വിഭാഗം:
+ -
عَنْ سَهْلِ بْنِ مُعَاذِ بْنِ أَنَسٍ عَنْ أَبِيهِ قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:

«مَنْ أَكَلَ طَعَامًا فَقَالَ: الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ».
[حسن] - [رواه أبو داود والترمذي وابن ماجه وأحمد] - [سنن الترمذي: 3458]
المزيــد ...

സഹ്ൽ ബ്നു മുആദ് ബ്നു അനസ് തൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."

[ഹസൻ] - - [سنن الترمذي - 3458]

വിശദീകരണം

ഭക്ഷണം കഴിച്ച ശേഷം അല്ലാഹുവിനെ സ്തുതിക്കാനും, താൻ കഴിച്ച ഈ ഭക്ഷണം കണ്ടെത്താനോ, അത് ഭക്ഷിക്കാനോ അല്ലാഹുവിനെ കൊണ്ടും അവൻ്റെ സഹായം കൊണ്ടുമല്ലാതെ സാധിക്കില്ല എന്ന് സ്മരിക്കാനും നബി -ﷺ- പഠിപ്പിക്കുന്നു. ഈ ആശയമുള്ള പ്രാർത്ഥന ചൊല്ലിയ വ്യക്തിക്ക് അവൻ്റെ കഴിഞ്ഞു പോയ ചെറുപാപങ്ങൾ ഇതിലൂടെ പൊറുത്തു കൊടുക്കപ്പെടുന്നതാണ് എന്ന സന്തോഷവാർത്തയും നബി -ﷺ- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കൽ പുണ്യകരമായ കർമ്മമാണ്.
  2. തൻ്റെ അടിമകൾക്ക് ഭക്ഷണം നൽകുകയും, അവർക്ക് ഉപജീവനത്തിനുള്ള വഴികൾ എളുപ്പമാക്കി നൽകുകയും ചെയ്തവൻ അല്ലാഹുവാണ്; ശേഷം അതിൽ തന്നെ അവരുടെ പാപങ്ങൾ പൊറുക്കാനുള്ള വഴികൾ അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു എന്നത് അല്ലാഹുവിൻ്റെ മഹത്തരമായ ഔദാര്യത്തിനുള്ള തെളിവാണ്.
  3. മനുഷ്യരുടെ എല്ലാ കാര്യവും അല്ലാഹുവിൽ നിന്നാണ്. അവരുടെ ശക്തിയോ കഴിവോ കൊണ്ടല്ല. ലക്ഷ്യത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ പ്രവർത്തിക്കാൻ മാത്രമേ അവരോട് കൽപ്പിക്കപ്പെട്ടിട്ടുള്ളൂ; (അതിൻ്റെ ഫലം അവരുടെ കയ്യിലല്ല).
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الهولندية الغوجاراتية Kargaria النيبالية الليتوانية الصربية Keniaroandia الرومانية المجرية التشيكية الموري Malagasy Kanadianina Azerianina الأوكرانية الجورجية المقدونية
വിവർത്തനം പ്രദർശിപ്പിക്കുക
വിഭാഗങ്ങൾ
കൂടുതൽ