«خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا، وَشَرُّهَا آخِرُهَا، وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا، وَشَرُّهَا أَوَّلُهَا».
[صحيح] - [رواه مسلم] - [صحيح مسلم: 440]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവയിൽ ആദ്യത്തേതും, ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവസാനത്തേതും ഏറ്റവും മോശം ആദ്യത്തേതുമാണ്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 440]
പുരുഷന്മാരുടെ നിസ്കാരത്തിൻ്റെ സ്വഫ്ഫുകളിൽ (അണികളിൽ) ഏറ്റവും ഉത്തമമായതും ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്നതും ശ്രേഷ്ഠതയുള്ളതും അതിലെ ആദ്യത്തെ സ്വഫ്ഫുകളാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഇമാമിനോട് ഏറ്റവും അടുത്തു നിൽക്കുന്നതും, അദ്ദേഹത്തിൻ്റെ പാരായണം ഏറ്റവും നന്നായി കേൾക്കാൻ കഴിയുന്നതും, സ്ത്രീകളിൽ നിന്ന് ഏറ്റവും അകലമുള്ളതുമായ സ്വഫ്ഫ് ആദ്യത്തെ സ്വഫ്ഫാണ്. മോശമായതും, പ്രതിഫലം കുറഞ്ഞതും, ദീനിൻ്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധ്യത കുറവുള്ളതുമായ സ്വഫ്ഫ് അവസാനത്തെ സ്വഫ്ഫാണ്. സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ഉത്തമമായത് അവസാനത്തെ സ്വഫ്ഫാണ്. കാരണം അവർക്ക് മറ നൽകുന്നതും, പുരുഷന്മാരുമായി കൂടിക്കലരുന്നതിൽ നിന്നും അവരെ കാണുന്നതിൽ നിന്നും അകന്നതും, കുഴപ്പങ്ങളിൽ നിന്ന് സുരക്ഷിതവും അവസാനത്തെ സ്വഫ്ഫാണ്. പുരുഷന്മാരോട് ഏറ്റവും അടുത്തു നിൽക്കുന്നതും കുഴപ്പങ്ങൾ ഉണ്ടാവാൻ ഏറ്റവും സാധ്യതയുള്ളതുമായ ആദ്യത്തെ സ്വഫ്ഫാണ് സ്ത്രീകൾക്ക് ഏറ്റവും മോശമായിട്ടുള്ളത്.