+ -

عن أبي هريرة رضي الله عنه قال:
سُئِلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ، فَقَالَ: «تَقْوَى اللهِ وَحُسْنُ الْخُلُقِ»، وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ: «الْفَمُ وَالْفَرْجُ».

[حسن صحيح] - [رواه الترمذي وابن ماجه وأحمد] - [سنن الترمذي: 2004]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
ജനങ്ങളിൽ ഏറ്റവുമധികം പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കലും (തഖ്‌വ) സൽസ്വഭാവവുമാണ്." ജനങ്ങളിൽ ഏറ്റവുമധികം പേരെ നരകത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നാവും ലൈംഗികാവയവും."

[ഹസനും സ്വഹീഹും] - - [سنن الترمذي - 2004]

വിശദീകരണം

ജനങ്ങളെ ഏറ്റവുമധികം സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന രണ്ട് കാര്യങ്ങളെ കുറിച്ച് നബി ﷺ അറിയിക്കുന്നു:
അല്ലാഹുവിനെ സൂക്ഷിക്കുക എന്ന തഖ്‌വയും, സൽസ്വഭാവവുമാണത്.
തഖ്‌വ എന്നാൽ: അല്ലാഹുവിൻ്റെ ശിക്ഷക്കും നിനക്കും ഇടയിൽ നീ ഒരു സംരക്ഷണകവചം നിശ്ചയിക്കലാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയുമാണ് അതിന് വേണ്ടി നീ ചെയ്യേണ്ടത്.
സൽസ്വഭാവം എന്നാൽ: പ്രസന്നവദനം കാത്തുസൂക്ഷിക്കലും, ജനങ്ങൾക്ക് നന്മ ചെയ്യലും, അവരെ ഉപദ്രവിക്കാതിരിക്കലുമാണ്.
മനുഷ്യരെ നരകത്തിൽ പ്രവേശിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങളും നബി ﷺ വിവരിച്ചു:
നാവും ലൈംഗികാവയവുമാണത്.
നാവ് കൊണ്ട് സംഭവിക്കുന്ന അനേകം തിന്മകളുണ്ട്; കളവും പരദൂഷണവും ഏഷണിയുമെല്ലാം അതിൽ ചിലതാണ്.
ലൈംഗികായവയം കൊണ്ട് സംഭവിക്കുന്ന തിന്മകളിൽ പെട്ടതാണ് വ്യഭിചാരവും സ്വവർഗരതിയും മറ്റുമെല്ലാം.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية Oromianina Kanadianina Azerianina الأوزبكية الأوكرانية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സ്വർഗപ്രവേശനം ലഭിക്കാൻ അല്ലാഹുവിനോട് പാലിക്കേണ്ട കാര്യങ്ങളുണ്ട്; അതിൽ പെട്ടതാണ് അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ട് തഖ്‌വ പാലിക്കുക എന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അതിന് വേണ്ടതുണ്ട്; നല്ല സ്വഭാവം കാത്തുസൂക്ഷിക്കുക എന്നത് അതിൽ പെട്ടതാണ്.
  2. നാവ് അതിൻ്റെ ഉടമസ്ഥനെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരം തന്നെ; നരകപ്രവേശനത്തിനുള്ള കാരണങ്ങളിലൊന്നാണത്.
  3. ദേഹേഛകളും മ്ലേഛവൃത്തികളും മനുഷ്യനുണ്ടാക്കുന്ന അപകടം നോക്കൂ; നരകപ്രവേശനത്തിന് ഏറ്റവുമധികം വഴിയൊരുക്കുന്ന കാര്യങ്ങളിലൊന്നാണത്.
കൂടുതൽ