عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال:
«لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ».
[صحيح] - [متفق عليه] - [صحيح البخاري: 6114]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"മലർത്തിയടിക്കുന്നവനല്ല (യഥാർത്ഥ) ശക്തൻ; കോപം വരുമ്പോൾ തൻ്റെ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ ശക്തൻ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6114]
ശാരീരിക ശക്തിയോ, ശക്തന്മാരെ മലർത്തിയടിക്കുന്നതോ ഒന്നുമല്ല യഥാർത്ഥ ശക്തിയെന്ന് നബി ﷺ ഈ ഹദീഥിലൂടെ വിവരിക്കുന്നു. മറിച്ച് യഥാർത്ഥ ശക്തിയെന്നാൽ കോപം കഠിനമാകുമ്പോൾ പോലും തൻ്റെ മനസ്സിനെതിരെ പോരാടുകയും, അതിനെ നിയന്ത്രണത്തിൽ നിർത്തുകയും ചെയ്യുന്നതാണ്. തൻ്റെ സ്വന്തത്തെ അവൻ വരുതിയിൽ നിർത്തിയിട്ടുണ്ട് എന്നതിൻ്റെയും, പിശാചിനെ അവൻ പരാജയപ്പെടുത്തിയിരിക്കുന്നു എന്നതിൻ്റെയും തെളിവാണത്.