عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم كان يقول:
«الصَّلَوَاتُ الْخَمْسُ، وَالْجُمُعَةُ إِلَى الْجُمُعَةِ، وَرَمَضَانُ إِلَى رَمَضَانَ، مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ».
[صحيح] - [رواه مسلم] - [صحيح مسلم: 233]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയാറുണ്ടായിരുന്നു:
"അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ അവൻ ഉപേക്ഷിക്കുകയാണെങ്കിൽ."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 233]
രാവിലെയും രാത്രിയിലുമായുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഓരോ ആഴ്ച്ചയിലെയും ജുമുഅ നിസ്കാരവും, ഓരോ വർഷത്തിലെയും റമദാൻ മാസത്തിലെ നോമ്പും അവക്കിടയിലെ ചെറിയ തിന്മകൾക്കുള്ള പ്രായശ്ചിത്തമാകുന്നതാണ്; എന്നാൽ ഈ പ്രതിഫലം ലഭിക്കണമെങ്കിൽ വൻപാപങ്ങൾ അവൻ ഉപേക്ഷിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. വ്യഭിചാരവും മദ്യപാനവും പോലുള്ള വൻപാപങ്ങൾക്ക് അതിൽ നിന്ന് പ്രത്യേകമായി പശ്ചാത്തപിച്ചു മടങ്ങുക എന്നതല്ലാത്ത പ്രായശ്ചിത്തമില്ല.