عن أبي هريرة رضي الله عنه:
أَنَّ رَجُلًا قَالَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَوْصِنِي، قَالَ: «لَا تَغْضَبْ» فَرَدَّدَ مِرَارًا قَالَ: «لَا تَغْضَبْ».
[صحيح] - [رواه البخاري] - [صحيح البخاري: 6116]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
"ഒരാൾ നബി ﷺ യോട് പറഞ്ഞു: "എന്നെ ഉപദേശിച്ചാലും." അവിടുന്ന് പറഞ്ഞു: "നീ കോപിക്കരുത്." അയാൾ വീണ്ടും പല തവണ ആവർത്തിച്ചു. (അപ്പോഴെല്ലാം) നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6116]
സ്വഹാബികളിൽ പെട്ട ഒരാൾ നബി ﷺ യോട് ഉപകാരപ്രദമായ ഒരു ഉപദേശം തനിക്ക് നൽകാൻ ആവശ്യപ്പെട്ടു. അവിടുന്ന് അദ്ദേഹത്തോട് നീ കോപിക്കരുത് എന്ന് കൽപ്പിക്കുകയാണ് ചെയ്തത്. കോപത്തിലേക്ക് നയിക്കുന്ന എല്ലാ കാരണങ്ങളും ഉപേക്ഷിക്കണമെന്നും, എപ്പോഴെങ്കിലും കോപം വന്നാൽ തന്നെയും സ്വന്തത്തെ നിയന്ത്രിക്കാൻ സാധിക്കണമെന്നും, തൻ്റെ ദേഷ്യത്തിൻ്റെ പുറത്ത് ആരെയെങ്കിലും വധിക്കുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ ചീത്ത പറയുകയോ മറ്റോ ചെയ്യരുതെന്നും ഈ വാക്കിൽ നിന്ന് മനസ്സിലാക്കാം.
തന്നെ ഉപദേശിക്കണമെന്ന് ആ വ്യക്തി പല തവണ ആവർത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും 'നീ കോപിക്കരുത്' എന്ന വാക്കിനപ്പുറം നബി ﷺ അയാളോട് കൂടുതൽ ഒന്നും പറഞ്ഞില്ല.