عن أبي ذر رضي الله عنه قال: قال لي النبي صلى الله عليه وسلم:
«لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ».
[صحيح] - [رواه مسلم] - [صحيح مسلم: 2626]
المزيــد ...
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ എന്നോട് പറഞ്ഞു:
"നന്മകളിൽ യാതൊന്നും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുക എന്നതാണെങ്കിൽ പോലും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2626]
നന്മകൾ പ്രവർത്തിക്കാൻ നബി ﷺ ഈ ഹദീഥിലൂടെ പ്രോത്സാഹനം നൽകുന്നു. ഒരു നന്മയെയും -അതെത്ര ചെറുതാണെങ്കിലും- നിസ്സാരമായി കണ്ടുകൂടാ. ജനങ്ങളെ കണ്ടുമുട്ടുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി അവരെ സ്വീകരിക്കുന്നത് പോലും അതിൽ പെടുന്നതാണ്. അതിനാൽ ഓരോ മുസ്‌ലിമും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. തൻ്റെ സഹോദരനായ മുസ്‌ലിമിന് ഇണക്കം പകരുകയും, അവന് സന്തോഷം നൽകുകയും ചെയ്യുന്ന കാര്യമാണത്.