല്ലാഹുവിന് എപ്പോഴെല്ലാം സുജൂദ് ചെയ്യുന്നോ, അപ്പോഴെല്ലാം അല്ലാഹു അതു മുഖേന നിൻ്റെ പദവി ഉയർത്തുകയും, നിൻ്റെ ഒരു തിന്മ നിന്നിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാതിരിക്കില്ല
عربي ഇംഗ്ലീഷ് ഉർദു
35. ആരെങ്കിലും രണ്ട് തണുപ്പുള്ള വേളകളിൽ നിസ്കരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
36. ഒരു മുസ്‌ലിം അവൻ്റെ ഖബ്റിൽ ചോദ്യം ചെയ്യപ്പെട്ടാൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന കാര്യം സാക്ഷ്യം വഹിക്കുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
37. തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും) - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
38. സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസങ്ങളിലും ജനങ്ങളുടെ ഓരോ സന്ധികളുടെ മേലും ദാനം ബാധ്യതയുണ്ട്
عربي ഇംഗ്ലീഷ് ഉർദു
39. ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
40. ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം ജനാബത്തിൻ്റെ കുളി കുളിക്കുകയും, ശേഷം നേരത്തെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ബലിയർപ്പിച്ചവനെ പോലെയാണ്
عربي ഇംഗ്ലീഷ് ഉർദു
41. ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
42. ആരെങ്കിലും വുദൂഅ് ചെയ്യുകയും, അവൻ്റെ വുദൂഅ് ഏറ്റവും നന്നാക്കുകയും, ശേഷം ജുമുഅക്ക് വരികയും, (ഖുതുബ) ശ്രദ്ധിച്ച് കേൾക്കുകയും നിശബ്ദത പാലിക്കുകയും ചെയ്താൽ പ്രസ്തുത ജുമുഅക്കും അതിന് മുൻപുള്ളതിനുമിടയിലുള്ളവയും, കൂടാതെ മൂന്ന് ദിവസത്തെയും (ചെറുതെറ്റുകൾ) അവന് പൊറുക്കപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
43. ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; ഞാൻ (നിൻ്റെ പക്കലുള്ളതിനെ) കാര്യമാക്കുകയില്ല - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
44. ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം
عربي ഇംഗ്ലീഷ് ഉർദു
45. തീർച്ചയായും (ഇസ്ലാം) ദീൻ എളുപ്പമാണ്. ദീനിൽ ഒരാൾ കടുപ്പം കാണിച്ചാൽ ദീൻ അവനെ പരാജയപ്പെടുത്താതിരിക്കില്ല. അതിനാൽ നിങ്ങൾ കൃത്യമായ മാർഗം സ്വീകരിക്കുകയും, അടുത്തേക്ക് എത്താൻ ശ്രമിക്കുകയും ചെയ്യുക, നിങ്ങൾ സന്തോഷിക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഉർദു
46. നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്
عربي ഇംഗ്ലീഷ് ഉർദു
47. നിങ്ങൾ രണ്ടു പേരും ചോദിച്ചതിനേക്കാൾ നല്ല ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! നിങ്ങൾ വിരിപ്പിലേക്ക് എത്തിയാൽ -അല്ലെങ്കിൽ കിടക്കയിലേക്ക് അണഞ്ഞാൽ- മുപ്പത്തിമൂന്ന് തവണ (സുബ്ഹാനല്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും, മുപ്പത്തിമൂന്ന് തവണ (അൽഹംദുലില്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ സ്തുതിക്കുകയും, മുപ്പത്തിനാല് തവണ (അല്ലാഹു അക്ബർ എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും ചെയ്യുക. ഒരു വേലക്കാരനേക്കാൾ നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത് അതാണ്
عربي ഇംഗ്ലീഷ് ഉർദു
48. നബി -ﷺ- ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു. ജിബ്രീൽ തിരുമേനിയെ കണ്ടുമുട്ടാറുള്ള റമദാനിലായിരുന്നു അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക
عربي ഇംഗ്ലീഷ് ഉർദു
49. ആരെങ്കിലും ശപഥം ചെയ്യുമ്പോൾ 'ലാത്തയെയും ഉസ്സയെയും കൊണ്ട്' ശപഥം ചെയ്താൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയട്ടെ. ആരെങ്കിലും തൻ്റെ സഹോദരനോട് 'വരൂ! ചൂതാട്ടം നടത്താം' എന്ന് പറഞ്ഞാൽ അവൻ ദാനം ചെയ്യട്ടെ
عربي ഇംഗ്ലീഷ് ഉർദു
50. ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയുമോ?! - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
51. നിങ്ങളിൽ ഒരാളും തന്നെയില്ല; ഒരു പരിഭാഷകൻ അവനും അല്ലാഹുവിനും ഇടയിൽ ഇല്ലാത്ത വിധത്തിൽ അല്ലാഹു അവനോട് സംസാരിക്കുന്നതായിട്ടല്ലാതെ
عربي ഇംഗ്ലീഷ് ഉർദു
52. “ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന്‍ രണ്ട് കള്ളന്മാരില്‍ ഒരുവനാണ്.” - 4 ملاحظة
عربي ഇംഗ്ലീഷ് ഉർദു
53. നബി -ﷺ- മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: «أعوذ بالله العظيم، وبوجهه الكريم، وسلطانه القديم، من الشيطان الرَّجِيم» "അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിനെ കൊണ്ടും, അവൻ്റെ അതീവ മഹത്വമുള്ള തിരുവദനം കൊണ്ടും, അനാദിയായ അവൻ്റെ ആധിപത്യം മുഖേനയും ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
54. സ്വർഗക്കാരോട് അല്ലാഹു ചോദിക്കും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളികേൾക്കുകയും ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് തൃപ്തിയായോ?" അപ്പോൾ അവർ പറയും: "ഞങ്ങൾ എങ്ങനെ തൃപ്തിയടയാതിരിക്കാനാണ്? നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?!
عربي ഇംഗ്ലീഷ് ഉർദു
55. നബി -ﷺ- ഒരു സ്വാഅ് മുതൽ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുമായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
56. ഏതൊരു മുസ്ലിമായ വ്യക്തിയും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും, ശേഷം എഴുന്നേറ്റു രണ്ട് റക്അത് നിസ്കരിക്കുകയും, തൻ്റെ ഹൃദയവും മുഖവും അതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാവാതിരിക്കില്ല - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
57. നായയോ ചിത്രമോ ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
58. അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവരുടെ പേരിൽ നിങ്ങൾ ശപഥം ചെയ്യരുത്; നിങ്ങളുടെ പിതാക്കളുടെ പേരിലും (ശപഥം ചെയ്യരുത്)
عربي ഇംഗ്ലീഷ് ഉർദു
59. നിങ്ങൾ എൻ്റെ (അനുചരന്മാരായ) സ്വഹാബികളെ ചീത്ത പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിന്റെ എത്രയോ അതിൻ്റെ പകുതിയോ എത്തുന്നതല്ല
عربي ഇംഗ്ലീഷ് ഉർദു
60. പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവയിൽ ആദ്യത്തേതും, ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവസാനത്തേതും ഏറ്റവും മോശം ആദ്യത്തേതുമാണ്
عربي ഇംഗ്ലീഷ് ഉർദു
61. ഈ രണ്ട് നിസ്കാരങ്ങളാണ് കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമേറിയ നിസ്കാരങ്ങൾ. അവ രണ്ടിലുള്ളത് എന്താണെന്ന് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ മുട്ടിലിഴഞ്ഞെങ്കിലും നിങ്ങൾ അതിന് വന്നെത്തുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
62. പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്തിടത്തോളം, തങ്ങളുടെ മനസ്സ് തങ്ങളോട് മന്ത്രിക്കുന്ന കാര്യങ്ങള്‍ എൻ്റെ ഉമ്മത്തിന് അല്ലാഹു വിട്ടുപൊറുത്തു നൽകിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
63. അടുത്ത റമദാൻ വന്നാൽ നീ ഉംറ ചെയ്യുക; റമദാനിലെ ഉംറ ഒരു ഹജ്ജിന് തുല്യമാണ് - 2 ملاحظة
عربي ഇംഗ്ലീഷ് ഉർദു
64. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമായ ജിഹാദാണ് ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എങ്കിൽ ഞങ്ങൾ (സ്ത്രീകൾ) ജിഹാദ് ചെയ്യട്ടെയോ?" നബി -ﷺ- പറഞ്ഞു: "വേണ്ട! നിങ്ങൾക്ക് ഏറ്റവും ശ്രേഷ്ഠമായ ജിഹാദായി പുണ്യകരമായ ഹജ്ജുണ്ട്
عربي ഇംഗ്ലീഷ് ഉർദു
65. ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ അവിടുന്ന് ഒരു നാട്ടുകാരുടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് നീങ്ങിനിൽക്കുകയും, അവിടെ വെച്ച് നിന്നു കൊണ്ട് മൂത്രമൊഴിക്കുകയും ചെയ്തു
عربي ഇംഗ്ലീഷ് ഉർദു