عن المِقدام بن معدي كرب رضي الله عنه عن النبي صلى الله عليه وسلم قال:
«إِذَا أَحَبَّ الرَّجُلُ أَخَاهُ فَلْيُخْبِرْهُ أَنَّهُ يُحِبُّهُ».
[صحيح] - [رواه أبو داود والترمذي والنسائي في السنن الكبرى وأحمد] - [سنن أبي داود: 5124]
المزيــد ...
മിഖ്ദാം ബ്‌നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ സ്നേഹിക്കുന്ന കാര്യം അവൻ അയാളെ അറിയിച്ചു കൊള്ളട്ടെ."
[സ്വഹീഹ്] - - [سنن أبي داود - 5124]
വിശ്വാസികൾക്കിടയിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുകയും, അവർക്കിടയിൽ സ്നേഹം വ്യാപിപ്പിക്കുകയും ചെയ്യുന്ന വഴികളിലൊന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ പഠിപ്പിക്കുന്നത്. അതായത് ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ അയാളെ സ്നേഹിക്കുന്ന വിവരം അയാളോട് പറയുക.